Get Updates
Get notified of breaking news, exclusive insights, and must-see stories!

ശില്‍പ ഷെട്ടിക്ക് തിരിച്ചടി; വാര്‍ത്തകള്‍ വിലക്കില്ലെന്ന് കോടതി, പൊതുജീവിതം സ്വയം തിരഞ്ഞെടുത്തതല്ലേ

മുംബൈ: അശ്ലീല വീഡിയോ നിര്‍മ്മാണക്കേസില്‍ ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്ര അറസ്റ്റിലായ സംഭവത്തില്‍ അന്വേഷണം കൂടുതല്‍ ശക്തമാക്കുകയാണ് പൊലീസ്. വലിയ കണ്ണി തന്നെ അശ്ലീല ചിത്ര നിര്‍മ്മാണത്തിന് പിന്നിലുണ്ടെന്നാണ് പൊലീസിന്റെ അനുമാനം.

രാജ് കുന്ദ്രയുമായി പൊലീസ് വിട്ടിലെത്തി നടത്തിയ തെളിവെടുപ്പിനിടെ ശില്‍പ ശെട്ടി ഭര്‍ത്താവിനോട് പൊട്ടിത്തെറിച്ചതായുള്ള റിപ്പോര്‍ട്ടുകളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിനിടെയാണ് മാധ്യമങ്ങള്‍ക്കെതിരെ മാനനഷ്ട കേസുമായി ശില്‍പ ഷെട്ടി ബോംബൈ ഹൈക്കോടതിയെ സമീപിച്ചത്.

നീല ജലാശയത്തില്‍ നീരാടുന്ന അന്‍സിബ: വൈറലായി ഫോട്ടോഷൂട്ട്

ശില്‍പ ഷെട്ടി

തന്റെ അന്തസിനേയും അഭിമാനത്തേയും കളങ്കപ്പെടുത്തുന്ന വാര്‍ത്തകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ചില മാധ്യമങ്ങള്‍ നല്‍കിയത് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ശില്‍പ ഷെട്ടി കോടതിയെ സമീപിച്ചത്. ഇത്തരം വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങള്‍ നഷ്ടപരിഹാരമായി 25 കോടി രൂപ തരണമെന്നായിരുന്നു ബോംബൈ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ശില്‍പ ഷെട്ടി ആവശ്യപ്പെട്ടിരുന്നത്.

പാല വാര്‍ത്തകളും

പാല വാര്‍ത്തകളും വ്യാജമാണ്. തന്നെ വ്യക്തിപരമായി കടന്നാക്രമിക്കുന്നു. അത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പിന്‍വലിച്ച് നിരുപാധികം മാപ്പ് പറയണം. തന്റെ മാന്യതെ ഹനിക്കുന്ന തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതിന് 25 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും അവര്‍ ഹര്‍ജിയില്‍ പറഞ്ഞു.

ആർട്ടിക്കിൾ 21

തന്‍റെ അഭ്യുദയകാംക്ഷികൾ, സഹപ്രവർത്തകർ, ബിസിനസ് പാര്‍ട്ണര്‍മാര്‍, പരസ്യകമ്പനികള്‍, ബ്രാന്‍റുകള്‍, ആരാധകര്‍ ഇവരുടെയെല്ലാം ഇടയില്‍ തന്റെ പേര് മാധ്യമങ്ങള്‍ കളങ്കപ്പെടുത്തി. ഭരണഘടനയിലെ ആർട്ടിക്കിൾ 21 പ്രകാരം ജീവിക്കാനുള്ള അവകാശത്തിന്റെ അഭേദ്യമായ ഭാഗമാണ് തന്‍റെ പ്രശസ്തി.

ശില്‍പ

തന്നെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും ചില മാധമങ്ങളെ ശാശ്വതമായി വിലക്കണം. മാധ്യമങ്ങള്‍ക്ക് പുറമേ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും തന്നെ സംബന്ധിച്ച് വരുന്ന വാര്‍ത്തകള്‍ വിലക്കണമെന്നാണ് വ്യാഴാഴ്ച സമര്‍പ്പിച്ച ഹര്‍ജിയില്‍ ശില്‍പ ആവശ്യപ്പെട്ടിരുന്നു. വക്കീല്‍ ബാരന്‍ ഷാര്‍ഫ് മുഖേനയായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്.

ഗൗതം പാട്ടീല്‍

എന്നാല്‍ ശില്‍പ ഷെട്ടിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വിലക്കാന്‍ കഴിയില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. ശില്‍പയുടെ ഫയലില്‍ സ്വീകരിച്ചെങ്കിലും ഇപ്പോള്‍ ഇടക്കാല സ്റ്റേ പുറപ്പെടുവിക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ കോടതി എത്തുകയായിരുന്നു. ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ മാധ്യമ സ്വാതന്ത്രത്തിന്‍റെ ഭാഗമാണെന്നും ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ഗൗതം പാട്ടീല്‍ വ്യക്തമാക്കി.

ഭാര്യയ്ക്കും ഭര്‍ത്താവിനും

പൊലീസ് പറയുന്ന റിപ്പോര്‍ട്ടുകളാണ് മാധ്യമങ്ങളില്‍ വാര്‍ത്തകളായി വരുന്നത്. ഇതില്‍ യാതൊരു അപകീര്‍ത്തിപരമായ കാര്യങ്ങളും ഇല്ലെന്നും കോടതി പറഞ്ഞു. അതേസമയം, തെളിവെടുപ്പിനായി രാജ് കുന്ദ്രയെ വീട്ടില്‍ എത്തിച്ചപ്പോള്‍ ശില്‍പ ഷെട്ടി പൊട്ടിത്തെറിച്ചെന്ന് വാര്‍ത്ത ശരിയല്ലെന്നായിരുന്നു നടിയുടെ അഭിഭാഷകന്‍ ബാരന്‍ ഷര്‍ഫിന്റെ വാദം. ഭാര്യയ്ക്കും ഭര്‍ത്താവിനും ഇടയില്‍ നടക്കുന്ന സ്വകാര്യമായ സംഭവം ഒരിക്കലും റിപ്പോര്‍ട്ട് ചെയ്യാന്‍ പാടില്ലെന്നും വക്കീല്‍ വാദിച്ചു.

പ്രസ്തുത സംഭവം

എന്നാല്‍ പ്രസ്തുത സംഭവം പൊലീസിന്‍റെ സാന്നിധ്യത്തിലാണ് നടന്നത്. അവരെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ വാര്‍ത്ത് നല്‍കിയത്. ഒരു പൊതുജീവിതം തിരഞ്ഞെടുത്ത ആളാണ് ശില്‍പ. അതുകൊണ്ട് തന്നെ താങ്ങളുടെ ജീവിതം മൈക്രോസ്കോപ്പിലൂടെ നിരീക്ഷിക്കപ്പെടും. അത്തരത്തിൽ പൊതുരംഗത്തുള്ള ഒരാളെക്കുറിച്ചാണു വാർത്തകൾ വന്നിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി....

മനംമയക്കും ഗ്ലാമര്‍ റാണി: പുതിയ ഫോട്ടോ ഷോട്ടുമായി നടി പ്രതിക സൂദ്

ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി ബിഗ് ബോസ് താരം റഷാമി: പുതിയ ഫോട്ടോ ഷൂട്ട് കാണാം

Recommended Video

cmsvideo
    Police dog Jerry who was praised by court

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+