• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പരാജയഭീതി; 4 വര്‍ഷത്തിനിടെ ബിജെപി ബന്ധം ഉപേക്ഷിച്ച് 16 പാര്‍ട്ടികള്‍, ഭീഷണി മുഴക്കി 5 പാർട്ടികള്‍

cmsvideo
  മോദി വന്നതിനു ശേഷം പോയത് 16 പാർട്ടികൾ | Oneindia Malayalam

  ദില്ലി: ആറോ ഏഴോ മാസങ്ങള്‍ക്കപ്പുറം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ ചൂടിലേക്ക് രാജ്യം ഇപ്പോഴെ പ്രവേശിച്ചു കഴിഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കരസ്ഥമാക്കിയ ഉജ്ജ്വല വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് കോണ്‍ഗ്രസ് പൊതുതിരഞ്ഞെടുപ്പിനെ നേരിടാന്‍ പോവുന്നത്.

  വിവിധ സംസ്ഥാനങ്ങള്‍ ബിജെപിക്കെതിരേയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യനീക്കങ്ങളും സജീവമാണ്. മറുവശത്ത് ബിജെപിക്കാവട്ടെ കാര്യങ്ങല്‍ അത്ര അനുകൂലമല്ല. നോട്ട് നിരോധനം, ജിഎസ്ടി, റാഫേല്‍ ഉള്‍പ്പടേുയള്ള വിഷയങ്ങളില്‍ കടുത്ത പ്രതിരോധത്തിലാണ് മോദിയും ബിജെപിയും. ഇതിനു പുറമെയാണ് ഘടകകക്ഷികള്‍ മുന്നണി വിട്ടുപോവുന്നതും ബിജെപിക്ക് തലവേദനയാവുന്നത്. മോദി അധികാരത്തിലെത്തിയതിന് ശേഷം 16 പാര്‍ട്ടികളാണ് എന്‍ഡിഎ വിട്ടത്. വിശദാംശങ്ങള്‍ ഇങ്ങനെ..

  അസം ഗണ പരിഷത്ത്

  അസം ഗണ പരിഷത്ത്

  പൗരത്വഭേഗതഗി ബില്ലുമായി മുന്നോട്ടു പോകാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് അസമിലെ ബി.ജെ.പിയുടെ സഖ്യകക്ഷിയായ അസം ഗണ പരിഷത്താണ് ഏറ്റവും അവസാനമായി എന്‍ഡിഎ ബന്ധം ഉപേക്ഷിച്ച പാര്‍ട്ടി

  എന്‍ഡിഎ വിട്ടത്

  എന്‍ഡിഎ വിട്ടത്

  ബില്ല് അസമിലെ ജനങ്ങള്‍ക്ക് എതിരാണെന്നും ഇക്കാര്യം ബി.ജെ.പിയോട് സംസാരിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും വ്യക്തമാക്കിയാണ് എജിപി എന്‍ഡിഎ വിട്ടത്. എജിപിക്ക് പുറമെ ആള്‍ അസം സ്റ്റുഡന്‍സ് യൂണിയന്‍, നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്‍ തുടങ്ങി മുപ്പതോളം സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

  ആദ്യം ഹരിയാനയില്‍

  ആദ്യം ഹരിയാനയില്‍

  മോദി അധികാരത്തില്‍ എത്തിയതിന് ശേഷം എന്‍ഡിഎ വിടുന്ന പതിനാറാമത്തെ പാര്‍ട്ടിയാണ് അസംഗണപരിഷത്ത്. ഹരിയാന ജനതി കോണ്‍ഗ്രസ്സായിരുന്നു കേന്ദ്രത്തില്‍ മോദി അധികാരത്തില്‍ എത്തിയതിന് ശേഷം ആദ്യമായി എന്‍ഡിഎ വിട്ടപാര്‍ട്ടി. പ്രാദേശിക പാര്‍ട്ടികളെ ഇല്ലാതാക്കുന്നു രീതിയാണ് ബിജെപിയുടേതെന്ന് ആരോപിച്ചായിരുന്നു ഹരിയാന ജനതി കോണ്‍ഗ്രസ് 2104 ല്‍ മുന്നണി വിട്ടത്.

  വൈകോ

  വൈകോ

  തമിഴ്‌നാട്ടില്‍ വൈകോയുടെ നേതൃത്വത്തിലുള്ള മരുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴക(എംഡിഎംകെ)മായിരുന്നു അടുത്തതായി എന്‍ഡിഎ വിട്ടത്. ദ്രാവിഡ കക്ഷികളെ ഒപ്പം നിര്‍ത്താനുള്ള ബിജെിപി ശമങ്ങള്‍ക്ക് തിരിച്ചടി നല്‍കികൊണ്ടാണ് വൈകോ മുന്നണി വിട്ടത്. ബിജെപി തമിഴാനാട് വിരുദ്ധ നീക്കങ്ങള്‍ നടത്തുന്നു എന്നായിരുന്നു വൈകോയുടെ ആരോപണം.

  ഡിഎംഡികെയും

  ഡിഎംഡികെയും

  വൈകോ മുന്നണി വിട്ടതിന് പിന്നാലെയാണ് നടന്‍ വിജയകാന്തിന്റെ ദേശീയ മൂര്‍പ്പോക്കു ദ്രാവിഡ കഴകം(ഡിഎംഡികെയും) നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി അനുപുമണി രാംദാസിന്ററെ പാട്ടാളി മക്കള്‍ കക്ഷിയും( പിഎംകെ) എന്‍ഡിഎയോട് സലാം പറഞ്ഞു.

  പവന്‍കല്യാണ്‍

  പവന്‍കല്യാണ്‍

  ലോകസഭാ തിരഞ്ഞെടുപ്പില്‍ ആന്ധ്രാപ്രദേശില്‍ എന്‍ഡിഎയുടെ താരപ്രചാരകനായ തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ പവന്‍കല്യാണിന്റെ പാര്‍ട്ടിയാ ജനസേനയായിരുന്നു അടുത്തതായി മുന്നണി വിട്ടത്. 2016 ല്‍ റവല്യൂഷനറി സോഷ്യലിസ്റ്റിക് പാര്‍ട്ടി (ബോള്‍ഷെവിക്) യും ബിജെപി ബന്ധം അവസാനിപ്പിച്ചു.

  2017 ല്‍

  2017 ല്‍

  2017 കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു മഹാരാഷ്ട്രയില്‍ സ്വാഭിമാനി പക്ഷ പാര്‍ട്ടിമുന്നണി വിട്ടത്. ആ വര്‍ഷം സ്വഭിമാനി പക്ഷ പാര്‍ട്ടി മാത്രമാണ് മുന്നണി വിട്ടതെങ്കില്‍ 2018 ലായിരുന്നു ഏറ്റവും വലിയ കൊഴിഞ്ഞു പോക്കുണ്ടായത്.

  ജിതന്‍ റാം മാഞ്ചി

  ജിതന്‍ റാം മാഞ്ചി

  ബീഹാര്‍ മുന്‍മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ പാര്‍ട്ടിയായ ഹിന്ദുസ്ഥാന്‍ ആവാസ് മോര്‍ച്ചയായിരുന്നു 2018 ല്‍ ആദ്യമായി എന്‍ഡിഎ വിട്ടത്. രാജ്യസഭാ സീറ്റ് വിവാദത്തെ തുടര്‍ന്ന് ബിജെപി ബന്ധം ഉപേക്ഷിച്ചി ജിതന്‍ റാം മാഞ്ചി പിന്നീല്‍ പ്രതിക്ഷ നിരയിലേക്ക് കൂടുമാറി.

  നാഗാ പീപ്പിള്‍സ് ഫ്രണ്ട്

  നാഗാ പീപ്പിള്‍സ് ഫ്രണ്ട്

  ഇതിന് പിന്നാലെയാണ് ഫെബ്രുവരിയില്‍ നാഗാലാന്‍ഡില്‍ രണ്ട് പാര്‍ട്ടികള്‍ മുന്നണി വിട്ടത്. നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിയും നാഗാ പീപ്പിള്‍സ് ഫ്രണ്ടും 15 വര്‍ഷത്തെ മുന്നണി ബന്ധമായിരുന്നു ബിജെപിയും നാഗാ പീപ്പീള്‍സ് തമ്മിലുണ്ടായിരുന്നത്.

  ടിഡിപി

  ടിഡിപി

  മാര്‍ച്ചിലാണ് ബിജെപിക്ക് ഏറ്റവും വലിയ തിരിച്ചടിയുണ്ടായിരുന്നത്. ആന്ധ്രാപ്രദേശില്‍ അധികാരത്തിലിരിക്കുന്ന ടിഡിപിയായിരുന്നു ആ മാസം എന്‍ഡിഎ വിട്ടത്. ആന്ധ്രാപ്രദേശിന് പ്രത്യേക പാക്കേജ് അനുവദിക്കാത്തതായിരുന്നു ടിഡിപിയുടെ മുന്നണി വിടലില്‍ കലാശിച്ചത്.

  സികെ ജാനു

  സികെ ജാനു

  അതേമാസം തന്നെ പശ്ചിമബംഗാളില്‍ ഘോര്‍ഖ ജനമുക്തി മോര്‍ച്ച യും മാര്‍ച്ചിന് ശേഷം കര്‍ണാടക പ്രഗന്യാവത ജനതാ പാര്‍ട്ടിയും ബിജെപി സഖ്യം വിട്ടു. ശബരിമല സ്ത്രീപ്രവേശന വിഷയം കത്തിനില്‍ക്കുമ്പോഴാണ് കേരളത്തില്‍ സികെ ജാനു എന്‍ഡിഎ വിടുന്നത്.

  ആര്‍എല്‍എസ്പി

  ആര്‍എല്‍എസ്പി

  ഡിസംബറിലെ നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെയാണ് കേന്ദ്രമന്ത്രിയായ ഉപേന്ദ്ര കുശ്വാഹയുടെ പാര്‍ട്ടി ആര്‍എല്‍എസ്പി മുന്നണി വിടുന്നത്. മുന്നണി വിട്ട ആര്‍എല്‍എസ്പി നേരെ കോണ്‍ഗ്രസ് സഖ്യത്തില്‍ ചേക്കേറുകയും ചെയ്തു. വികാശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയും തൊട്ടുപിന്നാലെ മുന്നണി വിട്ടു.

  ശിവസേനയും അപ്‌നാദളും

  ശിവസേനയും അപ്‌നാദളും

  പിഡിപിയും ജമ്മു കശ്മീര്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയും ഇതിനിടയില്‍ എന്‍ഡിഎ ബന്ധം ഉപേക്ഷിച്ചിരുന്നു. ഇതിനു പുറമെയാണ് ശിവസേനയും അപ്‌നാദളും എസ്ബിഎസ്പിയും എന്‍പിപിയും മുന്നണികള്‍ക്കുള്ളില്‍ ശക്തമായ വെല്ലുവിളികള്‍ ഉയര്‍ത്തുന്നത്.

  English summary
  Since Modi became PM, 16 parties have quit the NDA and 5 more are threatening to leave

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more