കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മൃതി ഇറാനിയും 'ആറ് ദിവസത്തെ യേല്‍ ഡിഗ്രി'യും!

Google Oneindia Malayalam News

ദില്ലി: ഒരു ഡിഗ്രി പോലും സ്വന്തമായില്ലാത്ത വിദ്യാഭ്യാസ മന്ത്രി എന്ന് ആളുകള്‍ കളിയാക്കും എന്ന് കരുതിയിട്ടാണോ എന്തോ, യേല്‍ യൂണിവേഴ്‌സിറ്റിയിലെ ഡിഗ്രിയുടെ കാര്യം സ്മൃതി ഇറാനി ഇപ്പോള്‍ പുറത്ത് വിട്ടത്. എന്നാല്‍ അമേരിക്കയിലെ പ്രശസ്തമായ യേല്‍ യൂണിവേഴ്‌സിറ്റി ഡിഗ്രിയും മന്ത്രിയെ തിരിച്ചുകടിച്ചു.

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ സമയത്ത് നല്‍കിയ സത്യവാങ്മൂലത്തിലെ ഡിഗ്രി നേരത്തെ സ്മൃതി ഇറാനിയെ കുഴപ്പത്തിലാക്കിയിരുന്നു. ഇത് പോരാതെയാണ് യേല്‍ യൂണിവേഴ്‌സിറ്റിയിലെ ആറ് ദിവസത്തെ ക്രാഷ് കോഴ്‌സിനെ ഡിഗ്രിയെന്ന് വിളിച്ച് മന്ത്രി വീണ്ടും വിവാദം തുറന്ന് വിട്ടത്.

ഒന്നാമതേ ദുര്‍ബല പോരാത്തതിന് ഗര്‍ഭിണിയും എന്ന സ്ഥിതിയിലായി ഇതോടെ മന്ത്രി. സോഷ്യല്‍ മീഡിയ ആണെങ്കില്‍ ഇങ്ങനെ ഒരവസരത്തിന് വേണ്ടി കാത്തിരിക്കുകയുമാണ്. സ്മൃതി ഇറാനിയുടെ ഡിഗ്രിയെയും ഇതിനോട് സോഷ്യല്‍ മീഡിയയുടെ പ്രതികരണവും എങ്ങനെയെന്ന് നോക്കൂ.

ആറ് ദിവസത്തെ ഡിഗ്രി?

ആറ് ദിവസത്തെ ഡിഗ്രി?

2013 ജൂണ്‍ 19 നാണ് സ്മൃതി ഇറാനി യേല്‍ യൂണിവേഴ്‌സിറ്റിയില്‍ ആറ് ദിവസത്തെ ക്രാഷ് കോഴ്‌സ് ചെയ്തത്. ഇതിനെയാണ് എനിക്ക് യേല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡിഗ്രിയുണ്ട് വേണമെങ്കില്‍ അത് കാണിക്കാമെന്ന് ഇന്ത്യ ടുഡേയുടെ പരിപാടിയില്‍ സ്മൃതി ഇറാനി പറഞ്ഞത്.

സ്റ്റുഡന്റ് ഓഫ് ദ ഇയര്‍?

സ്റ്റുഡന്റ് ഓഫ് ദ ഇയര്‍?

സ്മൃതി ഇറാനിയുടെ ഈ അവകാശവാദത്തെ കനത്ത രീതിയില്‍ വിമര്‍ശിച്ചു ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയ സൈറ്റുകള്‍. ആറ് ദിവസത്തെ കോഴ്‌സ് ചെയ്ത സ്മൃതിയാണോ യൂണിവേഴ്‌സിറ്റിയിലെ സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ എന്ന് വരെ ചോദിച്ചു ചിലര്‍.

ശരിക്കും എന്താണീ ഡിഗ്രി

ശരിക്കും എന്താണീ ഡിഗ്രി

യേല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും സ്മൃതി ഇറാനിക്കുള്ളത് ഡിഗ്രിയല്ല. ന്യൂ ഹാവനിലെ യേല്‍ യൂണിവേഴ്‌സിറ്റി ക്യാംപസില്‍ നടന്ന ആറ് ദിവസത്തെ ലീഡര്‍ഷിപ് ക്വാളിറ്റി ക്രാഷ് കോഴ്‌സ് മാത്രമാണ് ഇത്. ഇതിനുള്ള സര്‍ട്ടിഫിക്കറ്റാണ് മന്ത്രിയുടെ പക്കലുള്ളത്.

പങ്കെടുത്തത് ആരൊക്കെ

പങ്കെടുത്തത് ആരൊക്കെ

അഞ്ച് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നായി 11 എം പിമാരാണ് ഈ കോഴ്‌സില്‍ പങ്കെടുക്കത്. കോണ്‍ഗ്രസിന്റെയും ടി ഡി പിയുടെയും എം പിമാരും സംഘത്തിലുണ്ടായിരുന്നു. ബി ജെ പി ദേശീയ വൈസ് പ്രസിഡണ്ടും രാജ്യസഭ എം പിയുമായ സ്മൃതി ഇറാനിയും കോഴ്‌സില്‍ പങ്കെടുത്തു.

ഓക്‌സ്‌ഫോര്‍ഡ് ഡിഗ്രി വേണോ

ഓക്‌സ്‌ഫോര്‍ഡ് ഡിഗ്രി വേണോ

അടുത്ത തവണ വേണമെങ്കില്‍ ഓക്‌സ്‌ഫോര്‍ഡ് ഡിഗ്രി കൊണ്ടുവരാം എന്നാണ് ചില വിരുതന്മാര്‍ ട്വിറ്ററില്‍ സ്മൃതി ഇറാനിയെ കളിയാക്കിയത്.

അച്ഛേ ദിന്‍ വന്നല്ലോ

അച്ഛേ ദിന്‍ വന്നല്ലോ

അച്ഛേ ദിന്‍ ആനേവാലാ ഹേ എന്ന ബി ജെ പി മുദ്രാവാക്യത്തെയും ചേര്‍ത്തും ആളുകള്‍ സ്മൃതി ഇറാനിയെ കളിയാക്കി. അച്ഛേ ദിന്‍ വന്നാല്‍ ആറ് ദിവസം കൊണ്ട് ഡിഗ്രി എന്നായിരുന്നു ഇത്.

നാല് വര്‍ഷത്തെ ഡിഗ്രിയെന്ത് ഡിഗ്രി

നാല് വര്‍ഷത്തെ ഡിഗ്രിയെന്ത് ഡിഗ്രി

നാല് വര്‍ഷം പഠിച്ച് യേല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡിഗ്രിയെടുത്തവരെ നോക്കി കളിയാക്കി ചിരിക്കുന്നു എന്ന തരത്തിലും സ്മൃതി ഇറാനിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

വ്യത്യാസം അറിയില്ലേ

വ്യത്യാസം അറിയില്ലേ

ആറ് ദിവസത്തെ ക്രാഷ് കോഴ്‌സിന് ബിരുദമല്ല കിട്ടുക സര്‍ട്ടിഫിക്കറ്റാണ് എന്ന് പോലും നമ്മുടെ വിദ്യാഭ്യാസ മന്ത്രിക്ക് അറിയില്ലേ എന്ന് ചോദിക്കുന്നവരുമുണ്ട്.

അമിത് ഷായുടെ ഡിഗ്രി

അമിത് ഷായുടെ ഡിഗ്രി

സ്മൃതി ഇറാനിക്ക് ആറ് ദിവസം കൊണ്ട് ഡിഗ്രി കിട്ടിയെങ്കില്‍ , നേരത്തെ ജയിയില്‍ നിന്നും ബെയിലില്‍ ഇറങ്ങിയ അമിത് ഷായ്ക്ക് ബെയില്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണോ ഡിഗ്രി എന്നും ആളുകള്‍ ചോദിക്കുന്നു

ഭാരതരത്‌നം

ഭാരതരത്‌നം

ആറ് ദിവസം കൊണ്ട് ഡിഗ്രി പൂര്‍ത്തിയാക്കിയ സ്മൃതി ഇറാനിക്ക് ഭാരതരത്‌നം കൊടുക്കണം എന്ന് വരെ പറയുന്നരുണ്ട്.

പൂനം പാണ്ഡെയ്ക്ക് എവിടെയാണ് ഡിഗ്രി

പൂനം പാണ്ഡെയ്ക്ക് എവിടെയാണ് ഡിഗ്രി

വിവാദ മോഡല്‍ പൂനം പാണ്ഡെയ്ക്ക് ഹാര്‍ഡ് - വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണത്രെ ഡിഗ്രി.

ഓടിപ്പോയി ഒരെണ്ണം എടുത്താലോ

ഓടിപ്പോയി ഒരെണ്ണം എടുത്താലോ

വീക്കെന്‍ഡില്‍ കുറച്ചുദിവസം ഫ്രീയുണ്ട്. ഓടിപ്പോയി ഒരു ഡിഗ്രി എടുത്താലോ എന്നാണ് ഒരു വിരുതന്‍ ചോദിക്കുന്നത്.

 കെജ്രിവാളിന്‍രെ യൂ ടേണ്‍ ഡിഗ്രി

കെജ്രിവാളിന്‍രെ യൂ ടേണ്‍ ഡിഗ്രി

ആം ആദ്മി പാര്‍ട്ടി അരവിന്ദ് കെജ്രിവാള്‍ ഡിഗ്രിയെടുത്തത് യൂണിവേഴ്‌സിറ്റി ഓഫ് യൂ ടേണില്‍ നിന്നാണത്രെ

തെറ്റിദ്ധരിക്കരുതേ

തെറ്റിദ്ധരിക്കരുതേ

എന്നാല്‍ താന്‍ പറഞ്ഞത് ഈ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിനെ കുറിച്ചാണ് എന്നും തന്റെ വാക്കുകളെ തെറ്റായി എടുത്തിരിക്കുകയാണ് എന്നും വിശദീകരിച്ച് സ്മൃതി ഇറാനി തന്നെ രംഗത്തുവന്നു

English summary
Smriti Irani's latest degree is trending on Twitter. Micro blogging site users mocking Ministers degree. Here are some of the best Twitter reactions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X