Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണം; മോദി-ട്രംപ് കൂടിക്കാഴ്ച നിര്‍ണായക ചുവടുവയ്പ്പ്; ശശി തരൂര്‍

വാഷിങ്ടണ്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ഇന്ന് വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച്ച നടത്താനിരിക്കെ വളരെ ആകാംക്ഷയിലാണ് ഇന്ത്യയിലെയും യു.എസിലെയും ജനങ്ങള്‍ ഉറ്റുനോക്കുന്നത്. അധികൃത കുടിയേറ്റക്കാരെ വിലങ്ങണിയിച്ച് മനുഷ്യത്വരഹിതമായി ഇന്ത്യയിലേക്കു നാടുകടത്തിയ രീതിയില്‍ മോദി എന്ത് നിലപാട് സ്വീകരിക്കുമെന്നും അതിന് ട്രംപ് എന്ത് മറുപടി പറയുമെന്നുമാണ് ഇന്ത്യന്‍ ജനത ഉറ്റുനോക്കുന്നത്. വ്യാപാരത്തീരുവ, നയതന്ത്ര സഹകരണം ഉള്‍പ്പെടെയുള്ള സുപ്രധാന വിഷയങ്ങളുമുണ്ട്.

രണ്ടാംവട്ടം പ്രസിഡന്റ് പദവിയിലെത്തിയ ശേഷം ട്രംപിനെ സന്ദര്‍ശിക്കുന്ന ആദ്യ രാഷ്ട്രത്തലവന്മാരില്‍ ഒരാളാണ് നരേന്ദ്രമോദി. ട്രംപ് ആദ്യം അധികാരത്തിലിരുന്നപ്പോഴും ഇരുവരും ഊഷ്മളമായ ബന്ധമാണ് തുടരുന്നത്. ട്രംപിന്റെ നിലപാടുകള്‍ സഖ്യരാഷ്ട്രങ്ങളെ പോലും അലോസരപ്പെടുത്തിയപ്പോഴും ട്രംപിനെ പിണക്കാന്‍ മോദി മുതിര്‍ന്നില്ല.

trump modi

ഇന്ത്യ-യുഎസ് നയതന്ത്ര ബന്ധം ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന കൂടിക്കാഴ്ചയെ നിര്‍ണായക ചുവടുവയപ്പ് എന്നാണ് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ പറഞ്ഞത്. 'പ്രസിഡന്റ് ട്രംപിനെ ആദ്യമായി കാണുന്ന ലോക നേതാക്കളില്‍ ഒരാളാണ് നമ്മുടെ പ്രധാനമന്ത്രി എന്നത് വളരെ പ്രധാനമാണ്. അതൊരു നല്ല സൂചനയാണ്' - തരൂര്‍ മാധ്യമങ്ങളോടു പറഞ്ഞു.

'വാഷിങ്ടണിലെത്തുന്ന നാലാമത്തെ രാഷ്ട്രത്തലവനാണ് മോദി. ട്രംപ് ഭരണകൂടത്തിന് ഒരു മാസം പോലും പ്രായമായിട്ടില്ല. അതിനാല്‍ ഈ കൂടിക്കാഴ്ച്ച വളരെ നിര്‍ണായകമാണ്'.

'ചര്‍ച്ചയുടെ അജണ്ട വെളിപ്പെടുത്താത്ത സാഹചര്യത്തില്‍ ഇന്ത്യ മുന്‍ഗണന നല്‍കാന്‍ സാധ്യതയുള്ള പ്രധാന വിഷയങ്ങള്‍ തരൂര്‍ ചൂണ്ടിക്കാട്ടി. അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ ബന്ദികളാക്കി തിരിച്ചയച്ചതും മനുഷ്യത്വരഹിതമായി അവരോടു പെരുമാറിയതുമായി ബന്ധപ്പെട്ട വിഷയം, ഇറക്കുമതി തീരുവ, നിയമപരമായി അമേരിക്കയില്‍ കുടിയേറാനുള്ള എച്ച്-1ബി വിസയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍... ഇങ്ങനെ സുപ്രധാന വിഷയങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്'.

'ചര്‍ച്ചകളില്‍ ഇരുവരും ഉക്രെയ്‌നെക്കുറിച്ചും സംസാരിച്ചേക്കാം. കാരണം പ്രധാനമന്ത്രി മോദി ഉക്രെയ്‌നിലും റഷ്യയിലും പോയിട്ടുണ്ട്. ട്രംപ് ഇന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായും ഉക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായും സംസാരിച്ചു. ഇതെല്ലാം പരിഗണിച്ചേക്കാം. അതേസമയം, ഇവിടെ ഇരുന്ന് അവര്‍ എന്ത് ചര്‍ച്ച ചെയ്യുമെന്ന് ഊഹിക്കാന്‍ പ്രയാസമാണ്. അതിനാല്‍ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കും വരെ കാത്തിരിക്കുന്നതാണ് നല്ലത്.

എന്തായാലും മോദി-ട്രംപ് കൂടിക്കാഴ്ച ഇന്ത്യയ്ക്ക് ഒരു നല്ല സൂചനയാണെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. ആഗോള സഖ്യങ്ങളില്‍ ഇന്ത്യ സുപ്രധാന ശക്തയായി വളര്‍ന്നുവരുന്നതും ശശി തരൂര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യ ഒരു ക്വാഡ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇതിനായി ട്രംപ് ഇന്ത്യയിലേക്ക് വരുമോ എന്നത് കാത്തിരുന്ന് തന്നെ കാണണം.'

ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ അഞ്ചു മണിക്കാണ് മോദി - ട്രംപ് കൂടിക്കാഴ്ചയെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ യുഎസ് ഭരണകൂടവുമായുള്ള ഇന്ത്യയുടെ ബന്ധം എങ്ങനെ മുന്നോട്ടു പോകും എന്ന് വിലയിരുത്താന്‍ നാളെ പുലര്‍ച്ചെ നടക്കുന്ന ചര്‍ച്ചയുടെ ഫലം നിര്‍ണായമാണ്.

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ജപ്പാനിലെ ഷിഗെരു ഇഷിബ, ജോര്‍ദാനിലെ രാജാവ് അബ്ദുള്ള രണ്ടാമന്‍ എന്നിവരാണ് മോദിക്കു മുന്‍പ് യുഎസ് സന്ദര്‍ശിച്ചത്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക അതിഥി മന്ദിരമായ ബ്ലെയര്‍ ഹൗസിലാണ് മോദി താമസിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+