സിദ്ധരാമയ്യയും ശ്രീരാമുലുവും രണ്ടിടത്ത് മത്സരിക്കും പക്ഷേ സ്വന്തം മണ്ഡലത്തിൽ വോട്ട് ചെയ്യില്ല!!
ബാംഗ്ലൂർ: കർണ്ണാടക തിരഞ്ഞെടുപ്പിൽ ജനം വിധിയെഴുതി തുടങ്ങി. രാവിലെ 7 മണി മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനം കനത്ത പോലീസ് സുരക്ഷയിലാണ്. സംസ്ഥാന പോലിസിനും കേന്ദ്രസേനയ്ക്കുമൊപ്പം സുരക്ഷയൊരുക്കാൻ കേരള പോലിസും ഉണ്ട്. കർണ്ണാടകത്തിന്റെ നിർണ്ണായക വിധി തീരുമാനിക്കപ്പെടുന്ന തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ബിജെപിയുടെ ശ്രീരാമലുവും തങ്ങൾ മത്സരിക്കുന്ന മണ്ഡലത്തിൽ ആയിരിക്കില്ല വോട്ട് രേഖപ്പെടുത്തുക.
ചാമുണ്ഡേശ്വായി, ബദാമി തുടങ്ങിയവയാണ് സിദ്ധരാമയ്യയുടെ മണ്ഡലങ്ങൾ. മൊളകാൽമുരുവും ബാദാമിയുമാണ് ശ്രീരാമലുവിന്റെ മണ്ഡലങ്ങൾ. വരുണ മണ്ഡലത്തിലെ സിദ്ധരാമയ്യ ഹുണ്ടിയിലാണ് വോട്ട് രേഖപ്പെടുത്തുക. ബെല്ലാരിയിലെ വുമൻ ആൻഡ് വെൽഫെയർ ഡിപ്പാർട്ട്മെന്റിലെ പോളിങ്ങ് ബൂത്തിലാണ് ശ്രീരാമലു വോട്ട് ചെയ്യുക.

ബാദാമിയിലെ തിരഞ്ഞെടുപ്പ് ഇത്തവണ സിദ്ധരാമയ്യയ്ക്ക് വളരെ പ്രധാനപ്പെട്ട ഒന്നാണ്. നിയമസഭാ തെരഞ്ഞെടുപ്പാണെങ്കിലും വളരെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പാണ് കർണാടക ഇന്ന് നടത്തുന്നത്. കോൺഗ്രസ് പാർട്ടിക്കും രാഹുൽ ഗാന്ധിക്കും എന്നതുപോലെ ബിജെപിക്കും അതീവ നിർണായകമാണ് കർണാടക നൽകുന്ന വിധി. ഇരുപാർട്ടികളും ലക്ഷ്യം വയ്ക്കുന്നത് ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള നിർണായക ചുവടുവയ്പാണ്.
224 ൽ 222 മണ്ഡലങ്ങളിലേക്കാണ് ഇന്നു വോട്ടെടുപ്പ് നടക്കുന്നത്. ബിജെപി സ്ഥാനാർഥിയുടെ മരണംമൂലം ജയനഗര മണ്ഡലത്തിലെയും, തിരിച്ചറിയൽ കാർ ഡുകൾ പിടിച്ചെടുത്തതിനെത്തുടർന്ന് ആർആർ നഗറിലെയും വോട്ടെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്. ഭരണകക്ഷിയായ കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോ ടിഞ്ച് മത്സരമാണു നടക്കുന്നത്. സ്വാധീനം നിലനിർത്താൻ ജെഡി-എസും ശക്തമായി രംഗത്തുണ്ട്. ചൊവ്വാഴ്ച വോട്ടെണ്ണും.












Click it and Unblock the Notifications