കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍ പ്രദേശില്‍ രാമക്ഷേത്രത്തിനടുത്ത് ആറു പേര്‍ അറസ്റ്റില്‍; ദുരൂഹത, മലയാളികള്‍!!

കേരളത്തില്‍ നിന്നുള്ള തങ്ങള്‍ വിനോദ സഞ്ചാരത്തിന്റെ ഭാഗമായാണ് അയോധ്യയിലെത്തിയതെന്ന് പിടിയിലായവര്‍ പോലീസിനോട് പറഞ്ഞു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

  • By Ashif
Google Oneindia Malayalam News

ലക്‌നൗ: ഉത്തര്‍ പ്രദേശിലെ വിവാദമായ അയോധ്യയിലുള്ള രാമക്ഷേത്രത്തിനടുത്ത് വച്ച് ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബാബറി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിച്ച താല്‍ക്കാലിക ക്ഷേത്രത്തിനടുത്ത് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ഫൈസാബാദ് പോലീസ് പറഞ്ഞു.

തര്‍ക്ക പ്രദേശത്തിന്റെ ചിത്രമെടുക്കാന്‍ ഇവര്‍ ശ്രമിച്ചുവെന്നാണ് പോലീസ് പറയുന്നത്. ആറു പേരും മലയാളികളാണ്. നാല് മുസ്ലിംകളും രണ്ട് ക്രൈസ്തവരുമാണ് അറസ്റ്റിലായതെന്ന് പോലീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

വിനോദ സഞ്ചാരികള്‍

കേരളത്തില്‍ നിന്നുള്ള തങ്ങള്‍ വിനോദ സഞ്ചാരത്തിന്റെ ഭാഗമായാണ് അയോധ്യയിലെത്തിയതെന്ന് പിടിയിലായവര്‍ പോലീസിനോട് പറഞ്ഞു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഇവര്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണോ എന്നറിയാന്‍ ദേശീയ അന്വേഷണ ഏജന്‍സികളുടെ സഹായം തേടിയുണ്ടെന്ന് ഫൈസാബാദ് എസ്എസ്പി ആനന്ദ് ദേവ് പറഞ്ഞു.

ഫോട്ടോ എടുക്കാന്‍ ശ്രമിച്ചു

തര്‍ക്ക പ്രദേശത്തിന് തൊട്ടടുത്ത് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് പോലീസ് പറയുന്നത്. പ്രദേശത്തിന്റെ ഫോട്ടോ പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു ഇവര്‍. ഫോട്ടോ എടുക്കുന്നതിന് നിരോധനമുള്ള പ്രദേശമാണിത്.

ചോദ്യം ചെയ്തുവരുന്നു

കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ പോലീസ് മേധാവി തയ്യാറായില്ല. ഇവരെ ചോദ്യം ചെയ്തുവരികയാണെന്ന് മാത്രമാണ് പിന്നീടുള്ള ചോദ്യങ്ങള്‍ക്ക് നല്‍കിയ പ്രതികരണം. വിശദമായ ചോദ്യം ചെയ്യലിന് ശേഷമേ ബാക്കി കാര്യങ്ങള്‍ പറയാനാവൂവെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.

ഒരാള്‍ അഭിഭാഷകന്‍, മുന്‍ പോലീസുകാരന്‍

അറസ്റ്റിലായവരില്‍ ഒരാള്‍ അഭിഭാഷകനാണെന്നാണ് വിവരം. മറ്റൊരാള്‍ മുന്‍ പോലീസ് ഓഫീസറും. തങ്ങള്‍ വിനോദ സഞ്ചാരികളാണെന്നും അതിന്റെ ഭാഗമായാണ് ഇവിടെ എത്തിയതെന്നുമാണ് അറസ്റ്റിലായവര്‍ പറഞ്ഞതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ഡാര്‍ജലിങ്, വാരാണസി, അയോധ്യ

കേരളത്തില്‍ നിന്ന് അവര്‍ ആദ്യം ഡാര്‍ജലിങിലേക്കാണ് പോയത്. ശേഷം വാരാണസിയിലെത്തി. തുടര്‍ന്നാണ് അയോധ്യയിലേക്ക് വന്നതെന്ന് അറസ്റ്റിലായവര്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍ കേരളത്തില്‍ എവിടെയുള്ളവരാണിവരെന്ന് പോലീസ് പറഞ്ഞിട്ടില്ല.

പ്രദേശത്ത് കനത്ത സുരക്ഷ

ബാബറി മസ്ജിദുമായി ബന്ധപ്പെട്ട വിവാദം ഇപ്പോഴും തുടരുന്നതിനിടെയാണ് ആറ് പേരെ തര്‍ക്കപ്രദേശത്തു നിന്നു പിടികൂടിയിരിക്കുന്നത്. പ്രദേശത്ത് കനത്ത സുരക്ഷയാണിപ്പോള്‍. അത് മറികടന്ന് എങ്ങനെയാണ് ആറുപേര്‍ ഈ സ്ഥലത്തെത്തിയതെന്ന് വ്യക്തമല്ല.

ആറു പേരെ ആരും കണ്ടില്ലേ?

2005ല്‍ മേഖലയില്‍ ഭീകരാക്രമണമുണ്ടായിരുന്നു. തുടര്‍ന്നാണ് സുരക്ഷ ശക്തമാക്കിയത്. തര്‍ക്ക പ്രദേശത്തേക്ക് എത്തുന്നതിന് മുമ്പ് നിരവധി പോലീസുകാരെ കടന്നുപോണം. ഈ പോലീസുകാര്‍ ആരും ഈ ആറു പേരെ ശ്രദ്ധിച്ചില്ലേ എന്നാണ് ഉയരുന്ന ചോദ്യം.

സുപ്രീംകോടതി വിധി കാത്ത്

അയോധ്യയിലെ ബാബറി മസ്ജിദ് 1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ തകര്‍ത്തത്. അതിന് ശേഷം താല്‍ക്കാലികമായ ഒരു ക്ഷേത്രമുണ്ട്. ബാക്കി സ്ഥലം ഒഴിച്ചിട്ടിരിക്കുകയാണ്. ഹിന്ദുക്കളും മുസ്ലിംകളും അവകാശമുന്നയിക്കുന്ന ഈ സ്ഥലം സുപ്രീംകോടതിയുടെ അന്തിമ വിധിക്ക് കാത്തിരിക്കുകയാണ്.

English summary
The Faizabad Police on Tuesday afternoon detained six persons from the Ramjanmabhoomi site in Ayodhya for allegedly clicking picture of the disputed site. Four of them are Muslims and two Christians. All of them belong to Kerala and claimed to be tourists.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X