ശിവസേന നേതാവ് കുത്തേറ്റു മരിച്ചു: മാസങ്ങളായി ഭീഷണി കോളുകള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്!

  • Written By:
Subscribe to Oneindia Malayalam

മുംബൈ: മുംബൈയില്‍ ശിവസേനാ നേതാവ് കുത്തേറ്റു മരിച്ചു. ഞായറാഴ്ച രാത്രി 10.45 ഓടെ വീടിന് സമീപത്തുവച്ചായിരുന്നു സംഭവം. രണ്ട് അജ്ഞാതരാണ് കുത്തി കൊലപ്പെടുത്തിയത്. മുംബൈ സാംത നഗറില്‍ നിന്ന് രണ്ട് തവണ നഗരസഭാംഗമായിരുന്ന അശോക് സാവന്താണ് കൊല്ലപ്പെട്ടത്. സുഹൃത്തുമൊത്തുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വീട്ടിലേയ്ക്ക് മടങ്ങുമ്പോഴാണ് സംഭവം.

stabs

പരിക്കേറ്റ സാവന്തിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിച്ചതോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302ാം വകുപ്പ് പ്രകാരം കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുബൈയില്‍ കേബിള്‍ ബിസിനസ് നടത്തിവരുന്ന സാവന്തിന് കുറച്ച് നാളുകളായി ഭീഷണി കോളുകള്‍ ലഭിച്ചിരുന്നതായി മാധ്യമറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഭാര്യയ്ക്കും മൂന്ന് മക്കള്‍ക്കൊപ്പമാണ് മുംബൈയില്‍ സാവന്ത് കഴിഞ്ഞിരുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Ashok Sawant, a Shiv Sena leader and ex-corporator in Mumbai was stabbed to death on Sunday around 10:45pm near his house by two unknown assailants.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്