കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന് തിരഞ്ഞെടുപ്പ് തന്ത്രമൊരുക്കാന്‍ നിതീഷിന്റെ സഹായി... അധികാരം പിടിക്കാന്‍ കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാഹുല്‍ ഗാന്ധി പാര്‍ട്ടിയില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുകയാണ്. തനിക്ക് രാഷ്ട്രീയ ഉപദേശങ്ങള്‍ നല്‍കുന്നവരുടെ കാര്യത്തില്‍ പോലും അദ്ദേഹം മാറി ചിന്തിക്കുകയാണ്. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുലിന് തന്ത്രമൊരുക്കുന്നത് പുതിയയാളാണ്. ശാശ്വത് ഗൗതം എന്ന നിതീഷ് കുമാറിന്റെ വിശ്വസ്തനെയാണ് രാഹുലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. അതേസമയം പ്രശാന്ത് കിഷോറിനെ വെല്ലുന്ന തന്ത്രങ്ങളാണ് ശാശ്വത് തയ്യാറാക്കുന്നതെന്നാണ് സൂചന.

ബീഹാറില്‍ വളരെയേറെ പ്രശസ്തനാണ് അദ്ദേഹം. പ്രശാന്ത് കിഷോര്‍ ദില്ലിയില്‍ നിന്ന് ബീഹാറിലേക്ക് മാറിയതോടെ ദില്ലിയില്‍ സജീവമാകാനാണ് ശാശ്വതിന്റെ നീക്കം. അതേസമയം ശാശ്വത് പറഞ്ഞുകൊടുത്ത ചില തന്ത്രങ്ങളില്‍ രാഹുല്‍ വളരെയധികം ആകൃഷ്ടനായിരുന്നു. ഇക്കാരണത്താലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ കൂടെ നിര്‍ത്താന്‍ രാഹുല്‍ തീരുമാനിച്ചത്. അതേസമയം ഈ നിയമനം രാഷ്ട്രീയ നിരീക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. എന്തും സംഭവിക്കാമെന്നാണ് വിലയിരുത്തല്‍.

പുതിയ തിരഞ്ഞെടുപ്പ് പ്രചാരകന്‍

പുതിയ തിരഞ്ഞെടുപ്പ് പ്രചാരകന്‍

2019ല്‍ എല്ലാവരെയും ഞെട്ടിക്കുന്ന ഒരാള്‍ കോണ്‍ഗ്രസിനെ കൈവശം ഉണ്ടാവണമെന്ന ചിന്തയിലായിരുന്നു രാഹുല്‍. തുടര്‍ന്നാണ് ശാശ്വത് ഗൗതമിനെ നിയമിക്കാന്‍ തീരുമാനിച്ചത്. എഐസിസിയുടെ ഡാറ്റ അനലിറ്റിക്‌സ് വിഭാഗത്തിന്റെ ദേശീയ കോര്‍ഡിനേറ്ററായിട്ടാണ് നിയമനം. ഇത് പ്രകാരം രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ഉപദേശിക്കാനും പാര്‍ട്ടിയുടെ അടിത്തറ മെച്ചപ്പെടുത്താനുമുള്ള ചുമതലയാണ് ശാശ്വതിന് ഉള്ളത്.

 കോണ്‍ഗ്രസുമായുള്ള ബന്ധം എന്ത്?

കോണ്‍ഗ്രസുമായുള്ള ബന്ധം എന്ത്?

ബീഹാര്‍ കോണ്‍ഗ്രസിന്റെ അഡൈ്വസറി കമ്മിറ്റിയിലെ ക്ഷണിതാവായിരുന്നു ശാശ്വത്. ഇവിടെ നിന്നുള്ള ബന്ധമാണ് അദ്ദേഹത്തെ രാഹുല്‍ ഗാന്ധിയുമായി അടുപ്പിച്ചത്. ജനങ്ങളുമായി കൂടുതല്‍ അടുക്കുന്നതിനും പാര്‍ട്ടിയുടെ അടിത്തറി ശക്തിപ്പെടുത്തുന്നതിനുമാണ് അദ്ദേഹത്തെ ഒപ്പം കൂട്ടിയിരിക്കുന്നത്. ബൂത്ത് തലം തൊട്ടുള്ള പ്രചാരണങ്ങളാണ് ഇനി നടക്കാന്‍ പോവുന്നത്. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ അദ്ദേഹം പുതു പരീക്ഷണങ്ങള്‍ ആരംഭിക്കും.

 ഡാറ്റാ അനലിറ്റിക്‌സ് വിഭാഗം

ഡാറ്റാ അനലിറ്റിക്‌സ് വിഭാഗം

കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെ ഏകോപിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി രൂപീകരിച്ച വിഭാഗമാണ് ഡാറ്റാ അനലിറ്റിക്‌സ് വിഭാഗം. ഏഴു മാസങ്ങള്‍ക്ക് മുമ്പാണ് ഇത് രൂപീകരിച്ചത്. പ്രവീണ്‍ ചക്രവര്‍ത്തിയാണ് ഇതിന്റെ അധ്യക്ഷന്‍. അദ്ദേഹത്തിന്റെ ഇടപെടലുകളാണ് ശാശ്വതിനെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുന്നത്. കോണ്‍ഗ്രസോ ബിജെപിയോ ഇതുവരെ കാണാത്ത തന്ത്രങ്ങളാണ് ശാശ്വത് രാഹുല്‍ ഗാന്ധിക്കായി ഒരുക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിനുള്ള പിന്തുണ വര്‍ധിക്കുന്നതും ഈ ടീമിന്റെ ഇടപെടല്‍ കൊണ്ടാണ്.

 250 പാര്‍ലമെന്റ് മണ്ഡലങ്ങള്‍

250 പാര്‍ലമെന്റ് മണ്ഡലങ്ങള്‍

രാജ്യത്തെ 250 മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ രാജ്യത്തെ ഏറ്റവും മികച്ച ടീമിനെയാണ് ശാശ്വത് തയ്യാറാക്കിയിരിക്കുന്നത്. ഇവരോട് ബൂത്ത് തലം മുതല്‍ പ്രവര്‍ത്തിക്കാനാണ് നിര്‍ദേശം. ഡാറ്റ ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ്, എന്നിവയും ഇതിനായി ഉപയോഗിക്കുന്നുണ്ട്. മോദിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ ടെക്‌നോളജി ഉപയോഗിച്ചുള്ള നീക്കങ്ങളാണ് കോണ്‍ഗ്രസ് ഉപയോഗിക്കുന്നത്. ഡാറ്റ സയന്‍സില്‍ അപാര പാണ്ഡിത്യമുള്ളയാളാണ് ശാശ്വതെന്ന് പ്രവീണ്‍ ചക്രവര്‍ത്തി സാക്ഷ്യപ്പെടുത്തുന്നു.

 യുവാക്കളെ ആകര്‍ഷിക്കാന്‍

യുവാക്കളെ ആകര്‍ഷിക്കാന്‍

രാഹുലിന്റെ നീക്കം പാര്‍ട്ടിയിലേക്ക് യുവാക്കളെ ആകര്‍ഷിക്കാനാണ്. ടെക്‌നോളജിയാണ് യുവാക്കളെ ആകര്‍ഷിക്കാനുള്ള നീക്കമെന്ന് രാഹുല്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കല്‍, രാഷ്ട്രീയ സമീപനം, മണ്ഡല പ്രചാരണം, എന്നിവ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശാശ്വതിന്റെ നേതൃത്വത്തിലുള്ള ടീമാണ് തയ്യാറാക്കുക. ഇതുവഴി ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളെ ഒരുപരിധി വരെ തടയാനും രാഹുല്‍ ഗാന്ധിയുടെ ടീമിന് സാധിക്കും.

 പ്രൊജക്ട് ശക്തി

പ്രൊജക്ട് ശക്തി

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ രഹസ്യ പദ്ധതിയാണ് പ്രൊജക്ട് ശക്തി. പാര്‍ട്ടി പ്രവര്‍ത്തകരുമായി നിരന്തരം ഇടപെടുന്ന ആപ്പും കോണ്‍ഗ്രസിനുണ്ട്. വോട്ടര്‍മാരുമായും നേരിട്ട് ബ ന്ധപ്പെടാം. രാഹുല്‍ ഗാന്ധിയുടെ പ്രചാരണങ്ങളില്‍ കൂടുതല്‍ ജനകീയ വിഷയങ്ങള്‍ ഇതുവഴി ഉള്‍പ്പെടുത്താനാണ് ഇവരുടെ നീക്കം. ഇതിലൂടെ കോണ്‍ഗ്രസ് കൂടുതല്‍ ജനകീയമാകുന്നു എന്ന തോന്നലുണ്ടാക്കാനും സാധിക്കും. ഒമ്പത് സംസ്ഥാനങ്ങളിലായി ഒരു കോടി ബൂത്ത് തല പ്രവര്‍ത്തകര്‍ ഈ ആപ്പിലൂടെ നേതൃത്വവുമായി ബന്ധപ്പെടുന്നുണ്ട്.

ആരാണ് ശാശ്വത് ഗൗതം

ആരാണ് ശാശ്വത് ഗൗതം

പ്രശാന്ത് കിഷോറിന് ശേഷം തിരഞ്ഞെടുപ്പ് തന്ത്രമോതാന്‍ എത്തുന്ന ശാശ്വത് ആരാണെന്ന് ചോദ്യമുയര്‍ന്നിട്ടുണ്ട്. ബീഹാറില്‍ നിതീഷ് കുമാറിന്റെ വിശ്വസ്തനായിരുന്നു അദ്ദേഹം. 2013 മുതല്‍ അദ്ദേഹത്തിനൊപ്പമാണ് ശാശ്വത്. സെന്റര്‍ ഫോര്‍ ഇക്കണോമിക് പോളിസി ആന്റ് പബ്ലിക് ഫിനാന്‍സിന്റെ ഡയറക്ടറായിരുന്നു ബീഹാറില്‍ അദ്ദേഹം. പബ്ലിക് ഫിനാന്‍സിന് അഡ്വാന്‍സ്ഡ് അനലിറ്റിക്‌സ് തയ്യാറാക്കിയത് ശാശ്വതാണ്. 15ാം ധനകാര്യ കമ്മീഷന് വേണ്ടി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതില്‍ പ്രധാന പങ്കുവഹിച്ചത് ശാശ്വതിന്റെ മിടുക്കാണ്.

ആരെയും താരതമ്യം ചെയ്യാനില്ല

ആരെയും താരതമ്യം ചെയ്യാനില്ല

ബിജെപിയെയും കോണ്‍ഗ്രസിനെയും താരതമ്യം ചെയ്യാനില്ലെന്നും തന്റെ പാര്‍ട്ടി ജയിക്കാനാണ് ശ്രമിക്കുന്നതെന്നും ശാശ്വത് പറയുന്നു. ഇതിന് സാങ്കേതിക വിദ്യയുടെ ഉപയോഗം തേടുന്നതാണ് തന്റെ രീതിയെന്നും അദ്ദേഹം പറയുന്നു. രാഹുല്‍ ഗാന്ധി വിദ്യാഭ്യാസമുള്ളവരെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവരണമെന്ന മനോഭാവമുള്ളയാളാണ്. ഇതിനുള്ള ശ്രമങ്ങളാണ് പാര്‍ട്ടിയില്‍ നിന്ന് ഉണ്ടാവുകയെന്നും ശാശ്വത് വ്യക്തമാക്കി.

കോണ്‍ഗ്രസ് എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാണോ? രാഹുല്‍ ഗാന്ധിയുടെ കിടിലന്‍ മറുപടി ഇങ്ങനെ...കോണ്‍ഗ്രസ് എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാണോ? രാഹുല്‍ ഗാന്ധിയുടെ കിടിലന്‍ മറുപടി ഇങ്ങനെ...

നുണ പരിശോധനയിലെ സത്യം ഇതാണ്.. ഡോ ജിനേഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍നുണ പരിശോധനയിലെ സത്യം ഇതാണ്.. ഡോ ജിനേഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

English summary
shashwat Gautam appointed congress data analytics coordinator
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X