കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയോട് അടുക്കാതെ ശിവസേന! നേട്ടം കൊയ്യുക കോണ്‍ഗ്രസ്-എന്‍സിപി സഖ്യം!

  • By
Google Oneindia Malayalam News

രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നഷ്ടമായത്. നഷ്ടത്തിനേക്കാള്‍ കൂടുതല്‍ പാര്‍ട്ടിയുടെ നെഞ്ചിടിപ്പ് കൂട്ടുന്നത് കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവാണ്. കോണ്‍ഗ്രസിന്‍റെ വിജയം സഖ്യകക്ഷികളെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നതും ബിജെപിക്ക് തലവേദനയാകുന്നുണ്ട്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 14 സഖ്യകക്ഷികള്‍ മുന്നണി വിട്ടു.

ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കെ മഹാരാഷ്ട്രയിലെ സഖ്യകക്ഷിയാ ശിവസേനയും എന്‍ഡിഎയോട് ഉടക്കി നില്‍ക്കുകയാണ്. ലോക്സഭയില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ശിവസേന വ്യക്തമാക്കി കഴിഞ്ഞു. അതേസമയം ശിവസേന സംസ്ഥാനത്ത് തനിച്ച് മത്സരിച്ചാല്‍ ഏറ്റവും കൂടുതല്‍ ഗുണകരമാകുക കോണ്‍ഗ്രസ്- എന്‍സിപി സഖ്യത്തിനാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കണക്കിലെ കളികള്‍ ഇങ്ങനെ

 48 സീറ്റുള്ള മഹാരാഷ്ട്ര

48 സീറ്റുള്ള മഹാരാഷ്ട്ര

ബിജെപിയെ സംബന്ധിച്ച് നിര്‍ണായകമാണ് മഹാരാഷ്ട്ര എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി സംസ്ഥാത്തെ പ്രധാന സഖ്യകക്ഷിയായ ശിവസേന ബിജെപിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്.യുപി കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ലോക്സഭാ സീറ്റുള്ള സംസ്ഥാനമെന്നതാണ് മഹാരാഷ്ട്രയുടെ രാഷ്ട്രീയ പ്രാധാന്യം.48 ലോക്സഭാ സീറ്റുകളാണ് സംസ്ഥാനത്തുളളത്.

 കൈയ്യൊഴിഞ്ഞ് ശിവസേന

കൈയ്യൊഴിഞ്ഞ് ശിവസേന

കഴിഞ്ഞ തവണ ബിജെപി 24 സീറ്റിലും ശിവസേന 20 സീറ്റിലുമാണ് മത്സരിച്ചത്. 2019 ലെ പൊതുതെരഞ്ഞെടുപ്പിലും ഈ സഖ്യം തുടരണമെന്ന് ബിജെപി ആഗ്രഹിക്കുന്നുണ്ടെങ്കിലും ശിവസേന സഖ്യത്തില്‍ നിന്ന് ഏറെ അകന്ന് കഴിഞ്ഞെന്നതാണ് ബിജെപിക്ക് ഏറെ തലവേദന സൃഷ്ടിക്കുന്നത്.

 ബിജെപിയുടെ പ്രധാന ശത്രു

ബിജെപിയുടെ പ്രധാന ശത്രു

1990 മുതല്‍ എന്‍ഡിഎ സര്‍ക്കാരില്‍ സഖ്യകക്ഷിയായ ശിവസേന നരേന്ദ്ര മോദി അധികാരത്തില്‍ വന്നത് മുതലാണ് ബിജെപിക്കെതിരെ തിരിഞ്ഞ് തുടങ്ങിയത്. ഒരുപക്ഷേ പ്രതിപക്ഷത്തെക്കാള്‍ മോദിയേയും കേന്ദ്രസര്‍ക്കാരിനേയും കടന്നാക്രമിക്കുന്ന തരത്തിലേക്ക് ബിജെപിയുടെ പ്രധാനശത്രുവായി ശിവസേന മാറിയിരിക്കുകയാണ്.

 മഹാരാഷ്ട്രയില്‍ തിരിച്ചടി

മഹാരാഷ്ട്രയില്‍ തിരിച്ചടി

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യത്തിനില്ലെന്ന് വ്യക്തമായ സൂചന ശിവസേന നല്‍കി കഴിഞ്ഞു. 2014 ല്‍ 48 സീറ്റുകളില്‍ 40 ഉം എന്‍ഡിഎ നേടിയത് ശിവസേനയുമായി സഖ്യത്തിലായതോടെയാണ്. ശിവസേനയുമായി സഖ്യമില്ലേങ്കില്‍ എന്‍ഡിഎയുടെ നില പരുങ്ങലില്‍ ആകുമെന്ന് ബിജെപിയുടെ ആഭ്യന്തര സര്‍വ്വേ തന്നെ വ്യക്തമാക്കുന്നുണ്ട്.

 എന്‍സിപി -കോണ്‍ഗ്രസ് സഖ്യം

എന്‍സിപി -കോണ്‍ഗ്രസ് സഖ്യം

അതേസമയം എന്‍ഡിഎയില്‍ ശിവസേനയെന്ന സഖ്യകക്ഷി ഉടക്കി പുറത്ത് നില്‍ക്കുമ്പോള്‍ സംസ്ഥാനത്ത് തങ്ങളുടെ പഴയ സഖ്യത്തെ ഒപ്പം ചേര്‍ത്തിരിക്കുകയാണ് കോണ്‍ഗ്രസ്. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍സിപിയുമായി സഖ്യം ചേര്‍ന്നാണ് കോണ്‍ഗ്രസ് മഹാരാഷ്ട്രയില്‍ മത്സരിക്കുന്നത്.

 സീറ്റ് വിഭജനം പൂര്‍ത്തിയാക്കി

സീറ്റ് വിഭജനം പൂര്‍ത്തിയാക്കി

ആകെയുള്ള 48 സീറ്റില്‍ 45 ലും എന്‍സിപിയുമായി കോണ്‍ഗ്രസ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കി. മഹാരാഷ്ട്രയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം കോണ്‍ഗ്രസിന് അനുകൂലമാണെന്ന് പാര്‍ട്ടി കണക്കാക്കുന്നുണ്ട്. അതുകൂടാതെ ശിവസേന ഒറ്റയ്ക്ക് മത്സരിക്കുന്നത് എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തിന് ഗുണമാകുമെന്ന് കണക്കുകളും സൂചിപ്പിക്കുന്നു.

 നേട്ടം മുഴുവന്‍ കോണ്‍ഗ്രസ് സഖ്യത്തിന്

നേട്ടം മുഴുവന്‍ കോണ്‍ഗ്രസ് സഖ്യത്തിന്

ശിവസേന ഒറ്റയ്ക്ക് മത്സരിക്കുകയാണെങ്കില്‍ 16 മുതല്‍ 18 സീറ്റുകള്‍ വരെ നഷ്ടം സംഭവിക്കുമെന്നാണ് ന്യൂസ് 18 ലേഖനത്തില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ എന്‍പിസി-കോണ്‍ഗ്രസ് സഖ്യത്തിന് 23 സീറ്റുകള്‍ വരെ ലഭിക്കാന്‍ സാധ്യത ഉണ്ട്. അതേസമയം ബിജെപിയും 23 സീറ്റുകള്‍ വരെ നേടുമെന്നും കണക്കാക്കപ്പെടുന്നു.

 17 മണ്ഡലങ്ങള്‍

17 മണ്ഡലങ്ങള്‍

2014 ല്‍ നേടി ബാരാമതി, ഹിങ്കോളി, കോല്‍ഹാപൂര്‍, മാഥ, നാന്‍ഡഡ്, സതാരാ എന്നീ മണ്ഡലങ്ങളല്‍ കൂടാതെ ബിജെപിയും ശിവസേനയും വിജയിച്ച് കയറിയ ഔറംഗാബാദ് ഉള്‍പ്പെടെയുള്ള 17 മണ്ഡലങ്ങളും എന്‍സിപി-കോണ്‍ഗ്രസ് സഖ്യം നേടുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

 തനിച്ച് മത്സരിച്ചപ്പോള്‍

തനിച്ച് മത്സരിച്ചപ്പോള്‍

2014 ല്‍ ബിജെപി -ശിവസേന സഖ്യം നേടിയത് 48.4 ശതമാനം വോട്ടുകളാണ്. അതേസമയം കോണ്‍ഗ്രസ് നേടിയതാകട്ടെ വെറും 34.4 ശതമനവും. എന്നാല്‍ നാല് പാര്‍ട്ടികളും തനിച്ച് നേടിയ കണക്കുകള്‍ ഇങ്ങനെ-ബിജെപി(28.1), ശിവസേന (19.5), കോണ്‍ഗ്രസ് (18.6), എന്‍സിപി (17.4).

 സീറ്റുകള്‍ ഇങ്ങനെ

സീറ്റുകള്‍ ഇങ്ങനെ

2004 ല്‍ ബിജെപി ശിവസേന സഖ്യം 25 സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യം 22 സീറ്റുകള്‍ നേടിയിരുന്നു. 2009 ല്‍ ബിജെപി സഖ്യത്തിന് 20 സീറ്റ് ലഭിച്ചപ്പോള്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യം 25 സീറ്റ് നേടിയിരുന്നു.

 മഹാരാഷ്ട്രയില്‍ പോരാട്ടം

മഹാരാഷ്ട്രയില്‍ പോരാട്ടം

ശിവസേന ഒറ്റയ്ക്ക് മത്സരിക്കാന്‍ തരുമാനിച്ചാല്‍ നഷ്ടം ശിവസേനയ്ക്ക് സംഭവിക്കുമെന്നതിനപ്പുറം കോണ്‍ഗ്രസ്-എന്‍സി സഖ്യം മികച്ച നേട്ടം കൊയ്യും എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേസമയം മറിച്ചാണ് കാര്യങ്ങളെങ്കില്‍ നിര്‍ണായകമായ മത്സരമായിരിക്കും മഹാരാഷ്ട്രയില്‍ നടക്കുക.

English summary
Shiv Sena's Solo Contest in Maharashtra May Lead to Gains for Congress-NCP Alliance in 2019 Elections​
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X