യുപിയില്‍ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെട്ടുത്തി; പ്രതിഷേധവുമായി നാട്ടുകാര്‍
ആഗ്ര: ഉത്തര്‍ പ്രദേശിലെ എട്ടായ മേഖലയില്‍ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. പ്രാദേശിക വസ്ത്രവ്യാപാരിയുടെ മകളാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി എറ്റയിലെ അവഗാര്‍ മേഖലയിലെ ഒരു സ്വകാര്യ ആശുപത്രിക്ക് പിന്നിലെ ഒഴിഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.
മൂന്ന് ഡോക്ടര്‍മാരുടെ സംഘം നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ പെണ്‍കുട്ടി ശ്വാസംമുട്ടി മരിച്ചെന്നാണ് കണ്ടെത്തിയത്. സ്വകാര്യഭാഗങ്ങളിലെ മുറിവിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തുന്നതിന് മുമ്പ് ലൈംഗികമായി പീഡിപ്പിച്ചിരുനെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ദാരുണമായ സംഭവത്തിന് തൊട്ടുപിന്നാലെ, അവഗാഡിലെ ആളുകള്‍ പ്രതിഷേധിക്കുകയും ആഗ്ര-ഇറ്റാഹ് റോഡില്‍ 45 മിനിറ്റിലധികം ഗതാഗതം തടയുകയും ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ രണ്ട് ദിവസത്തെ സമയം നല്‍കണമെന്ന് പോലീസ് സമരക്കാരോട് ആവശ്യപ്പെട്ടു. വൈകുന്നേരത്തോടെ, ജില്ലാ മജിസ്ട്രേറ്റ് ( ഡി എം ) അങ്കിത് കുമാര്‍ അഗര്‍വാളും എസ് എസ് പി ഉദയ് ശങ്കര്‍ സിംഗും ഇരയുടെ വീട്ടിലെത്തി കുറ്റക്കാര്‍ക്കെതിരെ സമയബന്ധിതമായി നടപടിയെടുക്കുമെന്ന് കുടുംബാംഗങ്ങള്‍ക്ക് ഉറപ്പ് നല്‍കി.

കൊലപാതകത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല. പെണ്‍കുട്ടിയുടെ മാതാപിതാക്കളും കൊലപാതകത്തില്‍ ആരെയും കുറ്റപ്പെടുത്തിയിട്ടില്ല. വൈകുന്നേരം വീടിന് പുറത്ത് കളിക്കുന്നതിനിടെ പെണ്‍കുട്ടിയെ കാണാതായ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് അവഗാര്‍ പൊലീസ് എസ് എച്ച് ഒ വിനോദ് കുമാര്‍ പറഞ്ഞു. ഇരയുടെ പിതാവില്‍ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍, ബലാത്സംഗം, കൊലപാതകം തുടങ്ങിയ ഐപിസി വകുപ്പുകള്‍ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സംഭവത്തെക്കുറിച്ച് സംസാരിച്ച അഡീഷണല്‍ പോലീസ് സൂപ്രണ്ട് ധനഞ്ജയ് സിംഗ് കുശ്വാഹ പറഞ്ഞു, നാല് സംഘങ്ങളാണ് കേസന്വേഷണത്തില്‍ പങ്കെടുക്കുന്നത്. കുറ്റവാളിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications