മോഷ്ടിച്ച സ്വര്‍ണ്ണം ഒളിപ്പിച്ചുവെച്ചത് വയറ്റില്‍!!!ശ്രീലങ്കന്‍ സ്വദേശി മുംബൈയില്‍ പിടിയില്‍

  • Written By: Anoopa
Subscribe to Oneindia Malayalam

മുംബൈ: സ്വര്‍ണ്ണം മോഷ്ടിച്ച് അത് വയറ്റിലും കുടലിലും ഒളിപ്പിച്ചുവെച്ച ശ്രീലങ്കന്‍ സ്വദേശി മുംബൈ എയര്‍ ഇന്റലിജന്‍സ് യൂണിറ്റിന്റെ (AIU) പിടിയില്‍.14.9 ലക്ഷം രൂപ വില വരുന്ന 505 ഗ്രാം സ്വര്‍ണ്ണമാണ് ഇയാളുടെ ശരീരത്തിനുള്ളില്‍ നിന്നും പുറത്തെടുത്തത്. 55 കാരനായ ഇബ്രാഹിം മുഹമ്മദ് ഫഹീം ആണ് അറസ്റ്റിലായത്. മുംബൈയിലെത്തി സ്വര്‍ണ്ണം വില്‍ക്കുകയായിരുന്നു കച്ചവടസംഘത്തില്‍പ്പെട്ട ഇയാളുടെ ഉദ്ദേശ്യം.

ജറ്റ് എയര്‍വേസില്‍ കൊളംബോയില്‍ നിന്നും മുംബൈയിലെത്തിയ ഇയാളില്‍ നിന്നും കസ്റ്റംസ് പരിശോധനക്കിടെയാണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്. മെറ്റല്‍ ഡിറ്റക്ടറില്‍ ശബ്ദം കേട്ടതിനെത്തുടര്‍ന്നാണ് ഇയാളെ മുഴുവനായും പരിശോധിച്ചത്. തുടര്‍ന്നു നടന്ന ചോദ്യം ചെയ്യലില്‍ ശ്രീലങ്കയില്‍ നിന്നും പുറപ്പെടുന്നതിനു മുന്‍പ് സ്വര്‍ണ്ണം വിഴുങ്ങിയിരുന്നതായി ഇയാള്‍ സമ്മതിച്ചു.

g2-

205 ഗ്രാം സ്വര്‍ണ്ണം ഇയാള്‍ സ്വമേധയാ പുറത്തെടുത്തു.വീണ്ടും മെറ്റല്‍ ഡിറ്റക്ടര്‍ ശബ്ദമുണ്ടാക്കിയപ്പോള്‍ എയര്‍പോര്‍ട്ടിലെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ഇയാളെ സമീപത്തുള്ള കൂപ്പര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെവെച്ചാണ് അവശേഷിച്ച സ്വര്‍ണ്ണം പുറത്തെടുത്തത്. ഇത്തരമൊരു സംഭവം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

English summary
Smuggled gold recovered from the stomach of Sri Lankan man
Please Wait while comments are loading...