കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിഷ്‌കളങ്കരായ മുസ്ലിങ്ങളെ പീഡിപ്പിക്കരുത്: മന്ത്രി

Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പ് അടുത്തെത്തുമ്പോള്‍ മുസ്ലിങ്ങളെ സുഖിപ്പിക്കാനായി എന്തെങ്കിലും പറയുക എന്നത് യു പി എയുടെ പതിവാണ്. അത് ചിലപ്പോള്‍ പീഡനം അനുഭവിക്കുന്ന മുസ്ലിങ്ങള്‍ക്കായി പ്രത്യേക കോടതി എന്നായിരിക്കും. തീവ്രവാദത്തിന്റെ പേരില്‍ മുസ്ലിങ്ങളെ വേട്ടയാടരുത് എന്നാണ് ഇത്തവണ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തില്‍ നിന്നുള്ള നിര്‍ദ്ദേശം. തീവ്രവാദത്തിന്റെ പേര് പറഞ്ഞ് മുസ്ലിങ്ങളെ പീഡിപ്പികരുത് എന്ന് ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയാണ് മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

നിരപരാധികളായ മുസ്ലിങ്ങളെ തീവ്രവാദവുമായി ബന്ധപ്പെടുത്തി പീഡിപ്പിക്കുന്നതായി നിരവധി പരാതികള്‍ കിട്ടിയിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു. തങ്ങളെ ബോധപൂര്‍വ്വം വേട്ടയാടുകയാണ് എന്ന് ചില മുസ്ലിം ചെറുപ്പക്കാര്‍ക്ക് തോന്നിത്തുടങ്ങിയിട്ടുണ്ട്. നിരപരാധികളായ മുസ്ലിങ്ങള്‍ പീഡിപ്പിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തണം.

Shinde

അതേസമയം സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ നിര്‍ദ്ദേശത്തിനെതിരെ ബി ജെ പി രംഗത്തെത്തി. തിരഞ്ഞെടുപ്പ് അടുത്തെത്തുമ്പോള്‍ മുസ്ലിങ്ങളെ പ്രീണിപ്പിക്കാനായി യു പി എ സര്‍ക്കാരിന്റെ അടവാണ് ഇതെന്നാണ് ബി ജെ പി ആരോപിക്കുന്നത്. മെയ് മാസത്തില്‍ ന്യൂനപക്ഷങ്ങളെ വിചാരണ ചെയ്യുന്നതിന് മാത്രമായി 39 പ്രത്യേക കോടതികളാണ് സര്‍ക്കാര്‍ ഉണ്ടാക്കിയത്.

മുസ്ലിം യുവാക്കളെ കള്ളക്കേസുകളില്‍ കുടുക്കി ജയിലില്‍ അടയ്ക്കുന്നു എന്ന പരാതിയുമായി ന്യൂന പക്ഷ മന്ത്രി കെ റഹ്മാന്‍ ഖാന്‍ സുശീല്‍ കുമാര്‍ ഷിന്‍ഡെയ്ക്ക് കത്തെഴുതിയിരുന്നു. ഇത്തരം കേസുകള്‍ വിചാരണ വേഗത്തിലാക്കാന്‍ വേണ്ടിയാണ് രാജ്യത്ത് പ്രത്യേക കോടതികള്‍ സ്ഥാപിച്ചത്.

English summary
Home Minister Sushilkumar Shinde on Monday asked all Chief Ministers to ensure that no innocent Muslim youth is wrongfully detained in the name of terror.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X