കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് ഐഎഎസ് ക്ഷാമം രൂക്ഷം; ഉദ്യോഗസ്ഥരെ കിട്ടാനില്ല

  • By അന്‍വര്‍ സാദത്ത്
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ജനസേവനത്തിനായി ഐഎഎസ് ഉദ്യോഗസ്ഥരെ കിട്ടാനില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്താകമാനം ഏതാണ്ട് 1,500ഓളം ഐഎഎസ് ഉദ്യോഗസ്ഥരുടെ കുറവുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. നിലവില്‍ 5,004 ഉദ്യോഗസ്ഥര്‍ മാത്രമേ ജോലിയിലുള്ളൂ. 2017 ജനുവരി ഒന്നിലെ കണക്കനുസരിച്ചാണിത്.

അബുദാബിയിലെ ആദ്യ ഹിന്ദുക്ഷേത്രത്തിന് നരേന്ദ്ര മോദി ഞായറാഴ്ച തറക്കല്ലിടുംഅബുദാബിയിലെ ആദ്യ ഹിന്ദുക്ഷേത്രത്തിന് നരേന്ദ്ര മോദി ഞായറാഴ്ച തറക്കല്ലിടും

യഥാര്‍ഥത്തില്‍ 6,500 ഉദ്യോഗസ്ഥര്‍ വേണ്ടിടത്താണ് അയ്യായിരത്തോളം ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്നത്. പഴ്‌സനേല്‍ മന്ത്രാലയം സഹമന്ത്രി ജിതേന്ദ്ര സിങ് ലോക്‌സഭയില്‍ എഴുതിനല്‍കിയ മറുപടിയില്‍ ആകെ 1,496 ഒഴിവുകളുണ്ടെന്ന് വ്യക്തമാക്കുന്നു. എല്ലാ സംസ്ഥാനത്തും ഐഎഎസ് ഉദ്യോഗസ്ഥരുടെ കുറവുണ്ടെന്ന് മന്ത്രിയുടെ റിപ്പോര്‍ട്ടിലുണ്ട്.

ias

ഉദ്യോഗസ്ഥരുടെ കുറവിനെ തുടര്‍ന്ന് കഴിഞ്ഞ ആറു വര്‍ഷമായി ഐഎഎസ് തസ്തികയിലേക്കു നേരിട്ടുള്ള നിയമനം 180 ആക്കി കേന്ദ്രം വര്‍ധിപ്പിച്ചിരുന്നെങ്കിലും ഒഴിവുകള്‍ നികത്താന്‍ പര്യാപ്തമല്ല. ഇവ കൂടാതെ ഉദ്യോഗക്കയറ്റത്തിലൂടെയും ഐഎഎസ് നല്‍കുന്നുണ്ട്. എന്നിട്ടും കുറവു നേരിടുന്നുവെന്നതായി ലോക്‌സഭയിലെ രേഖയില്‍നിന്നും വ്യക്തമാകുന്നു. കേരളത്തില്‍ ഇപ്പോള്‍ 150 പേരേയുള്ളൂ. കേരളത്തില്‍ ആകെ 231 ഐഎഎസ് ഉദ്യോഗസ്ഥര്‍ ആവശ്യമുണ്ട്. സംസ്ഥാനങ്ങളിലെ ഐഎഎസ് ഉദ്യോഗസ്ഥരുടെ ഒഴിവുകള്‍ പൂര്‍ണമായി നികത്തിയാല്‍ മാത്രമേ ഭരണ സംവിധാനം കാര്യക്ഷമമാകൂ എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
English summary
Shortage of nearly 1500 IAS officers in country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X