മെട്രോയില്‍ 5.3 ലക്ഷം രൂപയുടെ മോഷണം; ആറ് സ്ത്രീകള്‍ അറസ്റ്റില്‍

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ദില്ലി മെട്രോ ട്രെയിനില്‍ നിന്നും 8300 ഡോളര്‍ (ഏകദേശം 5.3ലക്ഷം രൂപ) മോഷണം പോയതുമായി ബന്ധപ്പെട്ട് ആറു സ്ത്രീകളെ അറസ്റ്റ് ചെയ്തു. മെയ് 8നായിരുന്നു സംഭവം. കനേഡിയന്‍ പൗരത്വമുള്ള ടി സുകുറാമിന്റെ പണവും പാസ്‌പോര്‍ട്ടും മറ്റു രേഖകളും അടങ്ങിയ ബാഗ് മോഷണം പോയതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

ബാഗ് മോഷണം പോയെന്ന് മനസിലായ ഉടന്‍ സുകുരാമന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് സിസിടിവി ക്യാമറ നിരീക്ഷിച്ചാണ് മോഷ്ടാക്കളെ കണ്ടെത്തിയത്. കരോള്‍ബാഗില്‍ നിന്നും രാജീവ് ചൗക്കിലേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു സുകുരാമന്റെ ബാഗ് മോഷണം പോയത്. അന്നേദിവസത്തെ സിസിടിവി ദൃശ്യത്തില്‍ ആറു സ്ത്രീകളെ സംശയാസ്പദമായി കണ്ടതോടെ ഇവര്‍ക്കുവേണ്ടി തിരച്ചില്‍ നടത്തുകയായിരുന്നു.

delhi-metro

മണിക്കൂറുകള്‍ക്കുള്ളില്‍ ഇവരെ ഗാസിപൂരില്‍നിന്നും പോലീസ് പിടികൂടുകയും ചെയ്തു. അടുത്തിടെ മെട്രോയില്‍ സ്ത്രീ മോഷ്ടാക്കളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണെന്ന് പോലീസ് പറയുന്നു. ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കാറുണ്ട്. സംശയം തോന്നാത്ത രീതിയില്‍ കുട്ടികളുമായി നല്ല വസ്ത്രധാരണത്തോടെ കയറുന്ന മോഷ്ടാക്കള്‍ ഓരോ വര്‍ഷവും ലക്ഷക്കണക്കിന് രൂപയാണ് പോക്കറ്റടിക്കുന്നത്. ഇലക്ട്രോണിക് സാധനങ്ങളും മെട്രോയില്‍ മോഷണം പോകുന്നത് പതിവാണ്.


English summary
Six women held for stealing $8300 from Canadian citizen at Delhi Metro
Please Wait while comments are loading...