കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഇഒ ആക്കിയില്ല; ഇന്ത്യക്കാരന്‍ 500 കോടി രൂപ ശമ്പളത്തിന്റെ ജോലി വിട്ടു

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ഏറ്റവും കൂടുതല്‍ വരുമാനം കൈപ്പറ്റുന്ന ഇന്ത്യന്‍ വംശജനായ നികേഷ് അറോറ രാജിവെച്ചു. ബഹുരാഷ്ട്ര ടെലികോം കമ്പനിയായ ജപ്പാനിലെ സോഫ്റ്റ്ബാങ്ക് പ്രസിഡന്റും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായിരുന്നു. നിലവിലെ സി.ഇ.ഓ മസായോഷി സണിന്റെ പിന്‍ഗാമിയായി കരുതിയിരുന്നയാളാണ് നികേഷ് അറോറ.

പദവി കൈമാറുന്ന കാര്യത്തില്‍ മസായോഷി സണും നികേഷ് അറോറയും തമ്മിലുണ്ടായ വിയോജിപ്പാണ് രാജിയില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. സോഫ്റ്റ് ബാങ്കിന്റെ നേതൃ പദവയില്‍ ഉടന്‍ എത്തിപ്പെടുമെന്നായിരുന്നു നികേഷ് അറോറയുടെ കണക്കുകൂട്ടല്‍. എന്നാല്‍, കുറച്ച് നാളത്തേക്ക് കൂടി തുടരാനായിരുന്നു മസായോഷി സണിന്റെ ആഗ്രഹം.

nikesh-arora

നിലവില്‍ 500 കോടി രൂപ വാര്‍ഷിക ശമ്പളം പറ്റുന്നയാളാണ് നികേഷ് അറോറ. ഇന്ത്യന്‍ വംശജരായ മൈക്രോ സോഫ്റ്റ് തലവന്‍ സത്യ നദെല്ലയേക്കാളും പെപ്‌സികോ മേധാവി ഇന്ദ്ര നൂയിയേക്കാളും കൂടുതല്‍ പ്രതിഫലം നികേഷ് അറോറയ്ക്കായിരുന്നു. ഇതിനു മുമ്പുള്ള വര്‍ഷത്തില്‍ ബോണസ് ഉള്‍പ്പെടെ 850 കോടിയാണ് അറോറ പ്രതിഫലം കൈപ്പറ്റിയത്.

നികേഷ് അറോറയുടെ രാജി വ്യവസായ കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. ഇത്രയും കൂടുതല്‍ ശമ്പളം വാങ്ങുന്ന നികേഷ് അറോറയ്ക്ക് മറ്റൊരു കമ്പനിയില്‍ നിന്നും വലിയ ഓഫര്‍ വന്നതിനാലാണ് രാജിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, രാജിയെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ നികേഷ് അറോറ തയ്യാറായിട്ടില്ല.

English summary
SoftBank President Nikesh Arora to Step Down
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X