'സുപ്രീം കോടതി തീരുമാനമെടുത്ത് കഴിഞ്ഞു', പരമാധികാരത്തെ ബാധിക്കുന്നതല്ല ഡോക്യുമെന്ററിയെന്ന് തരൂർ
ബിബിസി ഡോക്യുമെന്ററിയെ വിമർശിച്ചത് വിവാദമായതിന് പിന്നാലെ അനിൽ ആന്റണി പാർട്ടി പദവികൾ രാജി വെച്ചിരിക്കുകയാണ്.

തിരുവനന്തപുരം: ഗുജറാത്ത് കലാപത്തെ കുറിച്ചുളള ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ പ്രതികരണവുമായി കോൺഗ്രസ് എംപി ശശി തരൂർ. ഇതൊരു വലിയ വിവാദമാക്കേണ്ട കാര്യമില്ലായിരുന്നുവെന്നും ഗുജറാത്ത് കലാപത്തിൽ സുപ്രീം കോടതി വിധി വന്ന് കഴിഞ്ഞതാണെന്നും ശശി തരൂർ ചൂണ്ടിക്കാട്ടി. ബിബിസി ഡോക്യുമെന്ററി രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുന്നതാണ് എന്നുളള അനിൽ ആന്റണിയുടെ പ്രതികരണം ശശി തരൂർ തളളി.
ജനാധിപത്യ രാജ്യത്ത് അഭിപ്രായത്തിനുളള സ്വാതന്ത്ര്യം എല്ലാവര്ക്കും ഉണ്ടാവണമെന്ന് ശശി തരൂർ പറഞ്ഞു. ''ജനങ്ങള്‍ക്ക് കൊടുക്കുന്ന സ്വാതന്ത്ര്യമാണ് അഭിപ്രായ സ്വാതന്ത്ര്യം. അതുകൊണ്ട് ചിലര്‍ ഒരു സിനിമ ഉണ്ടാക്കി രാഷ്ട്രീയ പാര്‍ട്ടിയേയോ പ്രധാനമന്ത്രിയേയും അധിക്ഷേപിച്ചു എന്ന് പറയുമ്പോള്‍ അതിനെ അങ്ങനേയും കാണാം. നമ്മുടെ പ്രധാനമന്ത്രിയെ കുറിച്ചോ രാജ്യത്തെ കുറിച്ചോ വിദേശ സ്ഥാപനങ്ങള്‍ പലതും പറയുമ്പോള്‍ അതിനെ മറ്റൊരു രീതിയിലും ചിലര്‍ കാണുന്നുണ്ട്''.
ഈ വിഷയത്തെ ഇത്രയും വലുതാക്കേണ്ടിയിരുന്നില്ലെന്നും ശശി തരൂര്‍ പറഞ്ഞു.'' ഈ വിഷയത്തില്‍ സുപ്രീം കോടതി തീരുമാനമെടുത്തുകഴിഞ്ഞു. നമുക്ക് സ്വന്തം അഭിപ്രായം ഉണ്ടാകാം. പലരും ഈ വിഷയത്തില്‍ സുപ്രീം കോടതി തീരുമാനത്തില്‍ അസന്തുഷ്ടരായിക്കും. പക്ഷേ അതിനെ കുറിച്ചിനി ചര്‍ച്ച ചെയ്തിട്ട് കാര്യമില്ല. നമുക്ക് മുന്നോട്ട് പോകണം. ഭാരതത്തില്‍ വേറെ വിഷയങ്ങളുണ്ട്. അവ പരിഹരിക്കണമെങ്കില്‍ പണ്ട് സംഭവിച്ച കാര്യങ്ങളെ കുറിച്ച് ഭാരതത്തില്‍ ചര്‍ച്ച ആവശ്യമില്ലെന്നാണ് തോന്നുന്നത്''.

''ഭാരതത്തില്‍ നടക്കുന്ന ഓരോ വിവാദത്തിലും പങ്കെടുക്കാം. ഈ വിഷയത്തിലും ഏത് വിഷയത്തിലും അഭിപ്രായം പറയാം. ഇന്ന കാര്യം പറയുന്ന സിനിമ കാണരുത് എന്നൊക്കെ പറയുന്നത് അംഗീകരിക്കാനാകില്ല. സെന്‍സര്‍ഷിപ്പ് നമ്മുടെ ഭരണഘടനയിലേ ഇല്ലാത്തതാണ്. ആളുകള്‍ക്ക് ഇഷ്ടമുളളത് വായിക്കാനോ കാണാനോ സമ്മതിക്കാത്തതിനോട് യോജിക്കാനാകില്ല. അനില്‍ ആന്റണി ആ വിഷയം തന്നോട് സംസാരിച്ചിട്ടില്ല. അതുകൊണ്ട് അക്കാര്യത്തില്‍ അഭിപ്രായം പറയാനില്ല. അനില്‍ നല്ലൊരു വ്യക്തിയാണ്''.
''ഒരു രാജ്യത്തിന്റെ ആഭ്യന്തര വിഷയത്തിനകത്ത് മറ്റൊരു വിദേശരാജ്യം അഭിപ്രായം പരസ്യമായി പറയേണ്ടതില്ല. ഡിപ്ലോമാറ്റുകള്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടാണ് ബിബിസി വാര്‍ത്തയാക്കിയത്. പുതിയ ഭാഗം ഇപ്പോഴത്തെ കാര്യങ്ങളെ കുറിച്ചാണ്. പരമാധികാരത്തെ ബാധിക്കുന്ന കാര്യമാണ് എന്നുളള അനില്‍ ആന്റണിയുടെ അഭിപ്രായത്തോട് യോജിക്കുന്നില്ല. ഒരു വിദേശ ഡോക്യുമെന്ററി വന്നത് കൊണ്ട് നമ്മുടെ രാജ്യത്തിന്റെ പരമാധികാരം ബാധിക്കില്ല. ഡോക്യുമെന്ററി നിരോധിക്കാന്‍ സര്‍ക്കാര്‍ പറഞ്ഞ കാര്യം രാജ്യസുരക്ഷയെ ബാധിക്കുമെന്നാണ്. ദേശീയ സുരക്ഷ ഇത്ര ദുര്‍ബലമാണോ. അത് ബാലിശമായ നിലപാടാണ് എന്നും ശശി തരൂര്‍ പറഞ്ഞു.
-
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും'












Click it and Unblock the Notifications