ഇന്ന് കശ്മീർ, നാളെ ബലൂചിസ്ഥാനും പാക് അധിനിവേശ കശ്മീരും പിടിച്ചെടുക്കും! പിന്തുണച്ച് ശിവസേന!
ദില്ലി: കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് പൂര്‍ണ പിന്തുണയുമായി സഖ്യകക്ഷിയായ ശിവസേന. ഇന്ന് ജമ്മു കശ്മീര്‍ എടുത്തിരിക്കുകയാണ്. നാളെ ബലൂചിസ്ഥാനും പാക് അധിനിവേശ കശ്മീരും പിടിച്ചെടുക്കും എന്നാണ് ശിവസേന എംപിയായ സജ്ഞയ് റാവുത്ത് പ്രതികരിച്ചിരിക്കുന്നത്. രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ പിന്തുണച്ച് സംസാരിക്കവേയാണ് ശിവസേന എംപിയുടെ പ്രഖ്യാപനം.
രാജ്യത്തിന്റെ പ്രധാനമന്ത്രി അഖണ്ഡ ഭാരതം എന്ന സ്വപ്‌നം പൂര്‍ത്തിയാക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും ശിവസേന എംപി പറഞ്ഞു. ബിജെഡി, ബിഎസ്പി, വൈഎസ്ആര്‍ കോണ്‍ഗ്രസ് അടക്കമുളള പാര്‍ട്ടികളും ബില്ലിനെ പിന്തുണച്ചു. അതേസമയം എന്‍ഡിഎ സഖ്യകക്ഷിയായ ജെഡിയു നീക്കത്തെ എതിര്‍ത്തു.

ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികളെ പിന്തുണച്ച് ശിവസേന മുഖപത്രമായ സാമ്‌ന നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. തീവ്രവാദികള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികളുമായി മുന്നോട്ട് പോകണം എന്നാണ് സാമ്‌ന ആവശ്യപ്പെട്ടത്. നരേന്ദ്ര മോദിയും അമിത് ഷായും സ്വീകരിക്കുന്ന നടപടികളേയും സാമ്‌ന പ്രശംസിച്ചു.
Sanjay Raut, Shiv Sena in Rajya Sabha: Aaj Jammu & Kashmir liya hai. Kal Balochistan, PoK lenge. Mujhe vishwaas hai desh ke PM akhand Hindustan ka sapna poora karenge. pic.twitter.com/l8Gdq64Mu2
— ANI (@ANI) August 5, 2019
Recommended Video
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയില്‍ സര്‍ക്കാരിനെ പ്രശംസിച്ച് ശിവസേന നേതാവ് ആദിത്യ താക്കറെയും രംഗത്ത് വന്നിട്ടുണ്ട്. എന്‍ഡിഎയ്ക്ക് അഭിമാന മുഹൂര്‍ത്തമാണിത് എന്ന് ആദിത്യ താക്കറെ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും പാര്‍ലമെന്റിനും രാജ്യത്തെ ജനങ്ങള്‍ക്കും അഭിനന്ദനങ്ങള്‍. മോദി നയിച്ച 2019ലെ സര്‍ക്കാരിനെ ശിവസേന പിന്തുണച്ചതും ഇതിന് വേണ്ടിയാണ്. ഇത് രാജ്യത്തിനും ജമ്മു കശ്മീരിനും വേണ്ടിയുളള തീരുമാനമാണ് എന്നും ആദിത്യ താക്കറെ കുറിച്ചു.
This is a moment of pride as the NDA. Big congratulations to @PMOIndia @narendramodi ji, Home Minister @AmitShah ji, the Parliament & the Citizens of India. This is exactly why we supported the NDA in Lok Sabha 2019 led by Modi ji. Decision for India and the State of J&K.
— Aaditya Thackeray (@AUThackeray) August 5, 2019












Click it and Unblock the Notifications