ചിദംബരത്തെ പിന്തുണച്ച് ശശി തരൂർ; വീണ്ടും ട്വീറ്റിൽ 'കടുകട്ടി' പ്രയോഗം, ഇതാണ് ആ ഇംഗ്ലീഷ് വാക്ക്!
ദില്ലി: ഐഎൻഎക്സ് കേസിൽ അറസ്റ്റിലായ കോൺഗ്രസ് നേതാവ് പി ചിദംബരത്തെ പിന്തുണച്ച് ശശി തരൂർ എംപി രംഗത്ത്. തരൂരിന്റെ ട്വീറ്റുകളിലെല്ലാം ഇംഗ്ലീഷ് വാക്കുകളും ചർച്ച ചെയ്യാറുണ്ട്. അത്ര പരിചിതമല്ലാത്ത ഷാഡിൻ ഫ്രോയ്ഡ് (schadenfreude) എന്ന ഇംഗ്ലാഷ് വാക്ക് സഹിതമാണ് തരൂർ എംപി ട്വിറ്ററിലൂടെ പി ചിദംബരത്തിന് പന്തുണ അറിയിച്ചത്.
വിവാഹം കഴിക്കുമെന്നുറപ്പില്ലാത്തവരുമായുള്ള ലൈംഗിക ബന്ധം; അതെങ്ങിനെ ബലാത്സംഗമാകും?
മറ്റുള്ളവരുടെ ദുരിതത്തില്‍ അതിയായി സന്തോഷിക്കുന്ന സ്വഭാവമെന്നാണ് ഈ വാക്കിന്റെ അര്‍ഥം. എല്ലാറ്റിനുമൊടുവിൽ ന്യായം പുലരുമെന്നും അതുവരെ ദുഷിച്ച മനസ്സുള്ളവരെ ഇതു കണ്ട് സന്തോഷിക്കാൻ അനുവദിക്കാമെന്നുമായിരുന്നു രാഷ്ട്രീയ എതിരാളികളെ ലക്ഷ്യം വെച്ചുള്ള ട്വീറ്റ്. ഇന്നലെ രാത്രി വൈകിയാണ് ഐഎൻഎക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട മുൻ ധനമന്ത്രി പി ചിദംബരത്തെ അറസ്റ്റു ചെയ്തത്.

മതിൽ ചാടികടന്ന് അറസ്റ്റ്
പൂട്ടിയിട്ട വീടിന്റെ മതിൽ ചാടികടന്ന് സിബിഐ അകത്തുകയറി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ബുധനാഴ്ച രാത്രി ജോര്‍ബാഗിലെ വസതിയില്‍നിന്ന് അറസ്റ്റ് ചെയ്ത അദ്ദേഹത്തെ ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്ത് ഒന്നരമണിക്കൂറോളം ചോദ്യംചെയ്തിരുന്നു. വ്യാഴാഴ്ച രാവിലെ ഒമ്പത് മണി മുതൽ വീണ്ടും ചോദ്യം ചെയ്യുമെന്നായിരുന്നു റിപ്പോർട്ടുകൾ. ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കും.

14 ദിവസത്തെ കസ്റ്റഡിയിൽ വെക്കും
ചിദംബരത്തെ 14 ദിവസത്തെ കസ്റ്റഡിയിൽ സിബഐ സംഘം കോടതിയിൽ ആവശ്യമുന്നയിക്കും. കേസില്‍ നേരത്തെ ചോദ്യംചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടും അദ്ദേഹം സഹകരിച്ചില്ലെന്നും വിശദമായ ചോദ്യംചെയ്യല്‍ ആവശ്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കസ്റ്റഡിയിൽ വിട്ടു കിട്ടാൻ സിബിഐ അപേക്ഷ നൽകുക. ഇന്ദ്രാണി മുഖര്‍ജി പി. ചിദംബരത്തിനെതിരെ സുപ്രധാന മൊഴി നല്‍കിയിട്ടുണ്ടെന്നും കോടതിയെ അറിയിക്കും.

കേസ് രജിസ്റ്റർ ചെയ്തത് 2018ൽ
2018ലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കല്‍ കേസ് രജിസ്റ്റര്‍ ചെയ്യത്. തുടർന്ന് ചിദംബരത്തെ ചോദ്യം ചെയ്യാൻ സിബിഐ സമൻസ് അയക്കുകയും ചെയ്തിരുന്നു. തുടർന്ന് മെയ് 30ന് ഴിമതിക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ചിദംബരം ദില്ലി ഹൈക്കോടതിയെ സമീപിക്കുകയായരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ജുലൈ 23നും അദ്ദേഹം ദില്ലി ഹൈക്കോടതിയെ സമീപിച്ചു.
|
ദില്ലിയിൽ നാടകീയ രംഗങ്ങൾ
ജുലൈ 25ന് രണ്ട് കേസുകളിലും അറസ്റ്റ് തടഞ്ഞുുകൊണ്ടുള്ള ഇടക്കാല സംരക്ഷണം കോടതി അനുവദിക്കുകയായിരുന്നു. 2019 ജനുവരി 25ന് രണ്ട് കേസുകളിലുമുള്ള മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചു. എന്നാൽ ആഗസ്റ്റ് 20ന് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷകൾ തള്ളുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം പി ചിദംബരത്തെ അദ്ദേഹത്തിന്റെ വീട്ടിൽവെച്ച് സിബിഐ അറസ്റ്റ് ചെയ്യുകയായിരുന്നു.