രാഹുലിനൊപ്പം കട്ടയ്ക്ക് ശിവസേന, ഹിന്ദു ഭരണത്തിന് പുകഴ്ത്തല്‍, പ്രീണനം അവസാനിപ്പിച്ചന്ന് പ്രശംസ
മുംബൈ: രാഹുല്‍ ഗാന്ധിയുടെ ഹിന്ദു ഭരണത്തെ കുറിച്ചുള്ള പ്രസംഗത്തെ പ്രശംസിച്ച് ശിവസേന. മുഖപത്രമായ സാമ്‌നയിലെ ലേഖനത്തിലാണ് രാഹുലിനെ ശിവസേന പ്രശംസിച്ചത്. ഇന്ത്യാ മഹാരാജം ഹിന്ദുക്കളുടേതാണെന്നും, അല്ലാതെ ഹിന്ദുത്വവാദികളുടേതല്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു. രാഹുല്‍, മഹാത്മാ ഗാന്ധി ഹിന്ദുവായിരുന്നുവെന്നും ഗോഡ്‌സെ ഹിന്ദുത്വവാദിയിരുന്നുവെന്നും പറഞ്ഞു. പക്ഷേ ഈ രാജ്യം ഹിന്ദുക്കളുടേതാണെന്ന് അദ്ദേഹം അടിവരയിട്ട് പറഞ്ഞു എന്നതാണ് അതിലെ പ്രധാന കാര്യം. ഗാന്ധി ഹിന്ദു സംസ്‌കാരത്തിന്റെ സംരക്ഷകനായിരുന്നുവെന്ന് മറക്കരുത്. മത ആത്മീയത അവതരിപ്പിച്ചത് തന്നെ ഗാന്ധിയാണെന്നും ശിവസേന പറയുന്നു.

കോണ്‍ഗ്രസ് ദീര്‍ഘകാലം മതനിരപേക്ഷതയില്‍ കുരുങ്ങി കിടക്കുകയായിരുന്നു. രാഹുല്‍ ഗാന്ധി ഇപ്പോള്‍ കോണ്‍ഗ്രസിന് പുതിയൊരു വഴി തുറന്നിട്ടിരിക്കുകയാണെന്നും ശിവസേന പരയുന്നു. ശരത് പവാര്‍ നേരത്തെ തന്നെ കോണ്‍ഗ്രസിന്റെ ദൗര്‍ബല്യത്തെ സൂചിപ്പിച്ചിരുന്നു. മുസ്ലീം-ദളിത് വോട്ടുബാങ്ക് കൊണ്ട് കെട്ടിപ്പടുത്ത പാര്‍ട്ടിയായിരുന്നു കോണ്‍ഗ്രസ്. യുപിയിലും ബീഹാറിലും ആന്ധ്രപ്രദേശിലും ബംഗാളിലും ആ വോട്ടുബാങ്ക് കോണ്‍ഗ്രസിനെ കൈവിട്ട് തുടങ്ങിയിരിക്കുകയാണ്. മുസ്ലീങ്ങള്‍ മുംബൈയിലും മഹാരാഷ്ട്രയിലും ശിവസേനയ്ക്ക് വോട്ട് ചെയ്ത് തുടങ്ങിയിരിക്കുകയാണ്. ഇതൊക്കെയാണ് രാഷ്ട്രീയ തന്ത്രം മാറ്റാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചതെന്ന് സാമ്‌നയിലെ ലേഖനത്തില്‍ പറയുന്നു.
ഹിന്ദുക്കളെ ആട്ടിയകറ്റുന്നതല്ല മതനിരപേക്ഷത. മുസ്ലീങ്ങള്‍ അര്‍ഹതപ്പെടാത്ത കാര്യങ്ങള്‍ നല്‍കി പ്രീണിപ്പിക്കുന്നതുമല്ല മതനിരപേക്ഷത. അത് ശരിയായ നിലപാടല്ലെന്നും ശിവസേന പറയുന്നു. ഈ രാജ്യത്തിന്റെ മതമെന്ന് പറയുന്നത് ഹിന്ദുയിസമാണ്. എന്നാല്‍ മറ്റ് മതങ്ങളില്‍പ്പെട്ടവര്‍ക്കും ഈ രാജ്യത്ത് സന്തോഷത്തോടെ താമസിക്കാം. ഈ രാജ്യത്തിന് വേണ്ടി ത്യാഗം സഹിക്കാന്‍ തയ്യാറുള്ള ഏതൊരു മുസ്ലീമും ഇന്ത്യക്കാരനാണ്. അതാണ് ദേശീയത. അതാണ് മതനിരപേക്ഷത. ഹിന്ദു സംസ്‌കാരത്തില്‍ എവിടെയും പണപ്പെരുപ്പത്തെയും വിലക്കയറ്റത്തെയും കുറിച്ച് ചിന്തിക്കേണ്ട, മറിച്ച് രാമക്ഷേത്രത്തെ കുറിച്ചും മഥുരയെയും കുറിച്ച് സംസാരിക്കാമെന്ന് പറയുന്നില്ല. ഹിന്ദു സംസ്‌കാരത്തെ ശരിയായ രീതിയില്‍ അല്ല ഇന്നത്തെ സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നതെന്നും ശിവസേന കുറ്റപ്പെടുത്തി.
1947ല്‍ മതത്തിന്റെ പേരില്‍ രാജ്യം വിഭജിക്കപ്പെടുമ്പോള്‍ മുസ്ലീങ്ങള്‍ക്ക് പാകിസ്താന്‍ ലഭിച്ചു. നമ്മള്‍ക്ക് കിട്ടിയ രാജ്യം ഹിന്ദുക്കളുടേതാണ് എന്ന് വിശ്വസിക്കുന്നതില്‍ എന്ത് തെറ്റാണ് ഉള്ളത്. ഹിന്ദുക്കള്‍ക്ക് ഒരിക്കലും അര്‍ഹിച്ച പരിഗണന ലഭിച്ചിട്ടില്ല. ജമാമസ്ജിദ് ഇമാമിന് ശങ്കരാചാര്യരേക്കാള്‍ പ്രാധാന്യം ഈ രാജ്യത്ത് ലഭിച്ചിട്ടുണ്ട്. ഇതെല്ലാം മതനിരപേക്ഷ വാദികള്‍ കാരണമാണ്. ഇത് കാരണമാണ് ജനങ്ങള്‍ രോഷം പ്രകടിപ്പിച്ചത്. കോണ്‍ഗ്രസാണ് അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിച്ചത്. ഷാ ബാനോ കേസില്‍ കോണ്‍ഗ്രസ് ചെയ്ത കാര്യങ്ങള്‍ മറക്കാന്‍ സാധിക്കില്ല. മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും പ്രീണിപ്പിക്കുന്ന പാര്‍ട്ടിയെന്ന ഇമേജാണ് കോണ്‍ഗ്രസ് ഉണ്ടാക്കിയെടുത്തത്. അത് മാറ്റാന്‍ രാഹുല്‍ ശ്രമിക്കുന്നത് സ്വാഗതാര്‍ഹമാണെന്നും ശിവസേന പറഞ്ഞു.












Click it and Unblock the Notifications