കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികൾക്ക് ഇനി മാർ‌ക്കില്ല... സ്മൈലി ചിഹ്നം മാത്രം, എല്ലാം മത്സര ബുദ്ധി കുറയ്ക്കാൻ!

  • By Desk
Google Oneindia Malayalam News

ഭോപ്പാൽ: മധ്യപ്രദേശിലെ സ്കൂളുകളിലെ പ്രോഗ്രസ് കാർഡുകളിൽ ഇനി മാർക്കിന് പകരം സ്മൈലി ചിഹ്നം. ഒന്നാം ക്ലാസ്സിലെയും,രണ്ടാം ക്ലാസ്സിലെയും വിദ്യാർത്ഥികൾക്കാണ് ഇനി മാർക്കിന് പകതരം സ്മൈലി ചിഹ്നം നൽകുന്നത്. ഒന്നാം ക്ലാസ്സു മുതലേ മത്സര ബുദ്ധിയോടെ പഠിക്കാനും മാര്‍ക്ക് വാങ്ങാനും രക്ഷിതാക്കള്‍ കുട്ടികളെ നിര്‍ബന്ധിക്കുകയാണ്. അതിനാലാണ് ഈ തീരുമാനമെടുത്തതെന്ന് പ്രൈമറി സ്ക്കൂളുകളുടെ പാഠ്യപദ്ധതി തയ്യാറാക്കുന്ന രാജ്യ ശിക്ഷാ കേന്ദ്ര അധികൃതർ അറിയിച്ചു.

അടുത്ത അക്കാദമിക് വർഷം മുതലാണ് കുട്ടികളുടെ പ്രോഗ്രസ്സ് കാർഡിൽ മാർക്കിനു പകരം സ്മൈലി നൽകുന്നത്. പഠിക്കാൻ താല്പര്യം കാട്ടുന്ന കുട്ടിക്ക് രണ്ട് സ്മൈലിയും,ഏറെ മെച്ചപ്പെടാനുള്ള കുട്ടിക്ക് ഒരു സ്മൈലിയുമാണ് നൽകുക. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും തീരുമാനങ്ങളും എല്ലാ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും അയച്ചിട്ടുണ്ടെന്ന് രാജ്യ ശിക്ഷ കേന്ദ്ര ഡയറക്ടര്‍ ലോകേഷ് ജാദവ് അറിയിച്ചു.

Smiley

പ്രവൃത്തി പരിചയ പുസ്തകത്തിന്റെയും വാചാപരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും ഒന്നും രണ്ടും ക്ലാസ്സുകളിലെ കുട്ടികളുടെ മികവ് വിലയിരുത്തുക. എന്നാൽ മാർക്ക് ഒരു കാരണവശാലം നൽകില്ലെന്ന് രാജ്യ ശിക്ഷ കേന്ദ്ര ഡയറക്ടര്‍ ലോകേഷ് ജാദവ് പറഞ്ഞു. ഇതോടെ വളരെ ചെറുപ്പം മുതൽ തന്നെ കുട്ടികൾക്കിടയിൽ വരുന്ന മത്സര ബുദ്ധി കുറയുമെന്നാണ് അധികൃതർ കരുതുന്നത്.

English summary
Smileys instead of marks to 1st and 2nd class students in Madhya Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X