കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേര്‍ക്ക് നേരെ വരൂ.... സാഗരിഗ ഘോഷിനെതിരെ സ്മൃതി ഇറാനിയുടെ ട്വീറ്റുകള്‍, എന്താണ് സംഭവം?

  • By Muralidharan
Google Oneindia Malayalam News

ദില്ലി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും അവതാരകയുമായ സാഗരിക ഘോഷിനെ ട്വിറ്ററില്‍ നിശിതമായി വിമര്‍ശിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. വ്യാഴാഴ്ച വൈകുന്നേരമാണ് സാഗരിക ഘോഷിനെതിരെ കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് മന്ത്രിയും ബി ജെ പി നേതാവുമായ സ്മൃതി ഇറാനി തുടര്‍ച്ചയായി ട്വീറ്റുകള്‍ ചെയ്തത്.

കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ ദില്ലിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ നടത്തുന്ന ആക്രമണത്തെ വിമര്‍ശിച്ച് സ്മൃതി ഇറാനി പത്രസമ്മേളനം നടത്തിയിരുന്നു. ദൈവദൂഷണം നടത്തുന്ന പരിപാടിയാണ് ആപ്പ് സര്‍ക്കാരിന്റേത് എന്നായിരുന്നു സ്മൃതി ഇറാനിയുടെ ആരോപണം. ഇതിനെ കളിയാക്കി സാഗരിക ഘോഷ് ട്വീറ്ററില്‍ ഒരു പോസ്റ്റിട്ടു. തുടര്‍ന്നായിരുന്നു സംഭവ പരമ്പരകള്‍. അതിങ്ങനെ...

സാഗരികയുടെ ട്വീറ്റ്

സാഗരികയുടെ ട്വീറ്റ്

ദൈവദൂഷണമാണ് നടക്കുന്നത് എന്നാണ് സ്മൃതി ഇറാനിയുടെ ആരോപണം. ദൈവങ്ങളെ കളിയാക്കുകയാണോ ഇവിടെ ചെയ്യുന്നത് - മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലായിരുന്നു സാഗരിക ഘോഷിന്റെ പരിഹാസം.

നേര്‍ക്ക് നേരെ വരൂ

നേര്‍ക്ക് നേരെ വരൂ

എന്തെങ്കിലും പറയാനുണ്ടെങ്കില്‍ തന്നെ ടാഗ് ചെയ്ത് പറയൂ, പിന്നില്‍ നിന്നും പറയുന്നത് ഭീരുത്വമാണ് എന്നായിരുന്നു സ്മൃതി ഇറാനി ഇതിനോട് പ്രതികരിച്ചത്.

ഒറ്റയ്ക്ക് ചര്‍ച്ചയാകാം

ഒറ്റയ്ക്ക് ചര്‍ച്ചയാകാം

തന്റെ പ്രയോഗത്തില്‍ തെറ്റൊന്നുമില്ല എന്ന് പറഞ്ഞ സ്മൃതി ഇറാനി ഇതേക്കുറിച്ച് സാഗരിക ഘോഷുമായി ഒറ്റയ്‌ക്കൊറ്റയ്ക്ക് ഒരു ഇന്റര്‍വ്യൂ നടത്താനും ഒരുക്കമാണ് എന്നും പറഞ്ഞു.

വേറെ പണിയുണ്ട്

വേറെ പണിയുണ്ട്

നിങ്ങളുടെ മെലോഡ്രാമ കണ്ട് നില്‍ക്കാനുള്ള സമയമില്ല എന്നും വേറെ തിരക്കുള്ള പണികളുണ്ട് എന്നും പറഞ്ഞാണ് സ്മൃതി ഇറാനി അവസാനിപ്പിച്ചത്. പക്ഷേ അതിന് മുമ്പായി ഇതേ കാര്യത്തില്‍ 5 ട്വീറ്റുകള്‍ മന്ത്രി ഇട്ടുകഴിഞ്ഞിരുന്നു എന്ന് മാത്രം.

സ്മൃതി ഇറാനിക്ക് വേണ്ടത്

സ്മൃതി ഇറാനിക്ക് വേണ്ടത്

സ്മൃതി ഇറാനിക്ക് വേണ്ടത് ഇന്ത്യയെ ഒരു പാകിസ്താന്‍ ആക്കുകയാണ്. എങ്കില്‍ അവര്‍ക്ക് ദൈവങ്ങളെ പോലുള്ള നേതാക്കളെ ആരും ചോദ്യം ചെയ്യില്ലല്ലോ - ആം ആദ്മി പാര്‍ട്ടി നേതാവ് അശുതോഷിന്റെ വകയാണ് ഈ ട്വീറ്റ്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
Smriti Irani indulged in banter with Sagarika Ghose on Twitter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X