കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിദ്ധരാമയ്യ കസേരയിൽ നിന്ന് വീണു; തലയ്ക്ക് പരിക്ക്, സംഭവം മൈസൂരുവിലെ പ്രചാരണത്തിനിടയിൽ...

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തതിനിടയിൽ പരിക്ക്. കസേരയിൽ നിന്ന് വീണ് തലയ്ക്ക് പരിക്കു പറ്റുകയായിരുന്നു. മൈസൂരിന നടുത്തുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിനിയിൽ ഉച്ചഭക്ഷണത്തിനായി മാവിൻഹള്ളിയിലെ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ വെച്ചായിരുന്നു അപകടം. കസേരയിൽ ഇരിക്കുന്നതിനിടയിൽ തെന്നി വീഴുകയായിരുന്നു. എന്നാൽ പെട്ടെന്ന് തന്നെ അദ്ദേഹം പ്രചരണ പരിപാടികൾക്ക് ഇറങ്ങിയിരുന്നു.

അദ്ദേഹം മത്സരിക്കുന്ന ചാമുണ്ഡേശ്വരിയിലെ പ്രചാരണത്തിന്റെ അഞ്ചാം ദിവസമാണ് സംഭവം നടന്നത്. മുൻ എംഎൽഎ സത്യനാരായണനും സുഹൃത്തുകളുമായിരുന്നു സിദ്ധരാമ്മയ്യയുടെ അടുത്തുണ്ടായിരുന്നത്. വീഴുന്ന ശബ്ദം കേട്ട് എല്ലാവരും ഓടികൂടുകയായിരുന്നു. സെക്യൂരിറ്റി പെട്ടെന്ന് തന്നെ സ്ഥലത്തെത്തി അദ്ദേഹം സഹായിച്ചു. കണ്ടു നിന്ന ചില പാർട്ടി പ്രവർത്തകർ കരഞ്ഞു.

രാഹുൽ ഗാന്ധിയുമൊത്തുള്ള പ്രചാരണ പരിപാടി

രാഹുൽ ഗാന്ധിയുമൊത്തുള്ള പ്രചാരണ പരിപാടി

സിദ്ധരാമയ്യയുടെ മകൻ ഡോക്ടറാണ്. അദ്ദേഹം പരിക്കുപറ്റിയ അച്ഛനെ ശുശ്രൂഷിച്ചു. തലയിൽ ചെറിയ ഒരു മുറിവ് മാത്രമാണെന്ന് മകൻ യതീന്ദ്ര പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് സിദ്ധരാമ്മയ്യ ബെംഗളൂരുവിലേക്ക് മടങ്ങി. ചൊവ്വാഴ്ച മുതൽ രാഹുൽ ഗാന്ധിയുമൊത്തുള്ള പ്രചാരണ പരിപാടിയിൽ സിദ്ധരാമയ്യ പങ്കെടുക്കും. മെയ് 12നാണ് കർണാടകയിൽ വോട്ടെടുപ്പ് നടക്കുക. മെയ് 15ന് ഫലം അറിയാൻ സാധിക്കും. ലോക്​സഭാ തെരഞ്ഞെടുപ്പിന്റെ ദിശ നിർണയിക്കുന്ന ഘടകമായാണ്​ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനെ രാഷ്​ട്രീയ പാർട്ടികൾ കാണുന്നത്. അധികാരം നിലനിർത്താൻ കോൺഗ്രസും പിടിച്ചെടുക്കാൻ ബിജെപിയും തുറന്ന പോരാട്ടമാണ്​ നടത്തുന്നത്.

ശിവസേന ഒറ്റയ്ക്ക് മത്സരിക്കും

ശിവസേന ഒറ്റയ്ക്ക് മത്സരിക്കും

എച്ച്ഡി ദേവ ഗൗഡയുടെ ജനതാദൾ സെക്കുലറും അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം പാർട്ടിയും മത്സരരംഗത്തുണ്ട്. ബിജെപിക്കെതിരെ കര്‍ണാടക തെരഞ്ഞെടുപ്പില്‍ ശിവസേന 60 സീറ്റുകളില്‍ മത്സരിക്കുമെന്ന് പാര്‍ലമെന്റ് അംഗവും ശിവസേന നേതാവുമായ സഞ്ജയ് റൗത്ത് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ബിജെപിക്ക് ഇതൊരു വെല്ലുവിളിയായിരിക്കും. കഴിഞ്ഞ വര്‍ഷം ഗോവ, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകളിലും സഖ്യകക്ഷിയായ ബിജെപിക്ക് എതിരായി ശിവസേന സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. ഇതേ നയം തന്നെയാണ് കർണാടകയിലും ശിവസേന സ്വീകരിക്കുന്നത്. ഞങ്ങളുടെ പാര്‍ട്ടി സ്വതന്ത്രമായി മത്സരിക്കാനാണ് തീരുമാനിച്ചിരുന്നത് എന്ന് ശിവസേന തലവന്‍ ഉദ്ധവ് താക്കറെ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ആ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടകയിലും ഒറ്റക്കാണ് മല്‍സരിക്കുന്നതെന്നാണ് റൗത്ത് പറഞ്ഞത്.

ബിജെപിക്കെതിരായി സിപിഎം

ബിജെപിക്കെതിരായി സിപിഎം

അതേസമയം ബിജെപിക്കെതിരെയുള്ള ശക്തരായ സ്ഥാനാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സിപിഎമ്മും രംഗത്തെത്തിയിട്ടുണ്ട്. 18 മുതൽ 19 വരെ സീറ്റുകളിൽ സിപിഎം സ്ഥാനാർത്ഥികൾ മത്സരിക്കുകയും ചെയ്യും. ബിജെപി ഉൾപ്പെടെയുള്ള വർഗീയ ശക്തികളഎ അധികാരത്തിൽ നിന്ന് തുരത്തുകയാണ് കർണാടയിൽ പാർട്ടിയുടെ ലക്ഷ്യമെന്നാണ് സീതാറാം യെച്ചൂരി പറഞ്ഞത്. വിദ്വേഷ പ്രസംഗത്തിലൂടെ കർണാടകയിൽ വോട്ട് ധ്രുവീകരണത്തിനാണ് കേന്ദ്രമന്ത്രിമാരുചെ ശ്രമമെന്നും യെച്ചൂരി കുറ്റപ്പെടുത്തിയിരുന്നു. സിപിഎമ്മുൾപ്പെടെയുള്ള ഇടപക്ഷ കക്ഷികൾ ഇടതുമുന്നണി എന്ന പേരിലാണ് കർമാടകയിൽ ജനവിധി തേടുന്നത്.

വർഗീയ ധ്രൂവീകരണം

വർഗീയ ധ്രൂവീകരണം


ബിജെപിയെ തോൽപ്പിക്കുക എന്ന ലക്ഷ്യമാണ് കർണാടകയിൽ സിപിഎമ്മിന്റെ മുഖ്യ അജണ്ട. അതുകൊണ്ട് തന്നെ പല സ്ഥലങ്ങളിലും സിപിഎമ്മിന് കോൺഗ്രസിനെ പിന്തുണയ്ക്കേണ്ടി വരും. ലോക്സഭാ ഉപതിരഞ്ഞെടുപ്പുകളിലെ തോൽവിയോടെ വർ‌ഗീയ ധ്രുവീകരണമില്ലാതെ ജനാധിപത്യ മാർഗത്തിലൂടെ ജയം അസാധ്യമാണെന്ന് ബിജെപിക്ക് വ്യക്തമായെന്ന് സിപിഎം അഭിപ്രായപ്പെട്ടിരുന്നു. മൊത്തം 224 നിയമസഭാ മണ്ഡലങ്ങളാണ് കർണാടകയിലുള്ളത്. അതിൽ 51 സീറ്റും സംവരണ സീറ്റുകളാണ് . ഭരണം നിലനിർത്താൻ കോൺഗ്രസും ഭരണം പിടിച്ചെടുക്കാൻ ബിജെപിയും മാസങ്ങൾക്ക് മുമ്പ് തന്നെ പ്രചരണം തുടങ്ങിയിരുന്നു.

<strong>പാലക്കാട് ബിജെപി നേതാവിനെ വീട്ടിൽ കയറി വെട്ടി; ബിജെപി ഹർത്താൽ!</strong>പാലക്കാട് ബിജെപി നേതാവിനെ വീട്ടിൽ കയറി വെട്ടി; ബിജെപി ഹർത്താൽ!

<span class=കമ്മ്യൂണിസ്റ്റുകാർ കണ്ടുപഠിക്കണം ഈ 'കോൺഗ്രസുകാരനെ'; പണിമുടക്ക് ദിവസം നടന്നത് 5 കിലോമീറ്റർ!
" title="കമ്മ്യൂണിസ്റ്റുകാർ കണ്ടുപഠിക്കണം ഈ 'കോൺഗ്രസുകാരനെ'; പണിമുടക്ക് ദിവസം നടന്നത് 5 കിലോമീറ്റർ!

" />
കമ്മ്യൂണിസ്റ്റുകാർ കണ്ടുപഠിക്കണം ഈ 'കോൺഗ്രസുകാരനെ'; പണിമുടക്ക് ദിവസം നടന്നത് 5 കിലോമീറ്റർ!

English summary
Chief Minister of Karnataka, Siddaramaiah suffered a minor injury when he fell of his chair during a campaign near Mysuru. The incident occurred when he was seated at a lunch gathering organised at a party leader's house in Mavinhalli.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X