കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വം; തീരുമാനം വേഗം വേണമെന്ന് ഷീലാ ദീക്ഷിത്

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശ്, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അടുത്തുവരവെ ഇവിടങ്ങളിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വം സംബന്ധിച്ച തീരുമാനം വേഗം വേണമെന്ന് മുന്‍ ദില്ലി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്. ഷീലാ ദീക്ഷിതിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് അവരുടെ പ്രതികരണം.

പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്വവും താന്‍ ഏറ്റെടുക്കുമെന്ന് ഷീലാ ദീക്ഷിത് പറഞ്ഞു. ഏത് ഉത്തരവാദിത്വവും താന്‍ ഏറ്റെടുക്കും. എന്നാല്‍, ഇതുസംബന്ധിച്ച തീരുമാനം വേഗം ഉണ്ടാകണമെന്നാണ് പാര്‍ട്ടിയോടുള്ള തന്റെ അഭ്യര്‍ഥനയെന്ന് അവര്‍ പറഞ്ഞു. യുപിയിലോ പഞ്ചാബിലോ ഷീലാ ദീക്ഷിതിനെ പരീക്ഷിക്കാനാണ് കോണ്‍ഗ്രസ് നീക്കം.

sheila-dikshit

യുപിയില്‍ ബ്രാഹ്മണ സമുദായത്തില്‍പെട്ടയാളെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടണമെന്നാണ് കോണ്‍ഗ്രസിന്റെ പ്രചാരണം നയിക്കുന്ന പ്രശാന്ത് കിഷോറിന്റെ നിര്‍ദ്ദേശം. പ്രിയങ്ക ഗാന്ധിയെയും യുപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. പഞ്ചാബില്‍ കമല്‍ നാഥിനെതിരായ ആരോപണമാണ് ഷീലാ ദീക്ഷിതിന് തുണയാകുന്നത്.

സിഖ് കലാപത്തില്‍ കമല്‍ നാഥിന് പങ്കുണ്ടെന്ന ആരോപണം ശക്തമായിരുന്നു. ഇതേതുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വങ്ങളില്‍ മാറി നില്‍ക്കുകയാണെന്നുകാട്ടി കമല്‍നാഥ് കത്ത് നല്‍കി. കത്ത് പാര്‍ട്ടി സ്വീകരിച്ചത് നല്ല കാര്യമാണെന്ന് ഷീലാ ദീക്ഷിത് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മറ്റു പാര്‍ട്ടിക്കാര്‍ ആരോപണം ഉന്നയിക്കാന്‍ ഇടയുള്ളതിനാല്‍ കമല്‍ നാഥിന്റെ തീരുമാനത്തെ അവര്‍ സ്വാഗതം ചെയ്തു.

English summary
Sheila Dikshit says Ready for Any Role But Please Decide Soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X