കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ജനകീയനായ നേതാവെന്ന് ശത്രുഘ്നന്‍ സിന്‍ഹ! കോണ്‍ഗ്രസിലേക്കെന്ന് പ്രഖ്യാപനം

  • By
Google Oneindia Malayalam News

ബിജെപി വിമത എംപി ശത്രുഘ്നന്‍ സിന്‍ഹ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.രാഹുല്‍ ഗാന്ധിക്കൊപ്പം നില്‍ക്കുന്ന പടം ട്വിറ്ററില്‍ പങ്കുവെച്ച് കോണ്‍ഗ്രസിലേക്കുള്ള തന്‍റെ ചുവടുമാറ്റത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനവും സിന്‍ഹ നടത്തി.

rahulsinha

"രാഹുല്‍ ഊര്‍ജ്ജസ്വലനായ പോസ്റ്റീവ് എനര്‍ജിയുള്ള വ്യക്തിയാണ്. അദ്ദേഹം എന്നെക്കാള്‍ വളരെ ചെറുപ്പമാണ്. എന്നാല്‍ ഇന്നിന്‍റെ കാലത്തെ ഏറ്റവും ജനകീയനായ നേതാവാണ് രാഹുല്‍ ഗാന്ധി" സിന്‍ഹ പറഞ്ഞു. വേദനയോടെയാണ് ബിജെപിയില്‍ നിന്ന് പടിയിറങ്ങുന്നത്. എന്നാല്‍ പടിയിറക്കത്തിനൊപ്പം മുന്നോട്ടുള്ള യാത്രയില്‍ പ്രതീക്ഷയുണ്ട്. നെഹ്റു-ഗാന്ധി കുടുംബത്തെ പിന്തുണയ്ക്കുന്നു, രാജ്യം കെട്ടിപടുക്കുന്നവരായിട്ടാണ് അവരെ കാണുന്നത്, സിന്‍ഹ പറഞ്ഞു.

മോദി-അമിത് ഷാ കൂട്ടുകെട്ടിനെതിരെ നിരന്തരം വിമര്‍ശനം ഉയര്‍ത്തിയ നേതാവാണ് ശത്രുഘ്നന്‍ സിന്‍ഹ.ഇതോടെ സിന്‍ഹ ബിജെപി വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു. ഇത്തവണ സിന്‍ഹയുടെ മണ്ഡലമായ പാട്നയിലെ സാഹിബില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെയാണ്. ഇതോടെയാണ് ബിജെപി വിടുകയാണെന്ന് സിന്‍ഹ വ്യക്തമാക്കിയത്.

ഏപ്രില്‍ ആറിന് അദ്ദേഹം ഔദ്യോഗികമായി കോണ്‍ഗ്രസില്‍ ചേരും. നേരത്തേ മാര്‍ച്ച് 28 ന് അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ബിഹാറില്‍ ആര്‍ജെഡി കോണ്‍ഗ്രസ് സഖ്യത്തിലെ സീറ്റ് വിഭജന തര്‍ക്കമാണ് ഔദ്യോഗിക ചടങ്ങ് നീട്ടിവെയ്ക്കാന്‍ കാരണം.

English summary
shathrukhnan sinha meets rahul gandhi and tweets
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X