കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ സ്വപ്‌നപദ്ധതിക്ക് സിദ്ധിവിനായക ക്ഷേത്രത്തിന്റെ 40 കിലോ സ്വര്‍ണം!

  • By Muralidharan
Google Oneindia Malayalam News

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വര്‍ണ നിക്ഷേപ പദ്ധതിക്ക് സിദ്ധിവിനായക ക്ഷേത്രത്തിന്റെ വകയായി 40 കിലോ സ്വര്‍ണം. പ്രതിവര്‍ഷം 69 ലക്ഷം രൂപ ക്ഷേത്രത്തിന് പലിശ ഇനത്തില്‍ ഇത് വഴി ലഭിക്കും എന്നാണ് കരുതപ്പെടുന്നത്. ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് മുംബൈയിലെ ശ്രീ സിദ്ധിവിനായക ക്ഷേത്രം.

സിദ്ധിവിനായക ക്ഷേത്രത്തിന് പിന്നാലെ തിരുപ്പതി, ഷിര്‍ദ്ദി ക്ഷേത്രങ്ങളും മോദിയുടെ സ്വര്‍ണ നിക്ഷേപ പദ്ധതിയില്‍ സഹകരിക്കും എന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. ഭക്തന്മാര്‍ നല്‍കിയ ആഭരണങ്ങളുടെ രൂപത്തിലാണ് സ്വര്‍ണത്തിന്റെ ഭൂരിഭാഗവും ഉള്ളത്. ഇത് നാണയങ്ങളാക്കിയാകും സര്‍ക്കാരിന് കൈമാറുക. ഏഴരക്കോടി രൂപയുടെ മൂല്യമാണ് ഇത്രയും സ്വര്‍ണത്തിന് കണക്കുകൂട്ടുന്നത്. 165 കിലോ സ്വര്‍ണമാണ് സിദ്ധിവിനായക ക്ഷേത്രത്തിന് ഇപ്പോള്‍ ഉള്ളത്.

narendramodi

വീട്ടില്‍ വെറുതെയിരിക്കുന്ന സ്വര്‍ണം രാജ്യത്തിന് പ്രയോജനപ്പെടുത്തൂ എന്ന മുദ്രാവാക്യവുമായാണ് മോദി സര്‍ക്കാര്‍ സ്വര്‍ണ നിക്ഷേപ പദ്ധതി തുടങ്ങിയത്. രാജ്യത്ത് നിന്നും 20,000 ടണ്ണോളം സ്വര്‍ണനിക്ഷേപമുണ്ടാക്കാനുദ്ദേശിച്ച് തുടങ്ങിയ പദ്ധതി പക്ഷേ വേണ്ട രീതിയില്‍ വിജയം കണ്ടിരുന്നില്ല. 1 വര്‍ഷം മുതല്‍ 3 വര്‍ഷം വരെയും 5 വര്‍ഷംമുതല്‍ 7 വര്‍ഷം വരെയും 12 വര്‍ഷം മുതല്‍ 15 വര്‍ഷം വരെയും സ്വര്‍ണം ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ അവസരം നല്‍കുന്നതാണ് മോദി സര്‍ക്കാരിന്റെ സ്വര്‍ണം പണമാക്കല്‍ പദ്ധതി.

English summary
The Siddhivinayak temple has decided to move 40kg of its gold reserves to the government-sponsored Gold Monetisation Scheme.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X