കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിദ്ദിഖ് കാപ്പനെ മഥുര ജയിലിലേക്ക് മാറ്റിയ നടപടി വിവാദമാകുന്നു; യുപി സര്‍ക്കാരിന് നോട്ടീസ്

Google Oneindia Malayalam News

ദില്ലി: മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ എയിംസില്‍ നിന്ന് മഥുര ജയിലിലേക്ക് വീണ്ടും മാറ്റിയ സംഭവം വിവാദമാകുന്നു. ഉത്തര്‍ പ്രദേശ് സര്‍ക്കാരിന് കാപ്പന്റെ അഭിഭാഷകന്‍ നോട്ടീസ് അയച്ചു. കോടതി ഉത്തരവിന്റെ ലംഘനമാണ് യുപി പോലീസ് ചെയ്തത് എന്നാണ് ആരോപണം. വിദഗ്ധ ചികില്‍സയ്ക്ക് വേണ്ടിയാണ് കാപ്പനെ യുപി ജയിലില്‍ നിന്ന് ദില്ലി എയിംസിലേക്ക് മാറ്റാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്. ചികില്‍സ പൂര്‍ത്തിയായാല്‍ തിരിച്ച് ജയിലിലേക്ക് കൊണ്ടുപോകാമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ചികില്‍സ പൂര്‍ത്തിയാക്കാതെയാണ് കാപ്പനെ ജയിലിലേക്ക് മാറ്റിയത് എന്നാണ് കാപ്പന്റെ കുടുംബം ആരോപിക്കുന്നത്.

s

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കാപ്പനെ എയിംസില്‍ നിന്ന് മാറ്റിയത്. അദ്ദേഹത്തിന് കൊറോണ രോഗം മാറിയോ എന്ന് വ്യക്തമല്ല. കുടുംബത്തെയോ അഭിഭാഷകനെയോ വിവരം അറിയിക്കാതെ രഹസ്യമായിട്ടായിരുന്നു യുപി പോലീസ് ഡിസ്ചാര്‍ജ് ചെയ്തത്. യുപി സര്‍ക്കാര്‍ കോടതിയലക്ഷ്യ നടപടിയാണ് സ്വീകരിച്ചത് എന്ന് കാപ്പന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടുന്നു. സിദ്ദിഖ് കാപ്പന് മഥുര ജയിലില്‍ വച്ച് കൊറോണ രോഗം ബാധിച്ചിരുന്നു. തുടര്‍ന്ന് മഥുരയിലെ കെഎം ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചങ്ങലയില്‍ കെട്ടിയിട്ട നടപടി വിവാദമായിരുന്നു. തുടര്‍ന്നാണ് സുപ്രീംകോടതിയില്‍ ഹര്‍ജി എത്തിയത്.

ഇന്ത്യ-യുറോപ്യന്‍ യുണിയന്‍ യോഗത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ചിത്രങ്ങള്‍

ഒടുവില്‍ കാരണം കണ്ടെത്തി ബിജെപി; രണ്ടു വിഭാഗത്തിന്റെ വോട്ടുകള്‍ കിട്ടിയില്ല, നേതൃയോഗത്തില്‍ ബഹളംഒടുവില്‍ കാരണം കണ്ടെത്തി ബിജെപി; രണ്ടു വിഭാഗത്തിന്റെ വോട്ടുകള്‍ കിട്ടിയില്ല, നേതൃയോഗത്തില്‍ ബഹളം

വിദഗ്ധ ചികില്‍സയ്ക്ക് ദില്ലിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. ദില്ലിയിലെത്തി പരിശോധന നടത്തിയപ്പോള്‍ കാപ്പന് വീണ്ടും കൊറോണ സ്ഥിരീകരിച്ചു. രോഗം ഭേദമായോ എന്നറിയില്ല എന്നാണ് കുടുംബം പറയുന്നത്. ഭാര്യ റൈഹാനത്ത് സിദ്ദിഖ് കാപ്പനെ കാണാന്‍ ദില്ലിയിലെത്തിയിരുന്നു. എന്നാല്‍ റൈഹാനത്തിനെയോ അഭിഭാഷകനെയോ കാണാന്‍ പോലീസ് അനുവദിച്ചില്ല. അതിനിടെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ തിടുക്കത്തില്‍ കാപ്പനെ മഥുരയിലേക്ക് തന്നെ മാറ്റിയത്. കാപ്പനെ കാണാന്‍ സാധിക്കാതെ കുടുംബം നാട്ടിലേക്ക് മടങ്ങുകയും ചെയ്തു.

നടി പായല്‍ രജ്പുതിന്റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

English summary
Siddique Kappan advocate sent notice to Uttar Pradesh Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X