കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയത്തില്‍ പയറ്റിക്കൊള്ളൂ,പക്ഷേ ചെയ്യേണ്ടത്...സ്റ്റൈല് മന്നന് ശത്രുഘ്‌നന്‍ സിന്‍ഹയുടെ ടിപ്‌സ്

എന്തു സഹായവും ചെയ്യാമെന്ന് ശത്രുഘ്‌നന്‍

  • By Anoopa
Google Oneindia Malayalam News

ദില്ലി: സ്റ്റൈല്‍മന്നന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് വാദപ്രതിവാദങ്ങളും ഊഹാപോഹങ്ങളും നടന്നുകൊണ്ടിരിക്കേ രജനിക്ക് ഉപദേശവുമായി നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ശത്രുഘ്‌നന്‍ സിന്‍ഹ രംഗത്ത്. അനുകൂലമായ സമയം വരുമ്പോള്‍ തന്റെ രാഷ്ട്രീയപ്രവേശനം നടക്കുമെന്ന് രജനീകാന്ത് പ്രഖ്യാപിച്ചിരുന്നു. സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് ചുവടുമാറിയ ശത്രുഘ്‌നന്‍ സിന്‍ഹ രജനിക്കു നല്‍കുന്ന ഉപദേശങ്ങള്‍..

 ഏതു പാര്‍ട്ടിയില്‍ ചേരണം..?

ഏതു പാര്‍ട്ടിയില്‍ ചേരണം..?

മോഹന്‍ലാല്‍ വഴി കേരളവും രജനി വഴി തമിഴകവും പിടിച്ചെടുക്കാന്‍ ബിജെപി ശ്രമിക്കുന്നു എന്നതാണ് വാര്‍ത്തകള്‍. എന്നാല്‍ ബിജെപിയിലെന്നല്ല, ഒരു രാഷ്ട്രീയപാര്‍ട്ടിയിലും ചേരരുത് എന്നാണ് രജനിക്ക് ശത്രുഘ്‌നന്‍ നല്‍കിയ ഉപദേശം.

പിന്നെ എന്തു ചെയ്യണം?

പിന്നെ എന്തു ചെയ്യണം?

ചെയ്യേണ്ടത് ഇതാണ്- ഇപ്പോഴുള്ള ഒരു രാഷ്ട്രീയപാര്‍ട്ടിയിലും ചേരരുത്. മറിച്ച് സ്വന്തമായി ഒരു പാര്‍ട്ടിയുണ്ടാക്കുക.ജനങ്ങള്‍ അതിലേക്കെത്തിക്കൊള്ളും.ജനങ്ങള്‍ അതിന് തയ്യാറാണ് എന്നാണ് സ്റ്റൈല്‍മന്നനോട് ശത്രുഘ്‌നന്‍ പറഞ്ഞത്.

ട്വിറ്ററില്‍ കുറിച്ചത്...

ട്വിറ്ററില്‍ കുറിച്ചത്...

'തമിഴ്‌നാടിന്റെ ടൈറ്റാനിക് ഹീറോ' എന്നാണ് രജനിയെ ശത്രുഘ്‌നന്‍ ട്വിറ്ററില്‍ വിശേഷിപ്പിച്ചത്. 'തമിഴ്‌നാടിന്റെ ടൈറ്റാനിക് ഹീറോയും ഇന്ത്യയുടെ മകനുമായ രജനീകാന്ത്, ഉണരൂ,ഉണരൂ,ഉണരൂ..ഇതാ സമയമായിരിക്കുന്നു. നമ്മുടെ ജനങ്ങളുടെയും രാജ്യത്തിന്റെയും ഭാവി മാറ്റിമറിക്കുന്ന താങ്കളുടെ രാഷ്ട്രീയ പ്രവേശനത്തെ ശ്വാസമടക്കിപ്പിടിച്ച് രാജ്യം ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്', ശത്രുഘ്‌നന്‍ ട്വിറ്ററില്‍ കുറിച്ചു.

എല്ലാ സഹായവും

എല്ലാ സഹായവും

രാഷ്ട്രീയപ്രവേശനത്തിനൊരുങ്ങുന്ന രജനിക്ക് എന്തു സഹായവും നല്‍കാന്‍ തയ്യാറാണെന്നും കുടുംബവുമായും അടുത്ത് ബന്ധമുള്ളവരുമായും ആലോചിച്ച് ഉടന്‍ ഒരു തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ശത്രുഘ്‌നന്‍ പറഞ്ഞു.

English summary
Shatrughan offers to guide Rajinikanth in politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X