കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തർപ്രദേശിൽ പുതിയ സഖ്യം; കോൺഗ്രസും ബിജെപിയും പുറത്ത് തന്നെ

Google Oneindia Malayalam News

Recommended Video

cmsvideo
UPൽ പുതിയ സഖ്യം, കോൺഗ്രസും BJPയും പുറത്ത് | Oneindia Malayalam

ലക്നൗ: രാജ്യം നിർണായകമായൊരു തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോൾ എല്ലാ കണ്ണുകളും ഉത്തർപ്രദേശിലേക്കാണ്. നിർണായകവും അപ്രതീക്ഷിതവുമായ നീക്കങ്ങളാണ് ഉത്തർപ്രദേശിൽ നടക്കുന്നത്. എസ്പി-ബിഎസ്പി സഖ്യവും, പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനവുമെല്ലാം ഇത്തവണ ഉത്തർപ്രദേശിനെ ശ്രദ്ധാ കേന്ദ്രമാക്കിയിരിക്കുകയാണ്.

കോൺഗ്രസിനെ പടിക്ക് പുറത്ത് നിർത്തിയാണ് ബിജെപിയുമായി പടപൊരുതാൻ അഖിലേഷ് യാദവിന്റെ സമാജ് വാദി പാർട്ടിയും മായാവതിയുടെ ബിഎസ്പിയും കൈകോർത്തത്. ഉത്തർപ്രദേശിലെ ഒറ്റയ്ക്ക് മത്സരിക്കാൻ കോൺഗ്രസും തീരുമാനിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് അടുത്തതോടെ ഉത്തർപ്രദേശിൽ ശിവപാൽ യാദവിന്റെ നേതൃത്വത്തിൽ മറ്റൊരു സഖ്യം കൂടി രൂപികരിച്ചിരിക്കുകയാണ്. സഖ്യത്തിന്റെ ഭാഗമല്ലെങ്കിലും സഖ്യം ഗുണം ചെയ്യുന്നത് ബിജെപിക്കായിരിക്കും.

കോൺഗ്രസുമായി സഖ്യം

കോൺഗ്രസുമായി സഖ്യം

അഖിലേഷ് യാദവിന്റെ ഭരണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് പാർട്ടി വിട്ട നേതാവാണ് ശിവപാൽ യാദവ്. പ്രഗതിശീൽ സമാജ്വാദി പാർട്ടിയെന്ന് രാഷ്ട്രീയകക്ഷി രൂപികരിക്കുകയും ചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ ശിവപാൽ യാദവ് നീക്കം നടത്തിയെങ്കിലും ഇത് ഫലം കണ്ടില്ല. തുടർന്നാണ് സംസ്ഥാനത്തെ മറ്റ് ചെറുപാർട്ടികളെ ഒപ്പം കൂട്ടി തിരഞ്ഞെടുപ്പിനെ നേരിടാൻ ശിവപാൽ യാദവ് ഒരുങ്ങുന്നത്.

സഖ്യം ഇങ്ങനെ

സഖ്യം ഇങ്ങനെ

പാർട്ടികളാണ് ശിവപാൽ യാദവിന്റെ പ്രഗതിശീൽ പാർട്ടിക്കൊപ്പമുള്ളത്. ഉത്തർപ്രദേശിലെ ആകെയുള്ള 80 സീറ്റുകളിൽ 79 സീറ്റുകളിലും മത്സരിക്കുമെന്ന് ശിവപാൽ യാദവ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മണിക്കൂറുകൾക്കകം 31 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കുകയും ചെയ്തു.

 മരുമകനെതിരെ

മരുമകനെതിരെ

തന്റെ മരുകമൻ അക്ഷയ് യാദവിനെതിരെ ഫിറോസാബാദിൽ നിന്നും ജനവിധി തേടുമെന്നും ശിവപാൽ യാദവ് വ്യക്തമാക്കിയിട്ടുണ്ട്. സമാജ്വാദി പാർട്ടിയുടെ ശക്തി കേന്ദ്രമാണ് ഫിറോസാബാദ്. നിലവിൽ അക്ഷയ് യാദവാണ് ഫിറോസാബാദ് എംപി. സഹോദരനായ മുലായം സിംഗ് മത്സരിക്കുന്ന മെയിൻപുരിയിൽ സ്ഥാനാർത്ഥിയെ നിർത്തണ്ടെന്നാണ് ശിവപാൽ യാദവിന്റെ തീരുമാനം.

 കോൺഗ്രസിനോടൊപ്പം ചേരാൻ

കോൺഗ്രസിനോടൊപ്പം ചേരാൻ

കോൺഗ്രസുമായി സഖ്യം ഉണ്ടാക്കാൻ ശിവപാൽ യാദവ് ശ്രമം നടത്തിയിരുന്നെങ്കിലും നേതൃത്വം അനുകൂലമായി പ്രതികരിക്കാത്തതിനെ തുടർന്നാണ് ശിവപാൽ യാദവ് ചെറു കക്ഷികളുമായി സഖ്യനീക്കം നടത്തിയത്. അതേസമയം അപനാ ദൾ നേതാവ് കൃഷ്ണാ പട്ടേൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. പരസ്പര ധാരണയുടെ അടിസ്ഥാനത്തിൽ അപ്നാ ദളിനായി കോൺഗ്രസ് 2 സീറ്റ് ഒഴിച്ചിടുകയും ചെയ്തിരുന്നു.

 ലക്ഷ്യം ബിജെപി

ലക്ഷ്യം ബിജെപി

കേന്ദ്രത്തിലും സംസ്ഥാനത്തിലും ബിജെപി അധികാരത്തിൽ എത്തുന്നത് തടയുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് വാർത്താ സമ്മേളനത്തിൽ ശിവപാൽ യാദവ് വ്യക്തമാക്കി.
കർഷകരെയും പിന്നാക്ക സമുദായത്തിൽ പെട്ടവരെയും ബിജെപി സർക്കാരുകൾ തഴയുകയാണെന്ന് ശിവപാൽ യാദവ് ആരോപിച്ചു.

തിരിച്ചടിയാകുമോ

തിരിച്ചടിയാകുമോ

അഖിലേഷി യാദവിന്റെ നേതൃത്വത്തിന് മുമ്പ് സമജാ വാദി പാർട്ടിയിലെ രണ്ടാമനായിരുന്നു ശിവപാൽ യാദവ്. യാദവ് സമുദായത്തിനിടയിൽ ശക്തമായ സ്വാധിനുള്ള നേതാവാണ് ശിവപാൽ യാദവ്. അതുകൊണ്ട് തന്നെ യാദവ വോട്ടുകൾ ഭിന്നിച്ചേക്കാം. ഇത് അഖിലേഷ് യാദവിന് തിരിച്ചടിയാകും. 2014 തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപി തരംഗം ആഞ്ഞടിച്ചപ്പോഴും ശക്തി കേന്ദ്രങ്ങളായ മെയിൻപുരിയും ഫിറോസാബാദും എസ്പിയെ കൈവിട്ടിരുന്നില്ല. എന്നാൽ ശിവപാൽ യാദവ് നേരിട്ട് ഫിറോസാബാദിൽ ഇറങ്ങുന്നതോടെ വോട്ടുകൾ ഭിന്നിച്ചുപോകാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ ഇത് ബിജെപിക്കാകും ഗുണം ചെയ്യുക.

 നിർണായകം ഉത്തർപ്രദശ്

നിർണായകം ഉത്തർപ്രദശ്

80 ലോക്സഭാ സീറ്റുകളാണ് ഉത്തർപ്രദേശിൽ ഉള്ളത്. 2014 തിരഞ്ഞെടുപ്പിൽ 73 സീറ്റുകളിലും എൻഡിഎ സ്ഥാനാർത്ഥികളാണ് വിജയിച്ചത്. ഇത്തവണ എസ്പി ബിഎസ്പി സഖ്യം ബിജെപിക്ക് തിരിച്ചടിയായേക്കുമെന്ന് പ്രവചിക്കുന്ന ചില അഭിപ്രായ സർവേ ഫലങ്ങൾ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. ബിഎസ്പി 38 സീറ്റിലും എസ്പി 37 സീറ്റുകളിലുമാണ് മത്സരിക്കുന്നത്. മൂന്ന് സീറ്റുകളിൽ ആർഎൽഡിയും മത്സരിക്കുന്നുണ്ട്.

7 ഘട്ടങ്ങൾ

7 ഘട്ടങ്ങൾ

7 ഘട്ടങ്ങളിലായാണ് ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രിൽ 11നാണ് വോട്ടെടുപ്പ് ആരംഭിക്കുന്നത്. മെയ് 19ന് വോട്ടെടുപ്പ് അവസാനിക്കും. 23ാം തീയതിയാണ് തിരഞ്ഞെടുപ്പ് ഫലം അറിയുന്നത്.

ഛത്തീസ്ഗഡിൽ അറ്റകൈ പ്രയോഗവുമായി ബിജെപി; മുഴുവൻ സീറ്റിലും പുതുമുഖങ്ങൾഛത്തീസ്ഗഡിൽ അറ്റകൈ പ്രയോഗവുമായി ബിജെപി; മുഴുവൻ സീറ്റിലും പുതുമുഖങ്ങൾ

English summary
Shivpal Yadav ties up with Peace Party and Apna Dal. he will contest polls against nephew akshay yadav in firozabadh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X