കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിദ്ധരാമയ്യ കര്‍ണാടകത്തിലേക്ക് തിരിച്ചെത്തുന്നു... ഭരണം അട്ടിമറിക്കുമോയെന്ന് കുമാരസ്വാമി!!

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ പ്രതിസന്ധിയൊഴിയാതെ കുമാരസ്വാമി സര്‍ക്കാര്‍. മുഖ്യശത്രുവായ ബിജെപിയുമായി അകലം പാലിക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസുമായി അത്ര അടുപ്പത്തിലുമല്ല ജെഡിഎസ്. തന്റെ സര്‍ക്കാരിനെ മറിച്ചിടാന്‍ പല വിധത്തിലുള്ള ശ്രമങ്ങളുണ്ടെന്നാണ് കുമാരസ്വാമി ആരോപിക്കുന്നത്. അതേസമയം രണ്ട് വെല്ലുവിളികളാണ് അദ്ദേഹത്തിന് മുമ്പിലുള്ളത്. ഒന്ന് സിദ്ധരാമയ്യയും മറ്റൊന്ന് ഡികെ ശിവകുമാറുമാണ്.

ശിവകുമാറിനെ കുറിച്ച് കോണ്‍ഗ്രസ് ഉന്നത നേതൃത്വത്തിന് അദ്ദേഹം പരാതി നല്‍കിയിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍ സിദ്ധരാമയ്യ യൂറോപ്പ് സന്ദര്‍ശനം കഴിഞ്ഞ് ഞായറാഴ്ച്ച സംസ്ഥാനത്ത് തിരിച്ചെത്തും. ഇത് പുതിയ തന്ത്രങ്ങളുമായിട്ടാണെന്ന് കുമാരസ്വാമിക്ക് മനസിലായിട്ടുണ്ട്. തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് തെറിപ്പിക്കുകയാണ് ഇതിന് പിന്നിലുള്ള ലക്ഷ്യമെന്നും കുമാരസ്വാമി പറയുന്നു.

സിദ്ധരാമയ്യ മടങ്ങിവരുന്നു

സിദ്ധരാമയ്യ മടങ്ങിവരുന്നു

12 ദിവസത്തെ യൂറോപ്പ് സന്ദര്‍ശനത്തിന് ശേഷം സിദ്ധരാമയ്യ തിരിച്ചെത്തുകയാണ്. ഇത്രയും ദിവസം സംസ്ഥാനത്ത് ഉണ്ടായ സംഭവവികാസങ്ങള്‍ അദ്ദേഹം കൃത്യമായി അറിയുന്നുണ്ട്. പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ കളിച്ചത് അദ്ദേഹം തന്നെയാണെന്ന് റിപ്പോര്‍ട്ടുണ്ട്. തന്റെ സാന്നിധ്യത്തില്‍ സംസ്ഥാനത്ത് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ താന്‍ സ്ഥലത്തുണ്ടായിരുന്നില്ല എന്ന കാരണം പറഞ്ഞ് അദ്ദേഹത്തിന് രക്ഷപ്പെടുകയും ചെയ്യാം. അതായിരുന്നു സിദ്ധരാമയ്യയുടെ തന്ത്രം.

എന്തായിരിക്കും നീക്കം

എന്തായിരിക്കും നീക്കം

അദ്ദേഹം നേരെ ജാര്‍ക്കിഹോളി സഹോദരന്‍മാരെ കാണാന്‍ പോകുമെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാരിനെ മുന്നോട്ട് കൊണ്ടുപോകേണ്ടെന്നും താഴെയിറക്കാനും അദ്ദേഹം ആവശ്യപ്പെടും. അതേസമയം ഈ നീക്കത്തെ കുമാരസ്വാമി ഭയപ്പെടുന്നുണ്ട്. നേരത്തെ തന്നെ ജനതാദളുമായി ഇടഞ്ഞ് നില്‍ക്കുന്നയാളാണ് സിദ്ധരാമയ്യ. കുമാരസ്വാമി തന്നെ മറികടന്ന് മുഖ്യമന്ത്രിയായി തുടരുന്നതില്‍ അദ്ദേഹത്തിന് താല്‍പര്യമില്ല. അതോടൊപ്പം ഡികെ ശിവകുമാര്‍ തന്നേക്കാള്‍ വളരുന്നു എന്ന തോന്നലും സിദ്ധരാമയ്യക്കുണ്ട്.

ക്രൈസിസ് മാനേജര്‍

ക്രൈസിസ് മാനേജര്‍

സിദ്ധരാമയ്യയുടെ അടുത്ത നീക്കം വളരെ നിര്‍ണായകമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. അദ്ദേഹം നല്ല രീതിയില്‍ എന്ത് കാര്യം ചെയ്താലും സര്‍ക്കാര്‍ പ്രതിസന്ധികളില്ലാതെ പോകും. അദ്ദേഹത്തിനോട് പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കണക്കിലെടുത്ത് അദ്ദേഹം നേതൃത്വത്തിന് വഴങ്ങുമെന്നും സൂചന. അദ്ദേഹം ക്രൈസിസ് മാനേജറുടെ റോളിലേക്ക് ഉയരുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ശക്തമായി സഖ്യം വിജയിക്കുകയും ചെയ്യും.

കുമാരസ്വാമിക്ക് ആശങ്ക

കുമാരസ്വാമിക്ക് ആശങ്ക

കുമാരസ്വാമിക്ക് സിദ്ധരാമയ്യയുടെ നീക്കത്തില്‍ ആശങ്കയുണ്ട്. എന്നാല്‍ ഭയപ്പെടുന്നതൊന്നും നടക്കില്ലെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നുമാണ് രാഹുല്‍ ഗാന്ധി അദ്ദേഹത്തോട് നിര്‍ദേശിച്ചിട്ടുള്ളത്. രാഹുലിന്റെ അടുത്തയാളായിട്ടാണ് സിദ്ധരാമയ്യ അറിയപ്പെടുന്നത്. അടുത്ത തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പദം ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ സിദ്ധരാമയ്യ നടത്തുമെന്നാണ് സൂചന. അതേസമയം സിദ്ധരാമയ്യയുമായി നല്ല രീതിയില്‍ പോവാനാണ് താല്‍പര്യമെന്ന് കുമാരസ്വാമി അറിയിച്ച് കഴിഞ്ഞു.

 യെദ്യൂരപ്പയ്ക്ക് പ്രതീക്ഷ

യെദ്യൂരപ്പയ്ക്ക് പ്രതീക്ഷ

യെദ്യൂരപ്പ സിദ്ധരാമയ്യയുടെ വരവില്‍ പ്രതീക്ഷയിലാണ്. പ്രതിപക്ഷത്തിന്റെ പണി എടുക്കുന്നതാണ് നല്ലതെന്ന് അമിത് ഷാ നിര്‍ദേശിച്ച സ്ഥിതിക്ക് പ്രശ്‌നങ്ങളുണ്ടാക്കാന്‍ ബിജെപിക്ക് താല്‍പര്യമില്ല. എന്നാല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്തിയാല്‍ സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കാമെന്നാണ് ബിജെപിയുടെ വാദം. അതേസമയം സിദ്ധരാമയ്യ ഡികെ ശിവകുമാറുമായി കൂടിക്കാഴ്ച്ച നടത്തുമെന്നും റിപ്പോര്‍ട്ട്. അദ്ദേഹത്തോട് തല്‍ക്കാലത്തേക്ക് മണ്ഡലത്തില്‍ നിന്ന് മാറിനില്‍ക്കാനും ജാര്‍ക്കിഹോളി സഹോദരന്‍മാരുമായി നല്ല ബന്ധം തുടരാനും പാര്‍ട്ടി നിര്‍ദേശിക്കും.

പോത്തിനോട് ഏത്തവാഴയ്ക്ക് തടം വെട്ടുന്നത് ചോദിക്കുമോ... മോഹന്‍ലാലിനെ ട്രോളി സോഷ്യല്‍ മീഡിയപോത്തിനോട് ഏത്തവാഴയ്ക്ക് തടം വെട്ടുന്നത് ചോദിക്കുമോ... മോഹന്‍ലാലിനെ ട്രോളി സോഷ്യല്‍ മീഡിയ

English summary
Siddaramaiah may don role of troubleshooter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X