മാപ്പ് പറയണം അല്ലെങ്കിൽ നിയമ നടപടി, ബിജെപി എംപിക്കെതിരെ തുറന്ന യുദ്ധത്തിന് തയ്യാറായി പ്രകാശ് രാജ്

  • Posted By:
Subscribe to Oneindia Malayalam

ബെംഗളൂരു: സമൂഹമാധ്യങ്ങളിൽ അപകീർത്തികരമായ ട്രോളുകൾ പോസ്റ്റ് ചെയ്ത് ബിജെപി എംപി പ്രതാപ് സിംഹയ്ക്കെതിരെ ചലചിത്ര താരം പ്രകാശ് രാജ് നോട്ടീസ് അയച്ചു. 10 ദിവസത്തിനകം പ്രസ്താവനകൾ പിൻവലിച്ചു മാപ്പുപറയണമെന്നും,  ഇല്ലാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്നും താരം മുന്നറിയിപ്പു നൽകി. അഭിഭാഷകൻ നവീൻ നാഗാർജുന മുഖേനയാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

രണ്ടിലക്ക് വേണ്ടി സുപ്രീം കോടതിയിൽ, കമ്മീഷന്റെ നടപടിക്കു പിന്നിൽ കേന്ദ്രം, തെളിവ് നിരത്തി ടിടിവി

പ്രതാപ് സിംഹ പാർട്ടി നേതാവ് എന്ന നിലയില്ല താൻ നോട്ടീസ് അയച്ചത്. പകരം ഒരു വ്യക്തിയെ അപമാനപ്പെടുത്തും വിധം സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിനാണ് നോട്ടീസ് അയച്ചതെന്നും പ്രകാശ് രാജ് അറിയിച്ചിട്ടുണ്ട്. വാക്കിൽ നോട്ടീസിന് അദ്ദേഹത്തിന് നിയമപരമായി മറുപടി നൽകാൻ കഴിഞ്ഞില്ലെങ്കിൽ നിയമനടപടി നേരിടേണ്ടി വരുമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

വ്യക്തിഹത്യ

വ്യക്തിഹത്യ

ഒക്ടോബർ 2 നാണ് ബിജെപി എംപി പ്രകാശ് രാജിനെതിരെ സമൂഹമാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമർശം നടത്തിയത്. കൂടാതെ ഒക്ടോബർ 3 നും ഇതാവർധിച്ചിരുന്നു ഇതിനെ തുടർന്നാണ് താൻ സിംഹയ്ക്കെതിരെ നിയമനടപടിക്കൊരുങ്ങിയതെന്ന് താരം പറയുന്നു. സമൂഹമാധ്യമങ്ങൾ വഴി പലരേയും വ്യക്തിഹത്യ നടത്തുന്ന ആളാണ് പ ബിജെപി നേതാവ് പ്രകാശ് സിൻഹയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുടുംബത്തെ അപമാനിച്ചു

കുടുംബത്തെ അപമാനിച്ചു

മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ മരണത്തിൽ പ്രധാനമന്ത്രി മൗനം പാലിക്കുന്നുവെന്ന് ആരോപിച്ച് താരം രംഗത്തെത്തിയിരുന്നു. എന്നാൽ ഇതിനു പിന്നാലെ ബിജെപി എംപി താരത്തിന്റെ മരിച്ചു പോയ മകനേയും കുടുംബത്തേയും അവഹേളിക്കും വിധം ഫേസ് ബുക്ക് പോസ്റ്റിട്ടത്. പ്രധാനമന്ത്രിക്കെതിരെ വിമർശനെ ഉന്നയിച്ചതിനു പിന്നാലെയായിരുന്നു താരത്തിനെതിരെ എംപിയുടെ പോസ്റ്റ്.

ബിജെപിയുടെ കണ്ണിലെ കരട്

ബിജെപിയുടെ കണ്ണിലെ കരട്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക പരിഷ്കരണങ്ങൾക്കെതിരെയും തമിഴ് സൂപ്പർസ്റ്റാർ കമൽ ഹാസൻരെ രാഷ്ട്രീയ പ്രവേശനത്തേയും പിന്തുണച്ച വ്യക്തിയായിരുന്നു പ്രകാശ് രാജ്. ഇതു ബിജെപിയുടെ എതിർപ്പിനു കാരണമായിരുന്നു. തുടർച്ചയായി ബിജെപിക്കെതിരേയും കേന്ദ്രത്തിനെതിരേയും വിമത സ്വരം ഉയർത്തുന്നതിനാൽ പാർട്ടിയുടെ കണ്ണിലെ കരടായി മാറിയിരിക്കുകയാണ് പ്രകാശ് രാജ്.

 ബിജെപിക്കെതിരെ ശബ്ദം ഉയർത്തുന്നു

ബിജെപിക്കെതിരെ ശബ്ദം ഉയർത്തുന്നു

സർക്കാരിനെതിരെ നികുതി നൽകുന്ന ഒരു പൗരൻ എന്ന നിലയിലാണ് താൻ സംസാരിക്കുന്നത്. ഏതാനും മാസങ്ങൾക്കു മുൻപ് കൊല്ലപ്പെട്ട് മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം തന്റെ കാഴ്ചപ്പാടുകൾ മാറ്റിയെന്നും അദ്ദേഹം പറയുന്നു. ഇനിയും അനീതികൾക്കെതിരെ നിശബ്ദനായിരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാതക്കി

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Actor Prakash Raj on Thursday said he has sent a legal notice to BJP MP Pratap Simha seeking an apology for "trolling" him on social media.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്