കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്പും വില്ലും ആരും തൊടേണ്ട..; ശിവസേന ചിഹ്നം മരവിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Google Oneindia Malayalam News

മുംബൈ: ശിവസേനയിലെ അധികാര തര്‍ക്കത്തില്‍ നിര്‍ണായക ഇടപെടലുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ശിവസേനയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ അമ്പും വില്ലും ശനിയാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു. ശിവസേനയില്‍ ഉദ്ധവ് താക്കറെയുടെയും ഏകനാഥ് ഷിന്‍ഡെയുടെയും നേതൃത്വത്തിലുള്ള വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം തുടരുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

ഒക്ടോബര്‍ 10 ന് ഉച്ചയ്ക്ക് 1 മണിക്കകം ലഭ്യമായ ചിഹ്നങ്ങളില്‍ നിന്ന് ഒന്ന് തെരഞ്ഞെടുക്കാനും അവരുടെ ഇടക്കാല ചിഹ്നങ്ങള്‍ക്കായി മൂന്ന് ഓപ്ഷനുകള്‍ സമര്‍പ്പിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്ധവ് താക്കറെ- ഏകനാഥ് ഷിന്‍ഡെ വിഭാഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

1

ചിഹ്നം മരവിപ്പിച്ചതോടെ, മുംബൈയിലെ അന്ധേരിയില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിനായി ഉദ്ധവ് താക്കറെയും അദ്ദേഹത്തിന്റെ ഗ്രൂപ്പും മറ്റൊരു പേരും ചിഹ്നവും കണ്ടെത്തേണ്ടിവരും എന്ന് ഉറപ്പായി. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സര്‍ക്കാരിനെ വിമത നീക്കത്തിലൂടെ അട്ടിമറിച്ചാണ് ഏക്‌നാഥ് ഷിന്‍ഡെ ബി ജെ പിയുടെ പിന്തുണയോടെ മുഖ്യമന്ത്രിയായത്.

ശശി തരൂരാണ് കോണ്‍ഗ്രസിന്റെ ബ്രഹ്മാസ്ത്രം, അത് തിരിച്ചറിയാത്തത് കോണ്‍ഗ്രസിന് മാത്രമാണ്; രാഹുല്‍ ഈശ്വര്‍ശശി തരൂരാണ് കോണ്‍ഗ്രസിന്റെ ബ്രഹ്മാസ്ത്രം, അത് തിരിച്ചറിയാത്തത് കോണ്‍ഗ്രസിന് മാത്രമാണ്; രാഹുല്‍ ഈശ്വര്‍

2

അന്ന് മുതല്‍ ഉദ്ധവ് താക്കറെ- ഏകനാഥ് ഷിന്‍ഡെ എന്ന പേരില്‍ ശിവസേനയില്‍ രണ്ട് വിഭഗങ്ങള്‍ ഉടലെടുത്തിരുന്നു. എം എല്‍ എമാരും എം പിമാരും പാര്‍ട്ടിയുടെ സംസ്ഥാന യൂണിറ്റുകളുടെ തലവന്മാരും പ്രവര്‍ത്തകരും ഇരുവിഭാഗങ്ങളിലുമായി പക്ഷം ചേര്‍ന്നു. ഇതിനിടെയാണ് യഥാര്‍ത്ഥ ശിവസേന ആര് എന്ന തര്‍ക്കം ഉടലെടുത്തത്.

'രാമന്‍പിള്ള ബുദ്ധിപൂര്‍വം ഒരു കാര്യം പറഞ്ഞു.. ഏറ്റുപിടിക്കാന്‍ ദിലീപ് അനുകൂലികളും'; സംവിധായകന്‍'രാമന്‍പിള്ള ബുദ്ധിപൂര്‍വം ഒരു കാര്യം പറഞ്ഞു.. ഏറ്റുപിടിക്കാന്‍ ദിലീപ് അനുകൂലികളും'; സംവിധായകന്‍

3

ഇതോടെ ഒരു വിഭാഗത്തിന് യഥാര്‍ത്ഥ അടയാളങ്ങള്‍ നിലനിര്‍ത്തേണ്ടത് അനിവാര്യമായി. ബാല്‍ താക്കറെയുടെ മരണശേഷം ശിവസേനയെ നയിച്ചതിനാല്‍ ഉദ്ധവ് താക്കറെയെ ഈ ചിഹ്നം നിലനിര്‍ത്താന്‍ അനുവദിക്കണം എന്നാണ് താക്കറെ വിഭാഗം പറയുന്നത്. എന്നാല്‍ ബാല്‍ താക്കറെയുടെ ആശയം അധികാരത്തിനായി അടിയറവ് വെച്ചയാളാണ് ഉദ്ധവ് താക്കറെ എന്നാണ് ഏകനാഥ് ഷിന്‍ഡെ വിഭാഗം പറയുന്നത്.

റഷ്യയുമായി ബന്ധിപ്പിക്കുന്ന ക്രിമിയന്‍ പാലത്തില്‍ സ്‌ഫോടനം, പാലം തകര്‍ന്നു; പിന്നില്‍ യുക്രെയ്‌നോ?റഷ്യയുമായി ബന്ധിപ്പിക്കുന്ന ക്രിമിയന്‍ പാലത്തില്‍ സ്‌ഫോടനം, പാലം തകര്‍ന്നു; പിന്നില്‍ യുക്രെയ്‌നോ?

4

അടുത്തിടെയാണ് പാര്‍ട്ടിയുടെ ആസ്ഥാനത്തിന് സമീപമുള്ള പരമ്പരാഗത സ്ഥലമായ ശിവാജി പാര്‍ക്കിലെ ദസറ റാലിക്ക് ഉദ്ധവ് താക്കറെ വിഭാഗത്തിന് കോടതി അനുമതി നല്‍കിയിരുന്നത്. ഇത് ഏകനാഥ് ഷിന്‍ഡെ വിഭാഗത്തിന് മേല്‍ നേടിയ വിജയമായാണ് ഉദ്ധവ് താക്കറെ വിഭാഗം കണ്ടിരുന്നത്. എന്നാല്‍ ആദിത്യ താക്കറെയുടെ സ്വന്തം മണ്ഡലത്തില്‍ അതിന് ശേഷം 3000 ത്തോളം പേര്‍ ഏകനാഥ് ഷിന്‍ഡെ വിഭാഗത്തിനൊപ്പം ചേര്‍ന്നിരുന്നു.

English summary
Shiv Sena's election symbol, arrow and bow, was frozen by the Election Commission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X