Get Updates
Get notified of breaking news, exclusive insights, and must-see stories!

സിദ്ധരാമയ്യ കോണ്‍ഗ്രസ് വിടുന്നു? പുതിയ പാര്‍ട്ടി രൂപീകരിക്കും? ലക്ഷ്യം മുഖ്യമന്ത്രി കസേര

ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ കര്‍ണാടകത്തില്‍ സഖ്യ സര്‍ക്കാരിനുള്ളില്‍ അതൃപ്തി രൂക്ഷമായിരിക്കുകയാണ്. ബിജെപിയുടെ വിജയത്തിലേക്ക് നയിച്ചത് ബദ്ധശത്രുവായ ജെഡിഎസുമായുള്ള സഖ്യമാണെന്നാണ് മുന്‍ മുഖ്യനും കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവുമായ സിദ്ധരാമയ്യ കുറ്റപ്പെടുത്തുന്നത്. സഖ്യം ഇനിയും തുടര്‍ന്നാല്‍ കോണ്‍ഗ്രസിന് സംസ്ഥാനത്ത് ഒരു തിരിച്ചുവരവ് പോലും ഉണ്ടാകില്ലെന്ന് ഹൈക്കമാന്‍റിനെ കണ്ട് സിദ്ധരാമയ്യ ബോധ്യപ്പെടുത്തുകയും ചെയ്തു.

എന്നാല്‍ മുഖ്യമന്ത്രി പദം സ്വപ്നം കണ്ട് നടക്കുന്ന സിദ്ധരാമയ്യയാണ് സഖ്യത്തിനുള്ളിലെ പുതിയ മുറുമുറുപ്പുകള്‍ക്ക് കാരണം എന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം ഉയര്‍ത്തുന്ന വിമര്‍ശനം. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ്-ജെഡിഎസ് ഏകോപന സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് സിദ്ധരാമയ്യയെ മാറ്റണമെന്ന ആവശ്യമാണ് ഇവര്‍ ഉയര്‍ത്തുന്നത്. അതേസമയം പാര്‍ട്ടിക്കുള്ളില്‍ തനിക്കെതിരെ നീക്കം ശക്തമായതോടെ കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കത്തിലാണ് സിദ്ധരാമയ്യ എന്നാണ് റിപ്പോര്‍ട്ട്. വിശദാംശങ്ങളിലേക്ക്

 തുടക്കത്തിലേ എതിര്‍പ്പ്

തുടക്കത്തിലേ എതിര്‍പ്പ്

കര്‍ണാടകത്തില്‍ ബിജെപി കേവല ഭൂരിപക്ഷം നേടിയെങ്കിലും ബിജെപിയെ പുറത്ത് നിര്‍ത്തുകയെന്ന തന്ത്രമാണ് അവസാന നിമിഷം ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തിന്‍റെ പിറവിക്ക് കാരണമായത്. തിരഞ്ഞെടുപ്പിന് മുന്‍പ് വരെ പരസ്പരം കൊമ്പ് കോര്‍ത്തിരുന്നവര്‍ തിരഞ്ഞെടുപ്പിന് പിന്നാലെ സഖ്യത്തിലെത്തിയത് പക്ഷേ ഇരുപാര്‍ട്ടിയിലേയും മുതിര്‍ന്ന നേതാക്കളില്‍ പലരേയും ചൊടിപ്പിച്ചു. അക്കൂട്ടത്തില്‍ പ്രധാനിയായിരുന്നു മുന്‍ മുഖ്യന്‍ കൂടിയായ സിദ്ധരാമയ്യ. ജെഡിഎസുമായുള്ളത് അവിശുദ്ധ സഖ്യമാണെന്ന് സിദ്ധരാമയ്യ പറയാതെ പറഞ്ഞു.

 നീക്കം സജീവമാക്കി സിദ്ധരാമയ്യ

നീക്കം സജീവമാക്കി സിദ്ധരാമയ്യ

ഒരിക്കല്‍ സഖ്യസര്‍ക്കാര്‍ എന്ന വിഷമാണ് താന്‍ കുടിച്ചതെന്ന മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ വെളിപ്പെടുത്തല്‍ കര്‍ണാടകത്തില്‍ വലിയ വിവാദത്തിന് കാരണമായിരുന്നു. കുമാരസ്വാമിയെ താഴെയിറക്കാന്‍ സിദ്ധരാമയ്യ ശ്രമം നടത്തുന്നുണ്ടെന്ന സൂചനയായിരുന്നു ഇതോടെ പുറത്തുവന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ഇത് പരസ്യമായി സമ്മതിക്കുകയും ചെയ്തു. അതിനിടെ വിഷയത്തില്‍ ഹൈക്കമാന്‍റ് ഇടപെട്ട് വിമത നീക്കങ്ങള്‍ക്ക് തടയിട്ടു.
എന്നാല്‍ ലോക്സഭ തിരഞ്ഞെടുപ്പ് ഫലത്തോടെ തന്‍റെ നീക്കങ്ങള്‍ സിദ്ധരാമയ്യ വീണ്ടും ശക്തമാക്കി.

 സിദ്ധരാമയ്യയ്ക്കെതിരെ

സിദ്ധരാമയ്യയ്ക്കെതിരെ

ദളുമായി ഇനി സഖ്യം തുടരേണ്ടതില്ലെന്നാണ് സിദ്ധരാമയ്യ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ദില്ലിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടത്. സഖ്യത്തിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തി പുകയുകയാണെന്ന് സിദ്ധരാമയ്യ നേതൃത്വത്തെ ധരിപ്പിച്ചു. അതേസമയം സഖ്യത്തിനുള്ളില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത് സിദ്ധരാമയ്യ പക്ഷത്തുള്ളവരാണെന്ന പരാതിയാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ ഉയര്‍ത്തുന്നത്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ്-ജെഡിഎസ് ഏകോപന സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് സിദ്ധരാമയ്യയെ മാറ്റണമെന്ന ആവശ്യവും ഇവര്‍ നേതൃത്വത്തോട് ഉന്നയിച്ചു.

 പാര്‍ട്ടി വിടുന്നു?

പാര്‍ട്ടി വിടുന്നു?

പാര്‍ട്ടിക്കുള്ളില്‍ തനിക്കെതിരെ നീക്കം സജീവമായതോടെ കോണ്‍ഗ്രസ് വിടാനുള്ള തയ്യാറെടുപ്പിലാണ് സിദ്ധരാമയ്യ എന്നാണ് റിപ്പോര്‍ട്ട്. ദേശീയ മാധ്യമമായ ഡെക്കാന്‍ ക്രോണിക്കിള്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിക്കുകയാണ് സിദ്ധരാമയ്യയുടെ ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ സിദ്ധരാമയ്യയുടെ വസതിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ യോഗം ചേര്‍ന്നതായാണ് വിവരം.

 പുതിയ പാര്‍ട്ടി

പുതിയ പാര്‍ട്ടി

മുന്‍ മന്ത്രി ഡോ എച്ച്സി മഹാദേവപ്പ, ഭൈരതി ബസവരാജ്, ഭൈരതി സുരേഷ്, എംടിബി നാഗരാജ് എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. മഹാദേവപ്പയാണ് പുതിയ പാര്‍ട്ടിയെന്ന ആശയം യോഗത്തില്‍ അവതരിപ്പിച്ചത്. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് ക്ഷയിച്ചു. ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ പരാമ്പരാഗത വോട്ടുകള്‍ പോലും പാര്‍ട്ടിക്ക് നഷ്ടമായി. കോണ്‍ഗ്രസിന്‍റെ അസാന്നിധ്യത്തില്‍ ജെഡിഎസ് സംസ്ഥാനത്ത് ആധിപത്യം സ്ഥാപിക്കുകയാണ്. ഈ സാഹചര്യത്തില്‍ സിദ്ധരാമയ്യ കോണ്‍ഗ്രസ് വിടണമെന്നാണ് എച്ച് സി മഹാദേവപ്പ നിര്‍ദ്ദേശിച്ചത്. പ്രവര്‍ത്തകര്‍ക്കിടയിലെ ഒരു വിഭാഗത്തിന്‍റെ പിന്തുണ സിദ്ധരാമയ്യയ്ക്ക് ഇപ്പോഴും ഉണ്ട്. ഈ സാഹചര്യത്തില്‍ പാര്‍ട്ടി വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചാല്‍ അത് ഗുണകരമാകുമെന്നും മഹാദേവപ്പ യോഗത്തില്‍ പറഞ്ഞു.

 നിര്‍ണായകം

നിര്‍ണായകം

പാര്‍ട്ടീ രൂപീകരണത്തിന് എല്ലാ വിധ പിന്തുണയും നല്‍കുമെന്ന് നാഗരാജും യോഗത്തില്‍ ഉറപ്പ് നല്‍കി.നേതാക്കളുടെ ആവശ്യം സിദ്ധരാമയ്യ പൂര്‍ണമായും തള്ളിയില്ലെന്നാണ് വിവരം. അതേസമയം പ്രാദേശിക പര്‍ട്ടിയെന്ന ആശയം എത്രത്തോളം വിജയകരമാകുമെന്ന ആശങ്കയും സിദ്ദരാമയ്യ പങ്കുവെച്ചു. കര്‍ണാടകത്തില്‍ പ്രാദേശിക പാര്‍ട്ടികള്‍ക്കൊന്നും ഇതുവരെ വേരുറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് ചരിത്രമെന്നിരിക്കെ നേതാക്കളുടെ ആശയം പ്രാവര്‍ത്തികമാക്കേണ്ടതുണ്ടോയെന്ന് പരിഗണിക്കുകയാണ് സിദ്ധരാമയ്യയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+