ഗോലി മാരോ ഒരിക്കലും പറയാന്‍ പാടില്ലായിരുന്നു.... ദില്ലിയില്‍ കണക്കുകൂട്ടല്‍ പിഴച്ചെന്ന് അമിത് ഷാ!!
ദില്ലി: എഎപിയുമായുള്ള മത്സരത്തിലെ തോല്‍വിയില്‍ പ്രതികരിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. ദില്ലിയില്‍ വിവാദ പ്രസ്താവനകള്‍ ബിജെപിയുടെ തോല്‍വിക്ക് പ്രധാന കാരണമാണെന്ന് അദ്ദേഹം പറഞ്ഞു. ഗോലി മാരോ സാലോ കോ, ഇന്തോ-പാകിസ്താന്‍ മത്സരം തുടങ്ങിയ പ്രസ്താവനകളും മുദ്രാവാക്യങ്ങളും ഒരിക്കലും പറയാന്‍ പാടില്ലായിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു. ദില്ലി തിരഞ്ഞെടുപ്പില്‍ ഇത്തരം പ്രസ്താവനകള്‍ പാര്‍ട്ടിയെ മോശമായി ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ഗോലി മാരോ പ്രസ്താവനയില്‍ നിന്ന് വിട്ടുനിന്നിരുന്നു. എന്നാല്‍ നേതാക്കളുടെ ഇത്തരം പ്രസ്താവനകള്‍ ഒടുവില്‍ പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായെന്നും അമിത് ഷാ പറഞ്ഞു. വിദ്വേഷം പ്രസ്താവനകള്‍ വലിയ പ്രശ്‌നങ്ങളാണ് പാര്‍ട്ടിക്ക് ഉണ്ടാക്കിയതെന്നും അമിത്് ഷാ ടൈംസ് നൗ സമ്മിറ്റ് 2020യില്‍ പറഞ്ഞു. അതേസമയം ദില്ലിയില്‍ എന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചെന്നും അമിത് ഷാ സമ്മതിച്ചു.
ഇത് ആദ്യമായിട്ടാണ് വര്‍ഗീയ പ്രചാരണങ്ങള്‍ തിരിച്ചടിയായെന്ന് അമിത് ഷാ സമ്മതിക്കുന്നത്. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയ നേതാക്കള്‍ക്കെതിരെ ബിജെപി നടപടിയൊന്നും എടുത്തിട്ടില്ലെന്നും വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറിന്റെ റാലിയിലാണ് ഗോലി മാരോ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നത്. ഇതിന് പിന്നാലെ ഷഹീന്‍ബാഗിലെ സമരക്കാര്‍ക്ക് ബിരിയാണിയല്ല വെടിയുണ്ടയാണ് നല്‍കുകയെന്ന പ്രചാരണവും ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നു.
ബിജെപി ദില്ലിയില്‍ എട്ട് സീറ്റുകളാണ് ലഭിച്ചത്. പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ് നേരിട്ടത്. ഷഹീന്‍ബാഗിലെ സമരക്കാര്‍ ഹിന്ദുക്കളുടെ വീടുകളില്‍ കയറി സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്ന് ബിജെപി എംപി പര്‍വേശ് വര്‍മ പറഞ്ഞിരുന്നു. ഇതെല്ലാം വലിയ വിവാദമാവുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.












Click it and Unblock the Notifications