കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളപ്പണം തടയാന്‍ നികുതി വെട്ടിപ്പ് ക്രിമിനല്‍ കുറ്റമാക്കണം

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: കള്ളപ്പണ നിക്ഷേപം നിര്‍ത്തലാക്കണമെങ്കില്‍ നികുതി വെട്ടിപ്പ് ക്രിമിനല്‍ കുറ്റമാക്കണമെന്ന് എസ്‌ഐടി. ക്രിമിനല്‍ കുറ്റം ആക്കുന്നതിലൂടെ മാത്രമേ കൂടുതല്‍ നടപടികളുമായി മുന്നോട്ടു പോകാന്‍ സാധിക്കുകയുള്ളൂവെന്നും എസ്‌ഐടി വ്യക്തമാക്കുന്നു. നിലവില്‍ നികുതി വെട്ടിപ്പ് ക്രിമിനല്‍ കുറ്റങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതുകൊണ്ടു തന്നെ കള്ളപ്പണം ഒഴുകുകയാണെന്നും ഇത് തടയാന്‍ കഴിയുന്നില്ലെന്നും എസ്‌ഐടി അധികൃതര്‍ പറയുന്നു.

കള്ളപ്പണം ഒഴുകുന്നത് തിരിച്ചടിയായ സാഹചര്യത്തില്‍ കമ്പനികള്‍ പൂട്ടേണ്ട അവസ്ഥയാണുള്ളത്. പല വിദേശ രാജ്യങ്ങളും ഞങ്ങളോട് സഹകരിക്കുന്നില്ല എന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. ക്രിമിനല്‍ കുറ്റമാക്കിയാല്‍ പേരുവിരങ്ങള്‍ വെളിപ്പെടുത്താന്‍ വിദേശ രാജ്യങ്ങള്‍ക്കു മേല്‍ സമ്മര്‍ദം ചെലുത്താന്‍ കഴിയും. ക്രിമിനല്‍ കുറ്റങ്ങളുടെ പട്ടികയില്‍ നികുതി വെട്ടിപ്പും ഉള്‍പ്പെടുത്തുകയാണ് പ്രധാന ലക്ഷ്യമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

black-money

നിയമം നടപ്പാക്കുകയാണെങ്കില്‍ പേരുവിരങ്ങള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. വിദേശ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപകരെന്നു സംശയിക്കുന്ന 628 ഇന്ത്യക്കാരുടെ പേരു വിവരം ജനീവയിലെ എച്ച്എസ്ബിസി ശാഖയില്‍ നിന്നു ലഭിച്ചത് ഫ്രഞ്ച് സര്‍ക്കാര്‍ ഇന്ത്യക്കു കൈമാറിയിരുന്നു. ഇവരില്‍ 201 പേര്‍ പ്രവാസികളും കണ്ടെത്താന്‍ കഴിയാത്തവരും ആണ്.

രാജ്യത്തെ കള്ളപ്പണം തടയുന്നതിനായി ഒരു ലക്ഷം രൂപയ്ക്കു മുകളിലുള്ള ഇടപാടുകളില്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കണമെന്നും പ്രത്യേക അന്വേഷണ സംഘം കേന്ദ്രത്തോട് നിര്‍ദേശിച്ചിട്ടുണ്ട്.

English summary
Tax evasion needs to be made a serious criminal for black money information
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X