കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പോകുന്നത് ദല്‍ഹിയിലേക്കാണ്.. സൂക്ഷിച്ചോ എന്നായിരുന്നു എനിക്ക് കിട്ടിയ മുന്നറിയിപ്പ്'; എന്‍വി രമണ

Google Oneindia Malayalam News

ന്യൂദല്‍ഹി: തന്റെ ഭരണകാലത്ത് സുപ്രീം കോടതി കൊളീജിയം വിവിധ ഹൈക്കോടതികളിലായി 224 ജഡ്ജിമാരെ നിയമിച്ചുവെന്നും ഡല്‍ഹി ഹൈക്കോടതിയുമായി ബന്ധപ്പെട്ട മിക്കവാറും എല്ലാ പേരുകളും അംഗീകരിച്ചിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ. ഈ ശുപാര്‍ശകള്‍ കേന്ദ്രം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രമണ പറഞ്ഞു.

ഇന്നാണ് എന്‍ വി രമണ ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിക്കുന്നത്. തന്റെ കാലയളവിലെ ജഡ്ജിമാരുടെ നിയമനവും അടിസ്ഥാന സൗകര്യവികസനവും സംബന്ധിച്ച പ്രശ്‌നങ്ങള്‍ താന്‍ ഏറ്റെടുത്തിരുന്നു എന്നും അക്കാര്യത്തില്‍ സാധ്യമായതെല്ലാം ചെയ്തു എന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതിയിലെയും കൊളീജിയത്തിലെയും സഹോദരി-സഹോദരന്‍മാര്‍ നല്‍കിയ പിന്തുണക്ക് നന്ദി.

തകര്‍ന്ന റോഡ് ശരിയാക്കാന്‍ റിയാസിന്റെ ഇടപെടല്‍; അഭിനന്ദിച്ച് ലഡുവിതരണവുമായി ബിജെപി പ്രവര്‍ത്തകര്‍തകര്‍ന്ന റോഡ് ശരിയാക്കാന്‍ റിയാസിന്റെ ഇടപെടല്‍; അഭിനന്ദിച്ച് ലഡുവിതരണവുമായി ബിജെപി പ്രവര്‍ത്തകര്‍

1

ദല്‍ഹി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2013 മുതല്‍ 2014 വരെ ദല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു എന്‍ വി രമണ. ഡല്‍ഹി ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തെക്കുറിച്ച് സംസാരിച്ച രമണ തങ്ങള്‍ ഒന്നോ രണ്ടോ ഒഴിവുകള്‍ ഒഴികെ മിക്കവാറും എല്ലാം നികത്തി എന്നും ബാക്കിയുള്ളവയില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

2

ഡല്‍ഹി ഹൈക്കോടതിയെ അതിന്റെ പ്രത്യേക സവിശേഷതകളും വ്യവഹാരത്തിന്റെ അളവും മുന്‍നിര്‍ത്തി മറ്റേതൊരു ഹൈക്കോടതിയുമായും താരതമ്യപ്പെടുത്താനാവില്ലെന്നും ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന തന്റെ കാലാവധിയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിലേക്കുള്ള തന്റെ ലോഞ്ച് പാഡെന്നും അദ്ദേഹം പറഞ്ഞു.

3

ഡല്‍ഹി ഹൈക്കോടതി ജഡ്ജിമാരുടെ കഠിനാധ്വാനത്തെയും അദ്ദേഹം അഭിനന്ദിച്ചു. 'ജഡ്ജിമാര്‍ രാത്രി 7-8 മണി വരെ ചേംബറില്‍ കഠിനാധ്വാനം ചെയ്യുമായിരുന്നു. അവര്‍ രാവിലെ വരുന്നു, രാത്രി 8 മണി വരെയും 9 മണി വരെയും ജോലി ചെയ്യുമായിരുന്നു. സാധാരണ, മറ്റ് സ്ഥലങ്ങളില്‍, ജഡ്ജിമാര്‍ 4 മണിക്ക് പോകും. താന്‍ അവിടെയുള്ള ദിവസങ്ങളില്‍, 'സ്ഥിരമായ പൊതുതാല്‍പ്പര്യ വ്യവഹാരങ്ങള്‍' ഉണ്ടായിരുന്നെങ്കിലും, അഭിഭാഷകര്‍ അച്ചടക്കമുള്ളവരായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

4

'എനിക്ക് ഒരു സമരമോ ധര്‍ണയോ മറ്റെന്തെങ്കിലുമോ നേരിടേണ്ടി വന്നിട്ടില്ല. ഇതാണ് ഏറ്റവും വലിയ നേട്ടം. നിങ്ങള്‍ ഡല്‍ഹിയിലേക്ക് പോകുകയാണ്, ധര്‍ണയ്ക്കും സമരത്തിനും തയ്യാറാവണമെന്ന് അവര്‍ എനിക്ക് ആദ്യം മുന്നറിയിപ്പ് നല്‍കിയതാണ്. അത് ഒരിക്കലും സംഭവിച്ചിട്ടില്ല,' ചീഫ് ജസ്റ്റിസ് പറഞ്ഞു.

പിസി ജോർജിന്റെ ആ നീക്കം വൃത്തിയായി പാളിയിട്ടുണ്ട്: ആർക്കാണ് അതിലെ അബദ്ധം മനസ്സിലാവാത്തത്; ടിബി മിനിപിസി ജോർജിന്റെ ആ നീക്കം വൃത്തിയായി പാളിയിട്ടുണ്ട്: ആർക്കാണ് അതിലെ അബദ്ധം മനസ്സിലാവാത്തത്; ടിബി മിനി

5

അവിടെയുള്ള ആളുകള്‍ വളരെ സംസ്‌കാരമുള്ളവരും അറിവുള്ളവരും ആക്രമണോത്സുകരുമാണ് എന്ന് തന്നോട് പറഞ്ഞതിനാല്‍ ഡല്‍ഹിയിലേക്ക് പോകുന്നതിന് മുമ്പ് ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എല്ലാവരില്‍ നിന്നും തനിക്ക് വാത്സല്യവും പ്രോത്സാഹനവും ലഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

6

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചില ബുദ്ധിമുട്ടേറിയ നിമിഷങ്ങളില്‍ ബാറിലെ ഓരോ അംഗവും, പ്രത്യേകിച്ച് ഡല്‍ഹിയിലുള്ളവര്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് തന്നോടൊപ്പം നില്‍ക്കുകയും തന്നെ പിന്തുണയ്ക്കാനുള്ള പ്രമേയങ്ങള്‍ പാസാക്കുകയും ചെയ്തുവെന്നും അവര്‍ തന്റെ 'യഥാര്‍ത്ഥ അഭ്യുദയകാംക്ഷികളാണെന്നും' ജസ്റ്റിസ് രമണ തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

വയസാനാലും ഉന്‍ സ്‌റ്റൈലും അഴകും ഉന്നെ വിട്ടുപോകലെ..; കിടിലന്‍ ചിത്രങ്ങളുമായി രമ്യ കൃഷ്ണന്‍

English summary
someone was asked me to be cautious before going to Delhi says Chief Justice NV Ramana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X