ചരിത്രം ആവർത്തിക്കാൻ ശിരോമണി അകാലിദൾ: ഇടതുപക്ഷവുമായി സഖ്യം പുതുക്കും? കോൺഗ്രസിനെ പ്രതിരോധിക്കാൻ പൂഴിക്കടകൻ
ചണ്ഡിഗഡ്: 2022ൽ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിർണ്ണായക നീക്കവുമായി രാഷ്ട്രീയ പാർട്ടികൾ. അധികാരം നിലനിർത്താൻ കോൺഗ്രസ് ശ്രമിക്കുമ്പോൾ മറ്റ് കക്ഷികളെ അണിനിരത്തിക്കൊണ്ട് കോൺഗ്രസിനെ താഴെയിറക്കാനാണ് ശിരോമണി അകാലിദളിന്റെ ശ്രമം. 2017ൽ നടന്ന നിയമസഭാ 117 സീറ്റുകളിൽ 15 സീറ്റുകളിൽ മാത്രമാണ് അകാലിദൾ വിജയിച്ചത്. ബാക്കി സീറ്റുകളിൽ കോൺഗ്രസ് ആധിപത്യമായിരുന്നു പ്രകടമായത്. ഇത് എൻഡിഎ സഖ്യത്തിന്റെ മോശം പ്രകടനമായാണ് വിലയിരുത്തപ്പെടുന്നത്.
ആ 'പ്രണയ'ത്തിന് പിന്നിലെ യാഥാര്‍ഥ്യം വെളിപ്പെടുത്തി നടി പ്രിയ വാര്യര്‍

ബിജെപിയുമായി സഖ്യമുപേക്ഷിച്ച ശിരോമണി അകാലിദളാണ് ഇടതുപക്ഷ പാർട്ടികളുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുള്ളത്. സിപിഎം, സിപിഐ എന്നീ പാർട്ടികളുമായി തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ സഖ്യമുണ്ടാക്കുമെന്ന സൂചനകളാണ് ഇപ്പോൾ ഇടതുപക്ഷ പാർട്ടികൾ നൽകുന്നത്.

സഖ്യമുണ്ടാക്കുന്നതിന്റെ ഭാഗമായി ഇടത് നേതാക്കളും അകാലിദള്‍ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അകാലിദള്‍ നേതാക്കള്‍ തന്നെ കാണാന്‍ വന്നിരുന്നതായി പഞ്ചാബ് സിപിഐഎം സെക്രട്ടറി സുഖ് വിന്ദര്‍ സിംഗ് ശേഖോണ്‍ വ്യക്തമാക്കി. എന്നാല്‍ സഖ്യം രൂപീകരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം ചില വിഷയങ്ങളില്‍ കൂടുതല്‍ ചര്‍ച്ച ആവശ്യമുണ്ടെന്നും അതിന് ശേഷം മാത്രമായിരിക്കും സഖ്യരൂപീകരണം ഉണ്ടാകുമോയെന്ന് പറയാനാകൂവെന്നും ശേഖോണ്‍ കൂട്ടിച്ചേർത്തു.

2022 ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മായാവതിയുടെ ബിഎസ്‌പിയുമായി അടുത്തിടെ ശിരോമണി അകാലിദൾ സഖ്യമുണ്ടാക്കിയിരുന്നു. ഭരണകക്ഷിയായ കോൺഗ്രസിനെ മറികടന്ന് മറ്റ് കക്ഷികളുമായി ചേർന്ന് സംസ്ഥാനത്ത് അധികാരം പിടിച്ചെടുക്കാനാണ് ശ്രമം. ഇടതുപാർട്ടികളെ അണിനിരത്തി സഖ്യം ശക്തിപ്പെടുത്തുന്നതിനും വിപുലീകരിക്കുന്നതിനുമുള്ള നീക്കങ്ങൾ നടക്കുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

നിലവിലെ ധാരണ പ്രകാരം ബിഎസ്പി. 20 സീറ്റില്‍ മത്സരിക്കാനാണുള്ള സാധ്യതയാണുള്ളത്. അതേസമയം സഖ്യത്തിന് കീഴിലുള്ള സർക്കാർ സംസ്ഥാനത്ത് അധികാരത്തിലെത്തിയാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം ദളിത് വിഭാഗത്തിന് നല്‍കുമെന്ന് ശിരോമണി അകാലിദള്‍ നേരത്തെ തന്നെ പ്രഖ്യാപിരുന്നു. ഇപ്പോഴത്തെ ശിരോമണി അകാലിദൾ- ബിഎസ്പി സഖ്യത്തിനുള്ള മറ്റൊരു പ്രത്യേക എന്താണെന്നാൽ കാൽനൂറ്റാണ്ടിന് ശേഷമാണ് ഇരു പാർട്ടികളും തമ്മിലുള്ള ബാന്ധവമുണ്ടാകുന്നത് എന്നതാണ്.

കേന്ദ്രസർക്കാർ പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങളെച്ചൊല്ലിയുള്ള തർക്കങ്ങൾക്ക് പിന്നാലെയാണ് ബിജെപിയുമായുണ്ടായിരുന്ന പതിറ്റാണ്ടുകൾ നീണ്ട ബന്ധം ബന്ധം ഉപേക്ഷിച്ച് ശിരോമണി അകാലിദൾ എൻഡിഎയിൽ നിന്ന് പുറത്തുവരുന്നത്. തുടർന്ന് ജൂണിൽ ബഹുജൻ സമാജ് പാർട്ടിയുമായി സഖ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സിപിഎം നേതാക്കളുമായി തങ്ങൾ കൂടിക്കാഴ്ച നടത്തിയതായി ശിരോമണി അകാലിദളും വ്യക്തമാക്കിയിട്ടുണ്ട്.

പഞ്ചാബില്‍ ആദ്യമായി കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ അധികാരത്തിലേറിയത് ശിരോമണി അകാലിദള്‍- സിപിഐഎം സഖ്യത്തിന്റെ പിൻബലത്തിലായിരുന്നു. 1967ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന്റെ തുടർച്ചയായിട്ടായിരുന്നു ഇത്. അന്നത്തെ സഖ്യത്തിന് ചുക്കാൻ പിടിച്ചതാവട്ടെ സിപിഐഎം മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന ഹര്‍കിഷന്‍ സിംഗായിരുന്നു.

1996ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിഎസ്പി- ശിരോമണി അകാലിദൾ സഖ്യം പഞ്ചാബിൽ വലിയ വിജയക്കൊയ്ത്ത് തന്നെയാണ് നടത്തിയിട്ടുള്ളത്. 13 ലോക്സഭാ സീറ്റുകളിൽ 11 എണ്ണവും സഖ്യത്തിനൊപ്പമായിരുന്നു നിന്നത്. പത്ത് സീറ്റിൽ അകാലിദളും മൂന്ന് സീറ്റിൽ ബിഎസ്പിയുമായിരുന്നു അന്ന് വിജയിച്ചത്.

പഞ്ചാബിലെ 36 ശതമാനത്തോളം ദളിതരാണെന്നിരിക്കെ സംസ്ഥാനത്തെ ദളിത് വോട്ടുകളില്‍ ബിഎസ്പിയ്ക്ക് കാര്യമായ സ്വാധീനം തന്നെയുണ്ട്. വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിലും ബിഎസ്പി- ശിരോമണി അകാലിദൾ സഖ്യം മത്സരിച്ചാൽ ദോബ മേഖലയിലെ 23 സീറ്റുകളില്‍ സഖ്യം നിര്‍ണായകമായിത്തീരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹം നിയമവിരുദ്ധമോ? ചോദ്യം ചെയ്ത് ആദ്യ ഭാര്യ രംഗത്ത്












Click it and Unblock the Notifications