Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണു തള്ളി കോണ്‍ഗ്രസ് നേതൃത്വം; ജയറാം രമേശിനെ പിന്തുണച്ച് ശശി തരൂരും

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എപ്പോഴും വില്ലനായി കാണേണ്ടതില്ലെന്ന ജയറാം രമേശിന്‍റെ പ്രസ്താവനയെ പിന്തുണച്ച് കോണ്‍ഗ്രസില്‍ നിന്നും കൂടുതല്‍ നേതാക്കള്‍ രംഗത്ത്. മുതിര്‍ന്ന നേതാവ് അഭിഷേക് സ്വിംഗ്വിക്ക് പിന്നാലെ ജയറാം രമേശിനെ പിന്തുണച്ച് ശശി തരൂരും രംഗത്തെത്തി. ജയറാം രമേശ് പറഞ്ഞത് താന്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പറയുകയാണ്. മോദി നല്ലത് ചെയ്യുമ്പോള്‍ അതിനെ അംഗീകരിക്കണം. അപ്പോള്‍ മാത്രമേ നമ്മുടെ വിമര്‍ശനങ്ങളില്‍ വിശ്വാസ്യത വരുകയുള്ളൂവെന്നും തരൂര്‍ പറഞ്ഞു.

tharoormodi-

നിങ്ങള്‍ക്ക് അറിയുന്നത് പോലെ കഴിഞ്ഞ ആറ് വര്‍ഷമായി താനിത് പറയുകയാണ്. മോദി നല്ലത് ചെയ്യുമ്പോള്‍ അത് അംഗീകരിക്കണം. അപ്പോള്‍ മാത്രമേ മോദിയുടെ തെറ്റായ നയങ്ങള്‍ക്കെതിരെയുള്ള നമ്മുടെ വിമര്‍ശനങ്ങള്‍ക്ക് വിശ്വാസ്യത വരികയുള്ളൂ' ശശി തരൂര്‍ ട്വീറ്റ് ചെയ്തു.പി ചിദംബരത്തിനെതിരെയുള്ള സിബിഐ നടപടികള്‍ കേന്ദ്രസര്‍ക്കാരിന്‍റെ രാഷ്ട്രീയ പകപോക്കല്‍ ആണെന്ന കോണ്‍ഗ്രസ് വിമര്‍ശനങ്ങള്‍ക്കിടെയാണ് പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കി ജയറാം രമേശന്‍റെ പ്രസ്താവന വന്നത്.

മോദിയുടെ പ്രവര്‍ത്തികളെ അംഗീകരിക്കേണ്ട സമയമായിരിക്കുന്നു. 30 ശതമാനത്തിന് മുകളില്‍ വോട്ട് നേടി രണ്ടാമതും തിരഞ്ഞെടുക്കപ്പെടാന്‍ മോദി 2014നും 2019നും ഇടയില്‍ എന്ത് ചെയ്തു എന്നത് തിരിച്ചറിയേണ്ടതുണ്ട്. ജനങ്ങളുമായി ബന്ധിപ്പിക്കുന്ന ഭാഷയിലാണ് മോദി സംസാരിക്കുന്നത്. ജനങ്ങള്‍ അംഗീകരിക്കുന്ന കാര്യങ്ങളാണ് മോദി ചെയ്യുന്നത് എന്നും അത് മുന്‍പൊരിക്കലും നടന്നിട്ടില്ലാത്തും ആണെന്ന് തിരിച്ചറിയാന്‍ സാധിക്കാത്തിടത്തോളം കോണ്‍ഗ്രസിന് മോദിയെ എതിരിടാനാവില്ലെന്നും ജയറാം രമേശ് പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+