കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയിലെ തിരക്കേറിയ മേഖലയില്‍ വെടിവെപ്പ്, അമ്പരന്ന് പോലീസ്, രണ്ട് പേര്‍ക്ക് പരിക്ക്

Google Oneindia Malayalam News

ദില്ലി: പോലീസിനെ ഞെട്ടിച്ച് ദില്ലിയില്‍ വെടിവെപ്പ്. ദില്ലിയിലെ തിരക്കേറിയ മേഖലയിലാണ് വെടിവെപ്പ് നടന്നത്. രണ്ട് സഹോദരന്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ കാര്‍ വളഞ്ഞ് മൂന്ന് ഷൂട്ടര്‍മാര്‍ പത്ത് റൗണ്ടോളം വെടിവെച്ചു. പശ്ചിമ ദില്ലിയിലെ സുഭാഷ് നഗറിലെ തിരക്കേറിയ റോഡിലാണ് സംഭവം നടന്നത്. നാട്ടുകാര്‍ ഞെട്ടിത്തരിച്ച് നോക്കി നില്‍ക്കുന്നതും ഇതില്‍ കാണാം. ഒരാള്‍ പോലും പേടിച്ച് മിണ്ടിയില്ല. കാറിന് നേരെ ഇവര്‍ വെടിവെക്കുന്നതും പിന്നാലെ ചേസ് ചെയ്യുന്നതും വീഡിയോയില്‍ കാണാം. ഉയര്‍ത്തി പിടിച്ച തോക്കും ഇവരുടെ കൈകളിലുണ്ട്. പോലീസും നാട്ടുകാരും ഒരു ഭീതിയിലാഴ്ത്തിയ സംഭവമാണ്. ഇതിനോടകം ശക്തമായ നടപടിക്കും ആവശ്യമുയര്‍ന്നിട്ടുണ്ട്.

ഗാംഗുലിയുടെ വീട്ടിലെത്തി അമിത് ഷാ, അത്താഴ വിരുന്നില്‍ അഭ്യൂഹം, ബംഗാളില്‍ രാഷ്ട്രീയം മാറും?ഗാംഗുലിയുടെ വീട്ടിലെത്തി അമിത് ഷാ, അത്താഴ വിരുന്നില്‍ അഭ്യൂഹം, ബംഗാളില്‍ രാഷ്ട്രീയം മാറും?

1

കേശോപൂര്‍ മണ്ഡിയുടെ മുന്‍ ചെയര്‍മാന്‍ അജയ് ചൗധരി, സഹോദരന്‍ ജസ്സ ചൗധരിയുമാണ് ആക്രമണത്തിന് ഇരയായത്. ഇവര്‍ ആശുപത്രിയിലാണ്. അതേസമയം ആരോഗ്യ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പോലീസുകാര്‍ ഷൂട്ടര്‍മാര്‍ ആരാണെന്ന് തിരിച്ചറിയാനുള്ള ശ്രമത്തിലാണ്. ഇതുവരെ വെടിവെച്ചവരെ കണ്ടെത്താന്‍ സാധിക്കാത്തത് പോലീസിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. പോലീസ് സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നുണ്ട്. വെടിവെച്ചവരെ ഇതിലൂടെ കണ്ടെത്താന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

തീഹാര്‍ ഗ്രാമത്തിലാണ് അജയ് ചൗധരി കുടുംബസമേതം താമസിക്കുന്നത്. കഴിഞ്ഞ ദിവസം വൈകീട്ട് ആശുപത്രിയിലുള്ള ബന്ധുവിനെ കാണാനായി അജയ് ചൗധരിയും സഹോദരനും പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. തിരക്കേറിയ സുഭാഷ് നഗര്‍ മേഖലയില്‍ എത്തിയപ്പോള്‍ മൂന്ന് തോക്കുധാരികള്‍ ഇവരുടെ കാറിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഈ മേഖലയിലെ ഏറ്റവും തിരക്കുള്ള സമയത്താണ് ആക്രമണം നടന്നത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഒരു വെളുത്ത നിറത്തിലുള്ളകാര്‍ റോഡിന് നടുവില്‍ കുടുങ്ങി നില്‍ക്കുന്നതും അതിന് നേരെ അക്രമികള്‍ വെടിയുതിര്‍ക്കുന്നതുമായിരുന്നു ദൃശ്യങ്ങളിലുണ്ടായിരുന്നത്.

പേടിച്ച് പോയ യാത്രക്കാരും നാട്ടുകാരും ബൈക്കും, ഓട്ടോറിക്ഷയുമെല്ലാം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുന്നതും വീഡിയോയില്‍ കാണാമായിരുന്നു. ട്രാഫിക് അക്ഷരാര്‍ത്ഥത്തില്‍ കുരുങ്ങി പോയിരുന്നു. പല കാറുകള്‍ ഈ വെളുത്ത കാറിന് പിന്നിലേക്ക് പോയി ദൂരം പാലിക്കുകയായിരുന്നു. എല്ലാവരും സുരക്ഷിതമായി നില്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. പലരും വാഹനം തിരിച്ച് മറ്റ് വഴികളിലൂടെ പോകാന്‍ നോക്കുന്നതും ട്രാഫിക് സിഗ്നലില്‍ ദൃശ്യമായിരുന്നു. മൂന്ന് ഷൂട്ടര്‍മാര്‍ നിര്‍ത്താതെ വെടിവെക്കുന്നത് കൊണ്ട് ഡ്രൈവര്‍ കാറെടുത്ത് മുന്നോട്ട് പോവുകയായിരുന്നു. ഇതോടെയാണ് തോക്കും കൈയ്യിലേന്തി ഷൂട്ടര്‍മാര്‍ ഇവരെ ചേസ് ചെയ്തത്.

മുന്നില്‍ എന്തൊക്കെയോ തടസ്സങ്ങള്‍ കണ്ട ഡ്രൈവര്‍ പിന്നീട് പെട്ടെന്ന് കാര്‍ തിരിച്ച് മറ്റൊരു വഴിയിലൂടെ വേഗത്തില്‍ പോകുന്നതും കാണാമായിരുന്നു. ഷൂട്ടര്‍മാര്‍ ഇവരെ പിന്തുടരുന്നത് ഭയത്തോടെയാണ് ജനങ്ങള്‍ നോക്കി നിന്നത്. സംഭവത്തിന് ശേഷം അക്രമികള്‍ രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. ചൗധരിയുടെ കുടുംബത്തെയും സഹോദരിമാരെയും നാട്ടുകാരാണ് വിവരം അറിയിച്ചത്. ഇവര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തുകയായിരുന്നു. സീനിയര്‍ പോലീസ് ഉദ്യോഗസ്ഥാനയാ ഘനശ്യാം ബന്‍സല്‍ പ്രതികളെ ഉടന്‍ പിടിക്കുമെന്ന് വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. മേഖലയില്‍ ഇപ്പോള്‍ കടുത്ത പോലീസ് സന്നാഹമുണ്ട്. കാര്‍ പോലീസിന്റെ കസ്റ്റഡിയിലാണ്.

രണ്ടും കല്‍പ്പിച്ച് പിടി തോമസ്, കോണ്‍ഗ്രസിനെ നയിക്കേണ്ട രാഹുല്‍ നിശാ ക്ലബില്‍, പുറത്താക്കുമോ?രണ്ടും കല്‍പ്പിച്ച് പിടി തോമസ്, കോണ്‍ഗ്രസിനെ നയിക്കേണ്ട രാഹുല്‍ നിശാ ക്ലബില്‍, പുറത്താക്കുമോ?

English summary
shooting in delhi's subhash nagar's heavy traffic area, police and people stunned
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X