കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീഡനം രജിസ്റ്റര്‍ ചെയ്തില്ല, പൊലീസിനെ ജനങ്ങള്‍ ആക്രമിച്ചു

  • By Mithra Nair
Google Oneindia Malayalam News

ഭുവനേശ്വര്‍ : പീഡനക്കേസില്‍ കേസെടുക്കാന്‍ വിസമ്മതിച്ച പൊലീസിനെ നാട്ടുകാര്‍ സംഘംചേര്‍ന്ന് ആക്രമിച്ചു. ഹാല്‍ദിപാദ പ്രദേശത്ത് തെരുവോരത്ത് താമസിക്കുന്നവരാണ് പൊലീസിനെ ശരിക്കും കൈകാര്യം ചെയ്തത്. ലക്ഷ്മിനഗര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഇന്‍സ്‌പെക്ടര്‍ രജത് റായ്, അസി. ഇന്‍സ്‌പെക്ടര്‍ അശോക് ഹാന്‍സ്ദ എന്നിവരാണ് ജനങ്ങളുടെ ആക്രമണത്തിമിരയായത്.

സന്തോഷ് ജെന എന്നയാള്‍ നാട്ടുകാരിയായ പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കി എന്നതാണ് പരാതി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ലക്ഷ്മിനഗര്‍ പൊലീസ് സ്റ്റേഷനിലത്തെി സന്തോഷിനെതിരെ കേസെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു എന്നാല്‍, പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായില്ല.

bhuvaneswar.jpg -Properties

ഇതിനിെട സന്തോഷ് ഭാര്യ കൊലപ്പെടുത്താന്‍ ശ്രമിച്ചു. വിവരം അറിഞ്ഞ നാട്ടുകാര്‍ സന്തോഷിനെ മരത്തില്‍കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു. സന്തോഷിനെ മര്‍ദ്ദിക്കുന്നതറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. എന്നാല്‍ പൊലീസിനുനേരെ സ്ത്രീകള്‍ ഉള്‍പ്പെടെ കല്ലും വടികളുമായി പാഞ്ഞടുത്തു.

പ്രതിയെ രക്ഷിക്കാനത്തെിയ പൊലീസിന് സ്വയം രക്ഷപ്പെടാനായില്ല. പൊലീസുകാരെ മര്‍ദിച്ച് ഓടയിലേക്ക് തള്ളിയിട്ടു.കൂടുതല്‍ പൊലീസ് എത്തിയാണ് സ്ഥിതിഗതി നിയന്ത്രണാധീനമാക്കിയത്. ഒരു സ്ത്രീയെ അറസ്റ്റ് ചെയ്യുകയും 25 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.

English summary
Slum dwellers in Bhubaneswar thrash Odisha Police for not accepting FIR. A group of residents of Haldipada slum under Laxmisagar police station thrashed a group of policemen on Monday after the cops allegedly refused to register an FIR
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X