മുസ്ലീം യുവാവിനെ പ്രണയിച്ച യുവതിക്ക് പോലീസിന്‍റെ ക്രൂര മര്‍ദ്ദനം!! വീഡിയോ
മുസ്ലീം വിരോധം മുന്‍പെങ്ങുമില്ലാത്ത വിധം രാജ്യത്ത് വര്‍ധിക്കുകയാണ്. ലൗ ജിഹാദ് ആരോപിച്ച് മുസ്ലീങ്ങള്‍ ക്രൂരമായ ആക്രമണത്തിനാണ് വിധേയരാകുന്നത്. അധികാരികളും പോലീസുമെല്ലാം ഇത്തരം സംഭവങ്ങള്‍ക്ക് മൗനാനുവാദം നല്‍കുകയാണ്.
മുസ്ലീം യുവാവിനെ പ്രണയിച്ചതിന് യുവതിയെ പോലീസ് ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ലൗ ജിഹാദെന്ന് ആരോപിച്ച് വിഎച്ച്പി പ്രവര്‍ത്തകര്‍ പിടിച്ച് നല്‍കിയ യുവാവിനേയും യുവതിയേയുമാണ് പോലീസ് ആക്രമിക്കുന്നത്.മീററ്റിലാണ് സംഭവം

വീട്ടില്‍ നിന്ന്
മുസ്ലീം വിശ്വാസിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിയേയും ഹിന്ദുവായ യുവതിയേയും കഴിഞ്ഞ ദിവസം ലൗ ജിഹാദ് ആരോപിച്ച് ഒരു വിഎച്ച്പി പ്രവര്‍ത്തകര്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു. വീട്ടില്‍ കയറി ബലം പ്രയോഗിച്ച് ഇരുവരേയും പൊതു ഇടത്ത് പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചു.

പോലീസില്‍
ഇത് കണ്ട ചിലര്‍ പോലീസില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ പോലീസ് എത്തി രണ്ട് പേരേയും രണ്ട് ജീപ്പുകളിലായി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതിനിടെയാണ് ജീപ്പില്‍ വെച്ച് യുവതിയെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചത്.

ഇഷ്ടമാണല്ലേ
നിനക്ക് മുല്ലയെ ഒരുപാട് ഇഷ്ടമാണല്ലേ എന്ന് ചോദിച്ചായിരുന്നു പോലീസിന്‍റെ ക്രൂര മര്‍ദ്ദനം. പുരുഷ പോലീസ് പെണ്‍കുട്ടിയെ ആക്രോശിച്ച് പേടിപെടുത്തുമ്പോള്‍ വനിതാ പോലീസ് പെണ്‍കുട്ടിയുടെ മുഖത്തടിച്ചു.

പോലീസ് സ്റ്റേഷനില്‍
തുടര്‍ന്ന് രണ്ട് പേരേയും പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. വിഎച്ച്പി പ്രവര്‍ത്തകരും പോലീസും ചേര്‍ന്നായിരുന്നു ആക്രമണം. ഇവരെ പോലീസ് സ്റ്റേഷനില്‍ എത്തിച്ച ശേഷം
പിന്നാലെ മാധ്യമപ്രവര്‍ത്തകരെ വിളിച്ചു വരുത്തി ഇരുവരുടേയും ചിത്രം പകര്‍ത്താന്‍ ആവശ്യപ്പെട്ടു.

പീഡനം
മാനസിക ശാരീരിക പീഡനങ്ങള്‍ തുടര്‍ന്നു. ഇതിനിടെ യുവതിയുടെ മാതാപിതാക്കള്‍ പോലീസ് സ്റ്റേഷനിലെത്തി. യുവാവിനെതിരെ പോലീസില്‍ പരാതി നല്‍കാന്‍ വിഎച്ച്പി പ്രവര്‍ത്തകരും പോലീസും യുവതിയുടെ പിതാവിനോട് ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ ഈ ആവശ്യം നിരസിച്ചു.

പറഞ്ഞയച്ചു
തുടര്‍ന്ന് വെകീട്ടോടെ പെണ്‍കുട്ടിയ രക്ഷിിതാക്കള്‍ക്കൊപ്പം വിട്ടു.യുവാവിനേയും പറഞ്ഞ് വിട്ടെങ്കിലും അക്രമം നടത്തിയ ആരേയും പോലീസ് ഇതുവരേയും അറസ്റ്റ് ചെയ്തിട്ടില്ല.അതേസമയം പെണ്‍കുട്ടിയെ പോലീസുകാര്‍ ജീപ്പില്‍ നിന്ന് മര്‍ദ്ദിക്കുന്ന മീഡിയോ പ്രചരിച്ചതോടെ സംഭവത്തില്‍ ഉള്‍പ്പെട്ട പോലീസുകാരെ സസ്പെന്‍റ് ചെയ്തു.

അറസ്റ്റ് ഇല്ല
എന്നാല്‍ സംഭവത്തില്‍ ഉള്‍പ്പെട്ട വിഎച്ച്പി പ്രവര്‍ത്തകരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. വിഎച്ച്പി പ്രവര്‍ത്തകരുടെ ചില ഫോട്ടോകളും വീഡിയോകകളും പോലീസിന് ലഭിച്ചിട്ടുണ്ട്.

നടപടി
അതേസമയം സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുനെന്ന് പോലീസ് സൂപ്രണ്ട് രണ്‍വിജയ് സിങ്ങ് സിങ്ങ് പറഞ്ഞു. നിയമം കൈയ്യിലെടുക്കാന്‍ ആരേയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സുപ്രീം കോടതി
എന്നാല്‍ സംഭവത്തെ ന്യായീകരിച്ച് വിഎച്ച്പി നേതാവ് മനീഷ് കുമാര്‍ രംഗത്ത് എത്തി. സമൂഹത്തില്‍ പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാത്ന്ത്രം ഒരുപക്ഷേ സുപ്രീം കോടതി നല്‍കിയിട്ടുണ്ടാവും എന്നാല്‍ അതിന് ഞങ്ങള്‍ അനുവദിക്കില്ല. ഹിന്ദു പെണ്‍കുട്ടിയെ ട്രാപ്പില്‍ പെടുത്താനായിരുന്നു ആ മുസ്ലീം യുവാവ് ശ്രമിച്ചത് എന്നും മനീഷ് പറഞ്ഞു.
|
വീഡിയോ
വീഡിയോ പൂര്‍ണരൂപം












Click it and Unblock the Notifications