കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈയിലെ 100 വര്‍ഷം പഴക്കമുള്ള കെട്ടിടം തകര്‍ന്ന് 6 മരണം

  • By Neethu
Google Oneindia Malayalam News

മുംബൈ: മുംബൈ കമാത്തിപുരയിലെ നൂറ് വര്‍ഷം പഴക്കമുള്ള മൂന്ന് നില കെട്ടിടം തകര്‍ന്ന് ആറ് പേര്‍ മരിച്ചു. കെട്ടിടത്തില്‍ അറ്റക്കുറ്റ പണി നടത്തുന്നതിനിടയിലാണ് അപകടം നടക്കുന്നത്. അപകടത്തില്‍ പരിക്കേറ്റ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്.

ശനിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ട് മണിയ്ക്കാണ് അപകടം നടക്കുന്നത്. കെട്ടിടത്തില്‍ അറ്റക്കുറ്റ പണി നടത്തുന്നതിന്റെ ഭാഗമായി നാല് കുടുംബങ്ങള്‍ ഒഴികെ എല്ലാവരടെയും ഒഴിപ്പിച്ചിരുന്നു. എന്നാല്‍, താഴത്തെ നിലയില്‍ ബിയര്‍ പാര്‍ലറും ഫാക്ടറിയും പ്രവര്‍ത്തിച്ചിരുന്നു. ഇവിടെയുണ്ടായിരുന്നവരാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി മരിച്ചത്.

mumbai-map

സ്ത്രീയുള്‍പ്പടെ ആറ് പേര്‍ മരിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. കെട്ടിടത്തിന്റെ പടികളും തൂണുകളും മരം കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത്രയും കാലത്തെ പഴക്കം മൂലം മരങ്ങള്‍ ദ്രവിച്ചതായി സമീപവാസികള്‍ പറയുന്നു. കെട്ടിടത്തിന് മുന്നിലുള്ള റോഡ് പണിയാണ് കെട്ടിടത്തിന്റെ ഇളക്കത്തിന് കാരണമായത് എന്നാണ് പറയുന്നത്.

അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50000 രൂപയും നഷ്ടപരിഹാരമായി നല്‍കും. പൂര്‍ണമായും തകര്‍ന്നടിഞ്ഞ കെട്ടിടത്തിനടിയില്‍ ഇനിയും ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ടോ എന്നും വ്യക്തമല്ല.

English summary
six people, including two brothers and their 14-year-old nephew, died and two others were injured when a 100-year-old building collapsed in Kamathipura on Saturday afternoon.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X