കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉച്ചക്കഞ്ഞിയില്‍ പാമ്പ്; 54 കുട്ടികള്‍ ആശുപത്രിയില്‍

Google Oneindia Malayalam News

പട്‌ന: ബീഹാറിലെ സീതാമഡി ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് വിളമ്പിയ ഉച്ചക്കഞ്ഞിയില്‍ ചത്ത പാമ്പ്. ഉച്ചഭക്ഷണം കഴിഞ്ഞ 54 കുട്ടികളെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം ഉണ്ടായത്. സര്‍സന്ദിലെ മേഘാപൂര്‍ മിഡില്‍ സ്‌കൂളില്‍ വിളമ്പിയ ഭക്ഷണത്തിലാണ് പാമ്പിനെ കണ്ടത്.

ഭക്ഷണം കഴിച്ച കുട്ടികള്‍ അബോധാവസ്ഥയിലായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടികളുടെ നില ഇപ്പോള്‍ തൃപ്തികരമാണ് എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പബ്ലിക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികള്‍ക്ക് മരുന്ന് നല്‍കിയ ശേഷം നിരീക്ഷണത്തില്‍ വെക്കുകയായിരുന്നു.

bihar-map

കുട്ടികള്‍ക്ക് നല്‍കിയ ഭക്ഷണത്തില്‍ ചത്ത പാമ്പിനെ കണ്ടെത്തിയതായി സ്‌കൂള്‍ അധികൃതരും സമ്മതിച്ചു. ചത്ത പാമ്പിനെ ഭക്ഷണത്തിനൊപ്പം വേവിച്ചതായാണ് സംശയം. ഭക്ഷണത്തിന്റെ സാംപിള്‍ കൂടുതല്‍ പരിശോധനയ്ക്കായി അയച്ചു.

ഭക്ഷണം വിളമ്പുന്നതിനിടെ കുട്ടികള്‍ തന്നെയാണ് കറുത്ത നിറത്തില്‍ നീളമുള്ള വസ്തു ഭക്ഷണത്തില്‍ കണ്ടെത്തിയത്. പാത്രം പരിശോധിച്ചപ്പോഴാണ് പാമ്പിന്റെ അവശിഷ്ടമാണ് അതെന്ന് മനസിലായത്. വാര്‍ത്ത പരന്നതോടെ കുട്ടികള്‍ ഭയന്നു. പലരും ഛര്‍ദ്ദിക്കാനും തളര്‍ന്ന് വീഴാനും തുടങ്ങി.

ഉച്ചഭക്ഷണത്തില്‍ കുട്ടികള്‍ക്ക് അപകടം പറ്റുന്നത് ഇതാദ്യമായിട്ടല്ല. ഉച്ചഭക്ഷണത്തില്‍ വിഷാംശം കലര്‍ന്നതിനെ തുടര്‍ന്ന് ബിഹാറിലെ സരണില്‍ 23 കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. സരണ്‍ ജില്ലയിലെ ധര്‍മസതി ഗാന്ദ്മാന്‍ വില്ലേജിലെ സ്‌കൂളിലാണ് അന്ന് അപകടമുണ്ടായത്.

English summary
Snake' found in mid-day meal, 54 children taken ill in Bihar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X