കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിർത്തിയിൽ കാവലായി സൈനികരുണ്ട്, രാഷ്ട്രം അവരുടെ പിന്നിലുണ്ടാകണം, അതിർത്തി തർക്കത്തിൽ പ്രധാനമന്ത്രി

Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റ് സമ്മേളനത്തില്‍ എല്ലാ വിഷയങ്ങളിലും ചര്‍ച്ചയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
പ്രധാനപ്പെട്ട നിരവധി തീരുമാനങ്ങളുണ്ടാകും. കൊവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ പാലിക്കണം കൊവിഡിന് മരുന്ന് കണ്ടെത്തുവരെ പ്രതിസന്ധി തുടരുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

modi

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തെ കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. നമ്മുടെ സൈനികര്‍ അതിര്‍ത്തിയില്‍ ധൈര്യത്തോടെ കാവലുണ്ട്. അവരുടെ അഭിനിവേശവും ശക്തമായ ദൃഢനിശ്ചയവും നമ്മുടെ മാതൃരാജ്യത്തെ സംരക്ഷിക്കുന്നു. കുറച്ച് ദിവസങ്ങളായി അവര്‍ പ്രയാസകരമായ ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അവര്‍ക്ക് പാര്‍ലമെന്റ് ഒരേ ശബ്ദത്തില്‍ സന്ദേശം നല്‍കുമെന്ന് തനിക്ക് പ്രതീക്ഷയുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

അതേസമയം, കൊവിഡ് പ്രതിസന്ധിക്കിടെ 18 ദിവസത്തെ പാര്‍ലമെന്റ് മണ്‍സൂണ്‍ സമ്മേളനത്തിന് തുടക്കം കുറിച്ചു. 18 ബില്ലുകളും രണ്ട് സാമ്പത്തിക ഇനങ്ങളുമാണ് ചര്‍ച്ചക്കുള്ളതെന്നായിരുന്നു ബിസിനസ് ഉപദേശക സമിതി യോഗത്തിന് ശേഷം വ്യക്തമാക്കിയത്. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍വ്വകക്ഷി യോഗം വിളിച്ചിരുന്നില്ല. രാജ്യസഭ ഉപാധ്യക്ഷ സ്ഥാനത്തേക്ക് ഉച്ചകഴിഞ്ഞ് തിരഞ്ഞെടുപ്പ് ഉണ്ടാകും. ദില്ലി കലാപ കേസില്‍ അനുബന്ധ കുറ്റപത്രത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പേര് ഉള്‍പ്പെടുത്തിയത് ഇടത് എംപിമാര്‍ ഉന്നയിക്കും. കൊവിഡ് വ്യാപനത്തിനിടയില്‍ കനത്ത സുരക്ഷാ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും സമ്മേളനം.

Recommended Video

cmsvideo
China to hand over five missing youths from Arunachal Pradesh on Saturday, says Kiren Rijiju

കൊവിഡ് വ്യാപിച്ച ശേഷം നടക്കുന്ന ആദ്യ പാര്‍ലമെന്റ് സമ്മേനമാണിത്. കടുത്ത സുരക്ഷാ നടപടികള്‍ സ്വീകരിച്ചുകൊണ്ടാണ് സമ്മേളനം. ഇതിനകം തന്നെ 7 കേന്ദ്രമന്ത്രിമാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 22 എംഎല്‍എമാര്‍ ഇതിനകം കൊവിഡ് മുക്തി നേടിയിട്ടുണ്ട്. ഒരു എംപി കൊവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടു. 785 അംഗങ്ങളുള്ള പാര്‍ലമെന്റില്‍ 200 ഓളം പേര്‍ 65 വയസിന് മുകളിലുള്ളവരാണ്. രാജ്യസഭയില്‍ 240 എംപിമാരാണുള്ളത്. അതില്‍ 97 പേര്‍ 65 വയസിന് മുകളിലും 20 പേര്‍ 80 വയസിനും മുകളിലുള്ളവരാണ്.

പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം; കൊവിഡ് വ്യാപനത്തിനിടയില്‍ കടുത്ത നിയന്ത്രണംപാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം; കൊവിഡ് വ്യാപനത്തിനിടയില്‍ കടുത്ത നിയന്ത്രണം

ദില്ലി കലാപ കേസ്: മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് ഉമര്‍ ഖാലിദ് അറസ്റ്റില്‍, യുഎപിഎ!!ദില്ലി കലാപ കേസ്: മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് ഉമര്‍ ഖാലിദ് അറസ്റ്റില്‍, യുഎപിഎ!!

'ബിജെപി നേതൃത്വത്തിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കുകയാണ് ദില്ലി പോലീസ്', യെച്ചൂരിയെ പിന്തുണച്ച് ലീഗ്'ബിജെപി നേതൃത്വത്തിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കുകയാണ് ദില്ലി പോലീസ്', യെച്ചൂരിയെ പിന്തുണച്ച് ലീഗ്

English summary
Soldiers guarding the Border, PM Modi before the parliament session
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X