കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിപ്പൂര്‍ മന്ത്രിസഭയില്‍ അപ്രതീക്ഷിത അഴിച്ചുപണി; 6 പേര്‍ രാവിലെ പുറത്ത്, 5 പേര്‍ വൈകീട്ട് അകത്ത്

Google Oneindia Malayalam News

ഇംഫാല്‍: രാഷ്ട്രീയ കുതിരക്കച്ചവടം പതിവായി നടക്കാറുള്ള മണിപ്പൂരില്‍ ബിജെപി സഖ്യ സര്‍ക്കാരില്‍ വന്‍ അഴിച്ചുപണി. ആറ് മന്ത്രിമാരെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി. വൈകീട്ട് അഞ്ച് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചൊല്ലി. സഖ്യകക്ഷികളുടെ പ്രതിനിധികളായി മന്ത്രിസഭയിലുണ്ടായിരുന്നവരെയും പുറത്താക്കിയിട്ടുണ്ട്. അടുത്തിടെ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന രണ്ടു എംഎല്‍എമാരെ മന്ത്രിയാക്കുകയും ചെയ്തു.

മന്ത്രിപദവി കിട്ടിയില്ലെങ്കില്‍ രാജിവയ്ക്കുമെന്ന് അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നവന്‍ ഭീഷണി മുഴക്കിയിരുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രി ബൈറണ്‍ സിങ് ദില്ലിയിലേക്ക് പോയത്. തിരിച്ചെത്തിയ ഉടനെയാണ് അഴിച്ചുപണി. രസകരമാണ് മണിപ്പൂരിലെ പുതിയ രാഷ്ട്രീയ സാഹചര്യം. വിശദാംശങ്ങള്‍ ഇങ്ങനെ...

ആറ് പേര്‍ പുറത്ത്, അഞ്ച് അകത്ത്

ആറ് പേര്‍ പുറത്ത്, അഞ്ച് അകത്ത്

ആറ് മന്ത്രിമാരെയാണ് ഒഴിവാക്കിയത്. ഇതില്‍ മൂന്ന് പേര്‍ ബിജെപി നേതാക്കളാണ്. സഖ്യകക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി)യുടെ രണ്ടും ലോക്ജനശക്തി പാര്‍ട്ടി (എല്‍ജെപി) യുടെ ഒരംഗത്തെയും മന്ത്രി സഭയില്‍ നിന്ന് മാറ്റി. വൈകീട്ട് അഞ്ച് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചൊല്ലുകയും ചെയ്തു.

ദില്ലിയിലെ ചര്‍ച്ചയ്ക്ക് ശേഷം

ദില്ലിയിലെ ചര്‍ച്ചയ്ക്ക് ശേഷം

അടുത്തിടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന രണ്ടു എംഎല്‍എമാരടക്കമുള്ളവരാണ് വൈകീട്ട് മന്ത്രിമാരായത്. ഒരു മന്ത്രി പദവി ഒഴിഞ്ഞുകിടക്കുകയാണ്. മുഖ്യമന്ത്രി ബൈറന്‍ സിങും സംസ്ഥാന ബിജെപി അധ്യക്ഷന്‍ സൈഖോം തികേന്ദ്രയും ദില്ലിയിലെത്തി കേന്ദ്രനേതാക്കളുമായി ചര്‍ച്ച നടത്തി തിരിച്ചെത്തിയ ഉടനെയാണ് മന്ത്രിസഭയിലെ അഴിച്ചുപണി.

 ഏക വനിതാ അംഗവും പുറത്ത്

ഏക വനിതാ അംഗവും പുറത്ത്

മണിപ്പൂരില്‍ 12 അംഗങ്ങളാണ് മന്ത്രിസഭയിലുള്ളത്. ബിജെപി നേതാവ് നെംച്ച കിപ്‌ഗെന്‍ ആയിരുന്നു സഭയിലെ ഏക വനിതാ അംഗം. അവരെയും പുറത്താക്കിയിട്ടുണ്ട്. ബിജെപിയുടെ രണ്ട് എംഎല്‍എമാരെയും കോണ്‍ഗ്രിസില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്ന രണ്ടു പേരെയും മന്ത്രിമാരാക്കി.

രാഷ്ട്രീയ പോര്

രാഷ്ട്രീയ പോര്

രണ്ടു മാസം മുമ്പ് വന്‍ പ്രതിസന്ധി നേരിട്ടിരുന്നു ബൈറന്‍ സിങ് സര്‍ക്കാര്‍. സഖ്യകക്ഷിയായ എന്‍പിപി പിന്തുണ പിന്‍വലിക്കുകയായിരുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു ഇത്. സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു എന്ന് മാത്രമല്ല, കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ അധികം വൈകാതെ കാര്യങ്ങള്‍ ബിജെപി നിയന്ത്രണത്തിലാക്കുന്നതായിരുന്നു കാഴ്ച.

കോണ്‍ഗ്രസ് അംഗങ്ങള്‍ കൂറുമാറി വോട്ട് ചെയ്തു

കോണ്‍ഗ്രസ് അംഗങ്ങള്‍ കൂറുമാറി വോട്ട് ചെയ്തു

എന്‍പിപിയെ അടര്‍ത്തിയെടുത്ത് ബിജെപി സര്‍ക്കാരിനെ വീഴ്ത്താന്‍ കോണ്‍ഗ്രസ് നടത്തിയ നീക്കമാണ് രണ്ടു മാസം മുമ്പ് പാളിയത്. എന്നാല്‍ ബിജെപി അതിവേഗം ഇടപെടുകയും എന്‍പിപി നേതാക്കളുമായി ദില്ലിയിലേക്ക് പറക്കുകയും ചെയ്തു. ദില്ലിയില്‍ ബിജെപി കേന്ദ്രനേതാക്കളുമായി നടത്തിയ ചര്‍ച്ചക്കൊടുവില്‍ എന്‍പിപി വീണ്ടും പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ക്രോസ് വോട്ട് ചെയ്ത് ബിജെപിയെ ജയിപ്പിക്കുയും ചെയ്തു.

പ്രവാസികളെ ഒമാന്‍ തിരികെ വിളിക്കുന്നു; ഫീസുകള്‍ കുറച്ചു, പുതിയ പ്രഖ്യാപനങ്ങള്‍ ഇങ്ങനെ...പ്രവാസികളെ ഒമാന്‍ തിരികെ വിളിക്കുന്നു; ഫീസുകള്‍ കുറച്ചു, പുതിയ പ്രഖ്യാപനങ്ങള്‍ ഇങ്ങനെ...

തോറ്റാലും മാറില്ലെന്ന് സൂചന നല്‍കി ഡൊണാള്‍ഡ് ട്രംപ്; അമേരിക്കന്‍ രാഷ്ട്രീയം പുതിയ വഴിക്ക്തോറ്റാലും മാറില്ലെന്ന് സൂചന നല്‍കി ഡൊണാള്‍ഡ് ട്രംപ്; അമേരിക്കന്‍ രാഷ്ട്രീയം പുതിയ വഴിക്ക്

English summary
Six Ministers dropped from Manipur BJP led Cabinet; 5 Others swear in today evening
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X