കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാനനഷ്ട കേസിനൊരുങ്ങി ഗായിക മാലിനി അവസ്തി; കുരുക്കില്‍ കോണ്‍ഗ്രസ് നേതാവ്; സംഭവിച്ചത്

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് ഐടി സെല്‍ ദേശീയ കോര്‍ഡിനേറ്റര്‍ തന്റെ പ്രതിച്ഛായക്ക് കളങ്കം വരുത്തിയെന്ന ആരോപണവുമായി പ്രശസ്ത ഗായിക പത്മശ്രി മാലിനി അവസ്തി. കോണ്‍ഗ്രസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് സോഷ്യല്‍ മീഡിയ വിഭാഗത്തിന്റെ ദേശീയ കോര്‍ഡിനേറ്റര്‍ ഗൗരവ് പാണ്ഡിക്കെതിരെയാണ് മാലിന് അവസ്തി രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ മാനനഷ്ടകേസ് കൊടുക്കുമെന്നും മാലിനി അവസ്തി ആരോപിച്ചു.

മാലിനിക്ക് ലഭിക്കുന്ന പരിപാടികളുമായി ബന്ധപ്പെട്ടാണ് പ്രശ്‌നം ഉടലെടുത്തത്. ഇത് സംബന്ധിച്ച് ഗൗരവ് ട്വീറ്റ് ചെയ്തിരുന്നു. ട്വീറ്റിലെ കാര്യങ്ങളാണ് മാലിനിയെ ചൊടിപ്പിച്ചത്.

ഗോഡ്‌സെയുടെ ജന്മവാര്‍ഷികം ആഘോഷിച്ച് ഹിന്ദു മഹാസഭ; 'ബിജെപിയുടെ തോല്‍വി';വിവാദംഗോഡ്‌സെയുടെ ജന്മവാര്‍ഷികം ആഘോഷിച്ച് ഹിന്ദു മഹാസഭ; 'ബിജെപിയുടെ തോല്‍വി';വിവാദം

മാലിനി അവസ്തി

മാലിനി അവസ്തി

മാലിനി അവസ്തിയുടെ ഉദ്യോഗസ്ഥനായ ഭര്‍ത്താവിന്റെ സ്വാധീനം കൊണ്ടാണ് അവര്‍ക്ക് സര്‍ക്കാരില്‍ നിന്നും പരിപാടികളും ഷോകളും ലഭിക്കുന്നതെന്നായിരുന്നു ഗൗരവിന്റെ ട്വീറ്റ്. ഇതിനെതിരെയാണ് മാലിനി അവാസ്തി രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്. ഒന്നുകില്‍ തനിക്കെതിരെയുള്ള ആരോപണത്തില്‍ ഗൗരവ് തെളിവുകള്‍ കാണിക്കണമെന്നും അല്ലെങ്കില്‍ നിയമ നടപടി നേരിടേണ്ടി വരുമെന്നുമായിരുന്നു മാലിനിയുടെ പ്രതികരണം.

അസാധുവാക്കുക

അസാധുവാക്കുക

ഇത്തരമൊരു ആരോപണം ഒരു കലാകാരന്റെ 48 വര്‍ഷത്തെ ദീര്‍ഘകാല പോരാട്ടത്തിനേയും ത്യാഗത്തേയും വെറുപ്പുളവാക്കുന്ന രാഷ്ട്രീയം കൊണ്ട് അസാധുവാക്കുകയാണെന്നും മാലിനി ആരോപിച്ചു. കോണ്‍ഗ്രസ് ഈ നിലയിലേക്ക് താഴ്ന്നു പോയെന്നും അവര്‍ കുറ്റപ്പെടുത്തി. തന്റെ ഭര്‍ത്താവിന്റെ സമഗ്രത കുറ്റമറ്റതാണെന്നും മാലിനി അവസ്തി പറഞ്ഞു.

റേഡിയോ ആര്‍ടിസ്റ്റ്

റേഡിയോ ആര്‍ടിസ്റ്റ്

എണ്‍പതുകളുടെ മധ്യത്തില്‍ വിവാഹത്തിന് വളരെ മുന്‍പ് തന്നെ തനിക്ക് വേദികളില്‍ പ്രധാനപരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിക്കുന്നുണ്ടെന്നും അത് അറിയാന്‍ കോണ്‍ഗ്രസ് ഐടി സെല്‍ പ്രവര്‍ത്തകന്‍ വസ്തുതകള്‍ പരിശോധിക്കാന്‍ തയ്യാറാകാന്‍ തയ്യാറാകണമെന്നും മാലിനി അവസ്തി വെല്ലുവിളിച്ചു. വിവാഹത്തിന് വളരെ മുന്‍പ് തന്നെ താനൊരു റേഡിയോ ആര്‍ടിസ്റ്റ് ആയിരുന്നുവെന്നും തന്റെ കഴിവും പരിശ്രമവും കാരണം നിരവധി പരിപാടികള്‍ ലഭിച്ചിരുന്നുവെന്നും മാലിനി വ്യക്തമാക്കി.

സ്ത്രീകള്‍ നയിച്ചത്

സ്ത്രീകള്‍ നയിച്ചത്

ഇതേ കോണ്‍ഗ്രസ് പാര്‍ട്ടിയെ തന്നെയാണ് നിരവധി വനിത നേതാക്കള്‍ മുന്നില്‍ നിന്ന് നയിച്ചതും സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പോരാടിയതും. നിര്‍ഭാഗ്യവശാല്‍ അവര്‍ ഇപ്പോള്‍ തന്റെ ഭര്‍ത്താവിനെ അക്രമിക്കുന്നതിലൂടെ വെറുപ്പുളവാക്കുന്ന രാഷ്ട്രീയത്തില്‍ എത്തിയിരിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.

 നിര്‍ഭാഗ്യകരം

നിര്‍ഭാഗ്യകരം

സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലല്ലാത്ത വിവിധ സ്വകാര്യ സ്ഥാപനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും തന്നെ വിദേശത്തേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും മാലിനി വ്യക്തമാക്കി. രാഷ്ട്രീയ പോരാട്ടത്തിലേക്ക് തന്നെയും ഭര്‍ത്താവിനേയും വലിച്ചിഴക്കുന്നത് നിര്‍ഭാഗ്യകരമാമെന്നും അവര്‍ പറഞ്ഞു.

 ഷര്‍മിസ്ത മുഖര്‍ജി

ഷര്‍മിസ്ത മുഖര്‍ജി

സംഭവത്തില്‍ മാലിനി അവസ്തിയെ പിന്തുണച്ച് കലാകാരിയും കോണ്‍ഗ്രസ് വക്താവും മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകളുമായ ഷര്‍മിസ്ത മുഖര്‍ജി രംഗത്തെത്തി. മാലിനി അവസ്ത ഒരു പ്രശസ്ത ഗായികയാണ്. ബിജെപി അധികാരത്തില്‍ എത്തുന്നതിന് മുന്‍പും അവര്‍ നിരവധി പരിപാടികള്‍ ചെയ്തിട്ടുണ്ട്. അവര്‍ തീര്‍ച്ചായായും കഴിവുള്ള ഒരു കലാകാരിയാണ്. ഭര്‍ത്താവിനെ വിമര്‍ശിക്കുന്നതിനായി ഭാര്യയെ വലിച്ചിടരുത്. ഷര്‍മിസ്ത മുഖര്‍ജി ട്വീറ്റ് ചെയ്തു.

കൊറോണ

കൊറോണ

രാജ്യം കൊവിഡ് ഭീതിയില്‍ കഴിയുമ്പോള്‍ ഇവര്‍ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി പ്രത്യേകം പാട്ട് ഒരുക്കിയിരുന്നു. ്പ്രധാനമന്ത്രി ഉള്‍പ്പെടെ ഇത് പങ്ക് വെച്ചിരുന്നു. മാലിനിയുടെ പാട്ട് മണിക്കൂറുകള്‍ക്കകം വൈറലായിരുന്നു. കൊവിഡിന്റെ ആഘാതം വളരം വലുതാണെന്നും എന്നാല്‍ നാം അതിനെ പരാജയപ്പെടുത്തുമെന്നും എല്ലാവരുടേയും മുഖത്ത് പുഞ്ചിരി വിടരണമെന്നും മാലിനി പാട്ടിലൂടെ പറഞ്ഞിരുന്നു.

English summary
Singer Malini Awasthi threatned to file defamation Case Against congress IT Cell Man
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X