കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരുവിക്കരയില്‍ മാണിക്കെതിരെയും ജനം പ്രതികരിക്കുമെന്ന് യെച്ചൂരി

  • By Anwar Sadath
Google Oneindia Malayalam News

മലപ്പുറം: ബാറുടമകളില്‍ നിന്നും കോഴവാങ്ങിയെന്ന ആരോപണത്തില്‍ നടന്ന വിജിലന്‍സ് അന്വേഷണം എങ്ങുമെത്താതെ അവസാനിപ്പിക്കാനിരിക്കെ സര്‍ക്കാര്‍ നടപടിക്കെതിരെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആഞ്ഞടിച്ചു. കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുവെന്നും മാണിക്കെതിരെ അരുവിക്കരയിലെ ജനങ്ങള്‍ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോഴക്കേസില്‍ യുഡിഎഫിന്റെ നിലപാട് രാഷ്ട്രീയ അധാര്‍മികതയാണ്. ഇഎംഎസ്സിനെ പോലുള്ളവര്‍ ഉയര്‍ത്തിക്കാട്ടിയ ധാര്‍മികത ഇപ്പോള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇ.എം.എസ് ജന്മദിനത്തിന്റെ ഭാഗമായി ഏലംകുളത്ത് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു യെച്ചൂരി.

sitaramyechury

സര്‍ക്കാരിന്റെ പ്രവര്‍ത്തികള്‍ ജനങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പ്രതികരിക്കും. ധാര്‍മികതയെ നമുക്ക് തിരിച്ചുപിടിക്കേണ്ടതുണ്ട്. അധാര്‍മികമായി മുന്നോട്ടു പോകുന്ന സര്‍ക്കാരാണ് കേരളത്തിലേത്. അരുവിക്കരയിലെ ജനവികാരം സര്‍ക്കാരിന് എതിരായിരിക്കമെന്നും അദ്ദേഹം വ്യക്തമാക്കി.

കെ എം മാണി ബാര്‍ ഉടമകളില്‍ നിന്നും കോഴവാങ്ങിയെന്ന ആരോപണം ശരിവെക്കുന്നതായിരുന്നു വിജിലന്‍സ് അന്വേഷണമെങ്കിലും മാണിക്കെതിരെ കുറ്റപത്രം നല്‍കേണ്ടതില്ലെന്നാണ് വിജിലന്‍സ് ഉന്നതരുടെ തീരുമാനം. സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് വിജിലന്‍സ് മാണിക്കെതിരായ കുറ്റപത്രം ഇല്ലാതാക്കുന്നതെന്ന് പ്രതിപക്ഷവും ആരോപിക്കുന്നു.

English summary
bar bribery case; Sitaram Yechury against KM Mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X