കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്ലാമര്‍ പോരാട്ടത്തിനൊരുങ്ങി ഭോപ്പാല്‍... ദിഗ്‌വിജയ് സിംഗിനെതിരെ ശിവരാജ് സിംഗ് ചൗഹാന്‍!!

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഇത്തവണ തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ് ബിജെപി. നിയമസഭാ തിരഞ്ഞെടുപ്പില്‍ തലനാരിഴയ്ക്കാണ് തോറ്റതെങ്കിലും വലിയ തിരിച്ചടിയാണ് അത് ബിജെപിക്കുണ്ടാക്കിയത്. ഇത്തവണ 20 സീറ്റിലധികം നേടാന്‍ പാര്‍ട്ടി ലക്ഷ്യമിട്ടത്. കോണ്‍ഗ്രസും ശക്തമായ പോരാട്ടത്തിന് ഒരുങ്ങുന്നുണ്ട്. ഭോപ്പാലില്‍ ദിഗ്വിജയ് സിംഗിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട് കോണ്‍ഗ്രസ്.

എന്നാല്‍ ഇത് തിരിച്ചുപിടിക്കണമെന്ന വാശിയിലാണ് ബിജെപി. ഇവിടെ മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ബിജെപിയുടെ ശ്രമം. അമിത് ഷാ ഇത് ഗൗരവമായി പരിഗണിക്കുന്നുണ്ട്. സംസ്ഥാന സമിതിയിലെ നേതാക്കളും ചൗഹാന്‍ മത്സരിക്കണമെന്ന നിലപാടിലാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയേറ്റ മണ്ഡലമാണ് ഭോപ്പാല്‍.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക

മധ്യപ്രദേശില്‍ ഒമ്പതംഗ സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഭോപ്പാലില്‍ ദിഗ്വിജയ് സിംഗ് മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. മീനാക്ഷി നടരാജന്‍ മന്ദ്‌സോരിലും കവിതാം സിംഗ് ഖജുരാവോയിലും പ്രമീള സിംഗ് ഷാദോളിലും മത്സരിക്കും. രാഹുലിന്റെ അടുപ്പക്കാരിയാണ് മീനാക്ഷി നടരാജന്‍. പ്രമീള സിംഗ് ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ നേതാവാണ്. ഹോഷംഗാബാദില്‍ ശൈലേന്ദ്ര ദിവാനാണ് സ്ഥാനാര്‍ത്ഥി. ഗുണയിലും ചിന്ദ്വാരയിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.

ബിജെപിയുടെ ശക്തമായ കോട്ട

ബിജെപിയുടെ ശക്തമായ കോട്ട

ഭോപ്പാല്‍ ബിജെപിയുടെ ശക്തമായ കോട്ടയാണ്. 1989 മുതല്‍ ഈ മണ്ഡലം ബിജെപിക്കൊപ്പമാണ്. രജോഗട്ടിലോ ഇന്‍ഡോറിലോ മത്സരിക്കാനായിരുന്നു ദിഗ്വിജയ് സിംഗിന് താല്‍പര്യം. എന്നാല്‍ ഏറ്റവും കടുത്ത മണ്ഡലത്തില്‍ തന്നെ സിംഗ് മത്സരിക്കണമെന്ന് കമല്‍നാഥ് പരസ്യമായ പറഞ്ഞതോടെ മറ്റ് വഴികള്‍ അദ്ദേഹത്തിന് മുമ്പില്‍ അടയുകയായിരുന്നു. ഇവിടെ സിംഗ് മത്സരിക്കുമെന്ന് ഉറപ്പായതോടെ ബിജെപിയുടെ മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ ഗൗര്‍ വരെ മത്സരിക്കുന്നതില്‍ നിന്ന് പിന്‍മാറിയിരിക്കുകയാണ്.

ഭോപ്പാല്‍ പിടിക്കും

ഭോപ്പാല്‍ പിടിക്കും

ബിജെപിയില്‍ നിന്ന് തന്നെ ദിഗ്വിജയ് സിംഗിന് പിന്തുണയുണ്ട്. അദ്ദേഹം ഭോപ്പാല്‍ പിടിക്കും എന്ന് ഉറപ്പിച്ചിരിക്കുകയായിരുന്നു. എന്നാല്‍ മണ്ഡലം എന്ത് വന്നാലും നിലനിര്‍ത്തണമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. ശിവരാജ് സിംഗ് ചൗഹാനെ തന്നെ രംഗത്തിറക്കാനാണ് തീരുമാനം. മധ്യപ്രദേശില്‍ ഏറ്റവും മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള നേതാവാണ് അദ്ദേഹം. നിലവില്‍ പ്രതിപക്ഷ നേതാവല്ലെങ്കിലും, അതിനേക്കാള്‍ മികച്ച പ്രവര്‍ത്തനമാണ് ചൗഹാന്‍ സംസ്ഥാനത്ത് നടത്തുന്നത്.

കോണ്‍ഗ്രസിന് സ്വാധീനമേറുന്നു

കോണ്‍ഗ്രസിന് സ്വാധീനമേറുന്നു

ഭോപ്പാലില്‍ 2017 വരെ ബിജെപിക്ക് എതിരാളികളില്ലായിരുന്നു. എന്നാല്‍ 2018ല്‍ ഇവിടത്തെ നിയമസഭാ മണ്ഡലങ്ങളില്‍ പലയിടത്തും വോട്ടുകള്‍ കുത്തനെ കുറഞ്ഞിരിക്കുകയാണ്. എല്ലാം കോണ്‍ഗ്രസിലേക്കാണ് പോയത്. ബിജെപിയുടെ ഇന്റേണല്‍ സര്‍വേയില്‍ കിട്ടാന്‍ പ്രയാസമുള്ള സീറ്റായി കാണുന്നത് ഭോപ്പാലാണ്. 1989ന് ശേഷം ബിജെപിയുടെ വോട്ടുനില ഇത്രത്തോളം ഇടിയുന്നത് ആദ്യമായിട്ടാണ്. കോണ്‍ഗ്രസ് മുന്നോക്ക-പിന്നോക്ക-നഗര വോട്ടര്‍മാരെ സമന്വയിപ്പിച്ച തന്ത്രമാണ് ഭോപ്പാലില്‍ പുറത്തെടുത്തത്.

ബിജെപി പരിഗണിക്കുന്നത്

ബിജെപി പരിഗണിക്കുന്നത്

ബിജെപിയുടെ മേയര്‍ അലോക് വര്‍മയെയാണ് ഭോപ്പാലില്‍ ആദ്യം സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നത്. സ്വാധി പ്രാച്ഛിയും ഈ സീറ്റിനായി രംഗത്തുണ്ട്. എന്നാല്‍ ഇവരൊക്കെ ദിഗ്വിജയ് സിംഗിന് പറ്റിയ എതിരാളിയല്ല എന്നാണ് വിലയിരുത്തല്‍. ശിവരാജ് സിംഗ് ചൗഹാന്‍ സംസ്ഥാനത്താകെ സ്വാധീനമുള്ള നേതാവാണ്. പക്ഷേ ബിജെപിക്കുള്ളില്‍ ചൗഹാനെ കൊണ്ടുവരുന്നതില്‍ എതിര്‍പ്പുണ്ട്. അദ്ദേഹം സംസ്ഥാനത്ത് തന്നെ തുടരണമെന്നാണ് ആവശ്യം. എന്നാല്‍ സംസ്ഥാന സമിതി അദ്ദേഹം മത്സരിക്കണമെന്ന വാദത്തിലാണ്.

 വിജയസാധ്യത ആര്‍ക്ക്?

വിജയസാധ്യത ആര്‍ക്ക്?

ഇരുവരും മത്സരിക്കുകയാണെങ്കില്‍ വിജയസാധ്യത ദിഗ്വിജയ് സിംഗിനാണ്. ബിജെപിയിലെ ഒരു വിഭാഗത്തിന്റെയും ആര്‍എസ്എസിന്റെയും പിന്തുണ രഹസ്യമായി സിംഗിനുണ്ട്. ചൗഹാന്‍ സംസ്ഥാനത്തെ ആര്‍എസ്എസ് നേതൃത്വുമായി ഇടഞ്ഞതും തിരിച്ചടിയാണ്. ബിജെപി നേതാക്കള്‍ രഹസ്യമായി ഇത് സമ്മതിക്കുന്നുണ്ട്. സംസ്ഥാനത്ത് മൊത്തത്തില്‍ ദിഗ്വിജയ് സിംഗിന്റെ സ്ഥാനാര്‍ത്ഥിത്വം സ്വാധീനം ചെലുത്തുന്നുമെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. 4.5 ലക്ഷം ന്യൂനപക്ഷ വോട്ടുകല്‍ ഭോപ്പാലില്‍ ഉണ്ട്. ഇത് കോണ്‍ഗ്രസിലേക്ക് പോകുമെന്ന് ഉറപ്പാമ്.

ബെഗുസരയില്‍ കനയ്യകുമാര്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി... മഹാസഖ്യത്തിന് പരസ്യ വെല്ലുവിളി!!ബെഗുസരയില്‍ കനയ്യകുമാര്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി... മഹാസഖ്യത്തിന് പരസ്യ വെല്ലുവിളി!!

English summary
shivraj singh chouhan may fight against digvijay singh in bhopal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X