കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോളിംഗ് ബൂത്തില്‍ കൂള്‍ ഡ്രിങ്ക്‌സും മോമോസും!

Google Oneindia Malayalam News

ലഖ്‌നൊ: നെടുനീളന്‍ ക്യൂവില്‍ നിന്ന് കയ്യും കാലും കഴച്ച് മടുത്ത് മരവിക്കുന്ന പ്രയാസമോര്‍ത്ത് വോട്ട് ചെയ്യാന്‍ പോകാതെ വീട്ടില്‍ ഇരിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്കായി ഇതാ ഒരു സന്തോഷവാര്‍ത്ത. കൂള്‍ ഡ്രിങ്ക്‌സും മോമോസും സ്‌നാക്‌സും കഴിച്ച് ടോക്കണ്‍ സിസ്റ്റത്തോടെ വോട്ട് ചെയ്യാന്‍ അവസരമൊരുക്കി ഹൈ ടെര് പോളിംഗ് സ്‌റ്റേഷനുകള്‍ ഒരുങ്ങുന്നു.

ഉത്തര്‍ പ്രദേശിലെ ലഖ്‌നൊവിലാണ് ഈ വി ഐ പി പോളിംഗ് ബൂത്തുകള്‍ ഒരുങ്ങുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ 1400 ബൂത്തുകളില്‍ പദ്ധതി നടപ്പിലാക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആലോചന. ചൂടുവെളളം, തണുത്ത പാല്‍, സ്‌നാക്‌സ്, ചായ, ബിസ്‌ക്കറ്റ്, മോമോസ് എന്നിങ്ങനെ പോകുന്നു പോളിംഗ് ബൂത്തിലെ പ്രതീക്ഷിത മെനു.

uttar-pradesh

നാഷണല്‍ സര്‍വ്വീസ് സ്‌കീമി (എന്‍ എസ് എസ്) ലെയും നാഷണല്‍ കേഡറ്റ് കോര്‍പ്‌സി (എന്‍ സി സി) യിലെയും നാലോ അഞ്ചോ വോളന്റിയര്‍മാരും ബൂത്തുകളില്‍ ഉണ്ടാകും. വോട്ടര്‍മാരുടെ സ്ലിപുകള്‍ വാങ്ങി പരിശോധിച്ച ശേഷം വിശ്രമിക്കാന്‍ പറ്റിയ സ്ഥലങ്ങളും ഇവര്‍ തന്നെ കാണിച്ചുതരും. ടോക്കണ്‍ അടിസ്ഥാനത്തില്‍ വോട്ട് ചെയ്യാന്‍ സമയമാകുമ്പോള്‍ വോട്ടര്‍മാരുടെ അടുത്തെത്തി ഇവര്‍ വിവരം അറിയിക്കും.

ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഉമേഷ് സിന്‍ഹയാണ് ഊ പദ്ധതിയെക്കുറിച്ച് വിവരിച്ചത്. പദ്ധതി നടപ്പിലാകുന്നതോടെ ഒരേസമയം പതിനഞ്ചോ ഇരുപതോ ആളുകള്‍ മാത്രമേ ക്യൂവില്‍ ഉണ്ടായിരിക്കൂ. ഏപ്രില്‍ 30 നാണ് ലഖ്‌നോവില്‍ വോട്ടെടുപ്പ്. പദ്ധതിയില്‍ കൂടുതല്‍ ആളുകള്‍ ആകൃഷ്ടരാകുകയും അത് വഴി പോളിംഗ് ശതമാനം ഉയരുകയും ചെയ്യും എന്ന പ്രതീക്ഷയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍.

English summary
Enjoy cold drinks, momos at Lucknow polling booths 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X