ബിഎസ്പി-ശിരോമണി അകാലിദൾ സഖ്യം; പഞ്ചാബിൽ നേട്ടം കൊയ്യുക കോൺഗ്രസ് തന്നെ.. കണക്കുകൾ
ചണ്ഡീഗഡ്; അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഭരിക്കുന്ന ഏക സംസ്ഥാനമാണ് പഞ്ചാബ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ശിരോമണി-ബിജെപി സഖ്യ ഭരണത്തെ അട്ടിമറിച്ചായിരുന്നു കോൺഗ്രസ് പഞ്ചാബ് പിടിച്ചെടുത്തത്. എന്നാൽ ഇത്തവണ എന്ത് വിധേനയും അധികാരം തിരിച്ച് പിടിക്കുമെന്നാണ് പ്രധാന പ്രതിപക്ഷായ ശിരോമണി അകാലിദളിന്റെ വെല്ലുവിളി. കർഷക നിയമത്തിന്റെ പശ്ചാത്തലത്തിൽ ബിജെപിയുമായുള്ള ഏറെ കാലത്തെ സഖ്യം അവസാനിപ്പിച്ച എസ്എഡി ഇത്തവണ ബിഎസ്പിയുമായി സഖ്യത്തിലാണ് മത്സരിക്കുന്നത്. പഞ്ചാബിലെ ദളിത് വോട്ടുകൾ ലക്ഷ്യം വെച്ചാണ് എസ്എഡിയുടെ ഈ നീക്കം. എന്നാൽ ഈ സഖ്യം ഏറ്റവും കൂടുതൽ ഗുണകരമാകുക കോൺഗ്രസിനാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പരിശോധിക്കാം
പൂളില്‍ ഹോട്ട് ലുക്കില്‍ തിളങ്ങി അര്‍ച്ചന സുശീലന്‍; കിടു ലുക്കായിട്ടുണ്ടെന്ന് ആരാധകര്‍

2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 117 അംഗ നിയമസഭയിൽ 77 സീറ്റ് ആയിരുന്നു കോൺഗ്രസ് നേടിയത്. അകാലിദൾ ബിജെപി സഖ്യത്തിന് ലഭിച്ചത് 68 സീറ്റുകളും. ഇത്തവണയും അധികാരം നിലനിർത്താൻ സാധിക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. എന്നാൽ ഉൾപ്പാർട്ടി തർക്കങ്ങൾ കോൺഗ്രസിന് സംസ്ഥാനത്ത് വലിയ വെല്ലുവിളിയാണ്. അതിനിടെ ബിജെപി ബന്ധം അവസാനിപ്പിച്ച് ബിഎസ്പിയുമായിി സഖ്യത്തിലെത്തിയ ശിരോമണി അകാലിദൾ ഭരണം പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ്. ഒപ്പം ബിഎസ്പി പിന്തുണയിൽ ദളിത് വേട്ടുകളും പെട്ടിയിലാക്കാമെന്ന് അകാലിദൾ കരുതുന്നു. ഇതിനോടകം തന്നെ ബിഎസ്പിയുമായി സീറ്റ് വിഭജനം ഉൾപ്പെടെ അകാലി ദൾ പൂർത്തിയാക്കിയിട്ടുണ്ട്.

117 സീറ്റുകളിൽ അകാലി ദള്‍ 97 സീറ്റുകളിലും ബിഎസ്പി 20 സീറ്റുകളിലും മത്സരിക്കുന്നത്. നേരത്തേ ബിജെപി മത്സരിച്ച സീറ്റുകൾ എല്ലാം ബിഎസ്പിയ്ക്കാണ് വിട്ടുനൽകിയിരിക്കുന്നത്. ദളിത് ജനസംഖ്യ ഏറെയുള്ള അകാലിദൾ-ബിഎസ്പി സഖ്യം കോൺഗ്രസിന് തിരിച്ചടിയാകുമോയെന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം. എന്നാൽ മായാവതിയുടേയും എസ്എഡിയുടേയും നീക്കങ്ങൾ മറ്റൊരു തരത്തിൽ കോൺഗ്രസിനാകും ഗുണകരമായേക്കുകയെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടി്കകാട്ടുന്നു.

ഒരിക്കൽ ഉത്തർപ്രദേശ് പോലൊരു സംസ്ഥാനം ഭരിച്ചിരുന്നുവെങ്കിലും ബിഎസ്പിയും മായാവതിയും രാഷ്ട്രീയത്തിൽ ഏറെ ക്ഷയിച്ച നിലയിൽ ഈണ്.പഞ്ചാബിലും ബിഎസ്പിക്ക് ശക്തമായ വോട്ട് ബാങ്ക് ഇല്ല. 1997 ൽ പഞ്ചാബിൽ പാര്‌ട്ടിക്ക് ലഭിച്ചത് 7.5 ശതമാനം വോട്ടുകളാണ്. അതായത് കഴിഞ്ഞ കുറേ വർഷങ്ങളായുള്ള ഏറ്റവും ഉയർന്ന വോട്ട് കണക്കാണിത്. എന്നാൽ പോലും ഹിന്ദു ദളിത് വിഭാഗമോ സിഖ് ദളിത് വിഭാഗമോ വലിയ തോതിൽ ബിഎസ്പിക്ക് വോട്ടുചെയ്തിട്ടില്ല. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ തന്നെ ബിഎസ്പിക്ക് ലഭിച്ചത് വെറും 1.7 ശതമാനം വോട്ടുകളാണ്. ഇതിൽ മൂന്നിലൊന്ന് സിഖ് ദളിതരും ബാക്കി ഹിന്ദു ദളിതരുമാണ്.

ഇത്തവണ ബിഎസ്പി മത്സരിക്കുന്ന 20 സീറ്റുകളിൽ എട്ടും ഗണ്യമായ ദളിത് ജനസംഖ്യയുള്ള പ്രദേശമായ ദൊവാബയിലാണ്. ഇതിനോടകം തന്നെ ദളിത് വോട്ടുകൾ നേടിയെടുക്കാനുള്ള ശക്തമായ ശ്രമങ്ങൾ ഇരു പാർട്ടികളും ആരംഭിച്ചിട്ടുണ്ടെങ്കിലും ബിഎസ്പിക്ക് എന്തെങ്കിലും അട്ടിമറി സംസ്ഥാനത്ത് ഉണ്ടാക്കാൻ സാധിക്കുമെന്ന തോന്നൽ അസ്ഥാനത്തുള്ളതാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

കോൺഗ്രസിനെ സംബന്ധിച്ച് ഈ നീക്കങ്ങളെല്ലാം വലിയ പ്രതീക്ഷയാണ് നൽകുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. പഞ്ചാബിനെ സംബന്ധിച്ചിടത്തോളം ദളിത് വോട്ടുകൾ വളരെ ഏറെ പ്രധാനപ്പെട്ടതാണ്.2011 ലെ കണക്കനുസരിച്ച് ജനസംഖ്യയുടെ 32 ശതമാനമാണ് ദളിത് വിഭാഗം. 1997 ൽ ബിഎസ്പിയുമായി സഖ്യത്തിലാണ് അകാലിദൾ മത്സരിച്ചിരുന്നത്. പിന്നീട് സഖ്യം ഉപേക്ഷിച്ചിക്കുകയാണ്. ഇത്തവണ പുതിയ പരീക്ഷണം നടത്തിയാലും ദളിത് വിഭാഗത്തിന്റെ പിന്തുണ കോൺഗ്രസിന് തന്നെയാണെന്നാണ് കണക്ക് കൂട്ടൽ. പ്രത്യേകിച്ച് ഹിന്ദു ദളിത് വിഭാഗത്തിന്റെ. 2017 ൽ 40 ശതമാനത്തിൽ കൂടുതൽ പേർ ഈ വിഭാഗത്തിൽ നിന്നും കോൺഗ്രസിനെ അനുകൂലിച്ചിരുന്നു. കനത്ത തിരിച്ചടികളിൽ പോലും ഹിന്ദു ദളിത് വിഭാഗങ്ങൾ കോൺഗ്രസിന് പിന്തുണ നൽകിയിട്ടുണ്ട്. മാത്രമല്ല ദളിത് വോട്ടുകൾ ലക്ഷ്യം വെച്ചുള്ള നീക്കങ്ങൾ കോൺഗ്രസും ആരംഭിച്ചിട്ടുണ്ട്. ഇത്തവണ സംസ്ഥാനത്തെ നാല് വർക്കിംഗ് പ്രസിഡന്റുമാരിൽ ഒരാളായി ദളിത് മുഖം സുഖ്‌വീന്ദർ സിംഗ് ഡാനി ബന്ദാലയെ കോൺഗ്രസ് നിയമിച്ചിരുന്നു.

തിരഞ്ഞെടുപ്പിനോട് അടുക്കുമ്പോഴും കോൺഗ്രസിൽ അധികാര തർക്കങ്ങളും ആഭ്യന്തര പ്രശ്നങ്ങളും രൂക്ഷമാണെങ്കിലും പഞ്ചാബിൽ ഇക്കുറിയും കോൺഗ്രസിന് തന്നെയാണ് മുൻതൂക്കമെ്ന് പറയുകയാണ് ലൈവ് മിന്റ് ലേഖനത്തിൽ പൊളിറ്റിക്കൽ അനലിസ്റ്റും സിഎസ്ഡിഎസ് പ്രൊഫസറുമായ സഞ്ജയ് കുമാർ. ളിത് ഹിന്ദുക്കളുടെ മാത്രമല്ല, ദളിത് ഇതര ഹിന്ദുക്കളുടെയും മേൽ കോൺഗ്രസിന് സ്വാധീനം ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ ഹിന്ദു വിഭാഗം എസ്എഡിയേക്കാൾ കോൺഗ്രസിൽ കൂടുതൽ വിശ്വാസമർപ്പിച്ചത് കഴിഞ്ഞ കുറച്ച് തിരഞ്ഞെടുപ്പുകളിൽ നമ്മൾ കണ്ടതാണ്. അതേസമയം ആം ആദ്മിയും ബിജെപിയും ചെറിയ ഭീഷണി ഉയർത്തുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

എസ്എഡിയുമായി വഴിപിരഞ്ഞ ബിജെപി സംസ്ഥാനത്ത് മുഴുവൻ സീറ്റുകളിലും സ്ഥാനാർത്ഥികളെ കണ്ടെത്താനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. കോൺഗ്രസിൽ ഇടഞ്ഞ് നിൽക്കുന്ന സിഖ് നേതാക്കളെ പാർട്ടിയിൽ എത്തിച്ച് നേട്ടം കൊയ്യാനാണ് ബിജെപി ലക്ഷ്യം വെയ്ക്കുന്നത്. അമിത് ഷാ നേരിട്ടാണ് പഞ്ചാബിലെ തിരഞ്ഞെടുപ്പ് നീക്കങ്ങൾ വിലയിരുത്തുന്നത്. സംസ്ഥാനത്തെ പ്രധാന വോട്ട് ബാങ്കായ ദളിത് വിഭാഗത്തെ ഒപ്പം നിർത്താനുള്ള തന്ത്രവും ബിജെപി പയറ്റിയേക്കും. ദളിത് വിഭാഗത്തിലെ പ്രമുഖ നേതാക്കളെ ബിജെപിയിൽ എത്തിക്കാനുള്ള ചർച്ചകളും പാർട്ടി നേതാക്കൾ നടത്തുന്നുണ്ടെന്നാണ് വിവരം. 2022 ൽ ബിജെപി പഞ്ചാബിൽ അധികാരത്തിലേറിയാൽ സംസ്ഥാനത്ത് ദളിത് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് ഇതിനോടകം തന്നെ ബിജെപി വ്യക്തമാക്കിയിട്ടുണ്ട്.

ആം ആദ്മിയും സംസ്ഥാനത്ത് ശക്തി തെളിയിക്കാനുള്ള നീക്കത്തിലാണ്. കഴിഞ്ഞ നിയമസഭയ തിരഞ്ഞെടുപ്പിൽ പഞ്ചാബിൽ മികച്ച പ്രകടനം നടത്താൻ ആം ആദ്മിക്ക് സാധിച്ചിരുന്നു.അതേസമയം ഈ പാർട്ടികളുടെ സാന്നിധ്യം ഉണ്ടെങ്കിലും അധികാരം നിലനിർത്താൻ കോൺഗ്രസിന് സാധിക്കുമെന്ന് സഞ്ജയ് കുമാർ ചൂണ്ടിക്കാട്ടുന്നു. 2002 മുതലുള്ള എല്ലാ നിയമസഭാ തിരഞ്ഞെടുപ്പുകളിലും, തോറ്റ തിരഞ്ഞെടുപ്പുകളിൽ പോലും, കോൺഗ്രസിന് 35%ത്തിന് മുകളിൽ വോട്ട് വിഹിതം ഉണ്ടായിരുന്നു. 2022 ൽ ചെറിയ വ്യത്യാസങ്ങൾ സംഭവിച്ചാലും പാർട്ടിക്ക് ഒരിക്കൽ കൂടി വിജയിക്കാൻ ഇത് മതിയാകും. മാത്രമല്ല ഹിന്ദുക്കൾ കോൺഗ്രസിന് അനൂകൂലമായി നിൽക്കുകയും ജാട്ട്, സിഖ് വിഭാഗങ്ങൾ ഭിന്നിച്ച് നിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ.












Click it and Unblock the Notifications