Get Updates
Get notified of breaking news, exclusive insights, and must-see stories!

നികത്താനാവാത്ത ശൂന്യത; ലതാ മങ്കേഷ്‌കറിന്റെ വിയോഗം വാക്കുകള്‍ക്ക് അതീതമായ വേദനയുണ്ടാക്കുന്നെന്ന് പ്രധാനമന്ത്രി

ദില്ലി: ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന മഹാഗായിക ലതാ മങ്കേഷ്‌കറിന്റെ വേര്‍പാടിന്റെ ദുഖത്തിലാണ് രാജ്യം. 35ല്‍ ഏറെ ഇന്ത്യന്‍ ഭാഷകളിലും വിദേശ ഭാഷകളിലുമായി 30000ല്‍ ഏറെ ഗാനങ്ങള്‍ ആലപിച്ച ഗായിക കൊവിഡും ന്യുമോണിയയും ബാധിച്ച് കഴിഞ്ഞ ജനുവരി മുതല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒട്ടേറെ പ്രമുഖരാണ് പ്രിയ ഗായികയുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നത്.

ഈ ദുഃഖവാര്‍ത്ത പങ്കുവെച്ച ആദ്യ വ്യക്തികളില്‍ ഒരാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലതാമങ്കേഷ്‌കറുടെ വേര്‍പാട് തനിക്ക് വാക്കുകള്‍ക്ക് അതീതമായ വേദനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദയയും കരുതലും ഉള്ള ലതാ ദീദി നമ്മെ വിട്ടുപിരിഞ്ഞു. നികത്താനാവാത്ത ഒരു ശൂന്യത അവര്‍ നമ്മുടെ രാജ്യത്ത് അവശേഷിപ്പിക്കുന്നു. വരും തലമുറകള്‍ അവരെ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ അഗ്രഗണ്യയായി ഓര്‍ക്കും, അവരുടെ ശ്രുതിമധുരമായ ശബ്ദത്തിന് സമാനതകളില്ലാത്ത കഴിവുണ്ടായിരുന്നെന്നും പ്രധാനമന്ത്രി ട്വിറ്റില്‍ പറഞ്ഞു.

modi

പതിറ്റാണ്ടുകളായി ഇന്ത്യന്‍ ചലച്ചിത്ര ലോകത്തെ പരിവര്‍ത്തനങ്ങള്‍ക്ക് അവര്‍ അടുത്ത് സാക്ഷ്യം വഹിച്ചു. സിനിമകള്‍ക്കപ്പുറം, ഇന്ത്യയുടെ വളര്‍ച്ചയില്‍ അവര്‍ എപ്പോഴും ആവേശഭരിതയായിരുന്നു. ശക്തവും വികസിതവുമായ ഇന്ത്യ കാണാന്‍ അവള്‍ എപ്പോഴും ആഗ്രഹിച്ചെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ആലാപനമാധുരി കൊണ്ട് ലോകത്തിന്റെ ഹൃദയം കീഴടക്കിയ സമാനതയില്ലാത്ത സംഗീതജ്ഞയായിരുന്നു ലതാമങ്കേഷ്‌കറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അവരുടെ പാട്ടിനൊപ്പം വളര്‍ന്ന പല തലമുറകള്‍ ഉണ്ട്. അവരുടെയെല്ലാം മനസ്സില്‍ മായ്ക്കാനാവാത്ത സ്ഥാനമാണ് ലതാമങ്കേഷ്‌കര്‍ക്കുള്ളത്. പല പതിറ്റാണ്ടുകള്‍ മറ്റാരുമായും താരതമ്യപ്പെടുത്താനാവാത്തത്ര ഉയരത്തില്‍ നിന്ന ഈ ഗായിക ഹിന്ദിയില്‍ മാത്രമല്ല ഇന്ത്യയിലെ വ്യത്യസ്തങ്ങളായ നിരവധി ഭാഷകളില്‍ ഗാനങ്ങള്‍ ആലപിച്ചു. മലയാളിക്കും അവരുടെ നാവിന്‍തുമ്പിലെ മലയാളത്തിന്റെ മധുരം അനുഭവിക്കാന്‍ ഭാഗ്യമുണ്ടായെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഇന്ത്യയുടെ വാനമ്പാടി യാത്രയായിരിക്കുന്നു. ഭാരതരത്‌നം ലതാ മങ്കേഷ്‌കറിന്റെ നിര്യാണത്തോടെ സംഭവബഹുലമായ ഒരു യുഗം അവസാനിക്കുകയാണെന്ന് സ്പീക്കര്‍ എംപി രാജേഷ് പറഞ്ഞു. ലോകമെങ്ങുമുള്ള ഇന്ത്യക്കാരെ ഒന്നിപ്പിക്കുന്ന മഹത്തായൊരു ശക്തിയാണ് ലതാ മങ്കേഷ്‌കര്‍. സമസ്ത വികാരങ്ങളും സാന്ദ്രീകരിച്ച് ലത പാടുമ്പോള്‍ അത് കേള്‍ക്കുന്നവര്‍ തങ്ങളുടെ സകല ദുഃഖങ്ങളും മറക്കുന്നു. അങ്ങനെ സംഗീതത്തെ മനുഷ്യ സേവനത്തിനുള്ള വലിയ ഉപാധിയാക്കി മാറ്റി. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഇന്ത്യയെന്ന വികാരം വളര്‍ത്തുന്നതില്‍ അവരുടെ പങ്ക് നിസ്സീമമാണ്. ലതയുടെ സംഗീതം കേട്ട് നെഹ്‌റു പോലും ആര്‍ദ്രഹൃദയനായത് ചരിത്രം. ഇന്ത്യയുടെ ഐക്യവും ദേശീയോദ്ഗ്രഥനവും വളര്‍ത്തുന്നതില്‍ ലതയുടെ ഓര്‍മ്മ നമുക്ക് പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന്റെ സ്വന്തം വാനമ്പാടി വിടവാങ്ങി. അനശ്വരമായ സ്വരമാധുര്യം കൊണ്ട് നാടിന്റെ മനം നിറച്ച സംഗീത ഇതിഹാസമായിരുന്നു - ലതാ മങ്കേഷ്‌കറെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അതീവ ഹൃദ്യമായ സ്വരമാധുരിയും ആലാപനശൈലിയുമാണ് ലതാ മങ്കേഷ്‌കറിന് ഇന്ത്യക്കകത്തും പുറത്തും ഇത്രയേറെ ആരാധകരുണ്ടാവാന്‍ നിമിത്തമായത്. പ്രണയവും വിരഹവും ആനന്ദവും തുടങ്ങി മനുഷ്യന്റെ വികാരങ്ങളത്രയും അവരുടെ സ്വരമാധുര്യത്തിലൂടെ പെയ്തിറങ്ങി. മലയാളത്തിലേക്കും ഈ വാനമ്പാടി സ്വരമുതിര്‍ത്തെത്തി. ഇന്ത്യന്‍ സംഗീതലോകത്തിന്റെ ദുഖത്തില്‍ പങ്കാളിയാവുന്നു. മരണമില്ലാത്ത സ്വരമാധുരിയിലൂടെ നമ്മോടൊപ്പമുള്ള മഹാഗായികയ്ക്ക് ആദരാഞ്ജലികള്‍- അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

പാട്ടിന്റെ വൈകാരിക വഴികളില്‍ ലതാ മങ്കേഷ്‌ക്കര്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനെ കണ്ണീരണിയിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞുയ ലതയെ ഞങ്ങള്‍ക്ക് തരൂ കാശ്മീര്‍ നിങ്ങള്‍ എടുത്തു കൊള്ളൂ എന്ന് പാക് പ്രധാനമന്ത്രി പറഞ്ഞതും ആ ശബ്ദ പ്രഭാവത്തിനു മുന്നിലെ ആദരമായിരുന്നു. അതിര്‍ത്തികള്‍ ഭേദിക്കുന്ന, വിദ്വേഷം അകറ്റുന്ന, മനസ് നിറയ്ക്കുന്ന സംഗീത മാസ്മരികത. മുപ്പതിനായിരത്തിലധികം ഗാനങ്ങള്‍. നൗഷാദും ശങ്കര്‍ - ജയ്കിഷനും തുടങ്ങി എ.ആര്‍ റഹ്മാന്‍ വരെയുള്ള പലതലമുറകളുടെ ഈണങ്ങള്‍ക്ക് അവര്‍ ജീവന്‍ നല്‍കി. സ്വര സ്ഥാനങ്ങളിലെ പെര്‍ഫെക്ഷന്‍... വൈകാരികമായ ആഴങ്ങള്‍... ആത്മീയമായ ഔന്ന്യത്വം... ഒരു കുയില്‍ പാട്ടിന്റെ മാധുര്യം... സ്വാതന്ത്ര്യത്തിന് മുന്‍പും പിന്‍പും ഉള്ള ഇന്ത്യയെ, രണ്ട് നൂറ്റാണ്ടുകളെ, പല തലമുറകളെ, ഒരു ജനതയെ ആകെ ആസ്വാദനത്തിന്റെയും വൈകാരികതയുടേയും പുതിയ തലങ്ങളിലെത്തിച്ചു ലതാജി- വിഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+